അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.
കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതങ്ങളും ബോണസ് ഓഹരികള്‍, ഓഹരി തിരികെ വാങ്ങല്‍ ഓഫറുകളൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്.
ഇത്തരത്തില്‍ ബാങ്കിലെ സ്ഥിരനിക്ഷേപത്തേക്കാളും (എഫ്ഡി) പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനേക്കാളും (പിപിഎഫ്) ഉയര്‍ന്ന ലാഭവിഹിതം (ഡിവിഡന്റ്) നല്കുന്ന ഓഹരികളും ഇവിടെയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐ, സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.65 ശതമാനത്തില്‍ കൂടുതല്‍ പലിശയായി നല്‍കുന്നില്ല. അതേപോലെ സര്‍ക്കാര്‍ സമ്പാദ്യ പദ്ധതിയായ പിപിഎഫില്‍ 7.10 ശതമാനമാണ് നിലവിലെ പലിശ.
കടപ്പത്രങ്ങളിലെ പോലെ സ്ഥിരമായ വരുമാനം ഓഹരികളിലെ ലാഭവിഹിതത്തില്‍ ഉറപ്പു നല്‍കാനാവില്ലെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിവിഡന്റ് യീല്‍ഡ് 8 ശതമാനത്തിന് മുകളില്‍ നില്ക്കുന്ന 10 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
വേദാന്ത
ഇരുമ്പ്, അലുമിനീയം, നാഗം, ഈയം, ചെമ്പ്, ഓയില്‍ & ഗ്യാസ് ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത വിഭവങ്ങളുടെ പര്യവേക്ഷണവും ഖനനവും ചെയ്യുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് വേദാന്ത ലിമിറ്റഡ് (BSE: 500295, NSE : VEDL). നിലവില്‍ 17.1 ശതമാനമാണ് ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമാണിത്. നിലവില്‍ 261 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
എന്‍എംഡിസി
ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എന്‍എംഡിസി (BSE: 526371, NSE : NMDC). ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 12.1 ശതമാനമാണ്. അതേസമയം 122 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍
വന്‍കിട പൊതുമേഖലാ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷൻ (BSE: 530965, NSE : IOC) ഓഹരികളുടെ ഡിവിഡന്റ് യീല്‍ഡ് 11.8 ശതമാനമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഈ മഹാരത്ന കമ്പനിയുടെ ഓഹരിയില്‍ 10 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം 71 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
ഐഎന്‍ഇഒഎസ് സ്റ്റൈറലൂഷന്‍
എബിഎസ് നിലവാരത്തിലുള്ള സ്റ്റൈറെനിക്സ് പ്ലാസ്റ്റിക്സും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ഐഎന്‍ഇഒഎസ് സ്റ്റൈറലൂഷന്‍ ഇന്ത്യ ലിമിറ്റഡ് (BSE: 506222, NSE : INEOSSTYRO). ഈ സ്മോള്‍ കാപ് ഓഹരിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഡിവിഡന്റ് യീല്‍ഡ് 11.4 ശതമാനമാണ്. നിലവില്‍ 901 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
സെയില്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ സെയിലിന്റെ (BSE: 500113, NSE : SAIL) ഡിവിഡന്റ് യീല്‍ഡ് 10.8 ശതമാനമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ മിഡ് കാപ് ഓഹരി 150 ശതമാനത്തോളം മുന്നേറ്റം കാഴ്ചവെച്ചു. അതേസമയം 81 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
പിഎഫ്സി
ഊര്‍ജ മേഖലയില്‍ ദീര്‍ഘകാല വായ്പ സേവനം വാഗ്ദാനം ചെയ്യുന്ന പൊതുമേഖല സ്ഥാപനമാണ് പവര്‍ ഫൈനാന്‍സ് കോര്പറേഷന് അഥവാ പിഎഫ്സി (BSE: 532810, NSE : PFC). ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 10.2 ശതമാനമാണ്. നിലവില്‍ 114 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
ആര്‍ഇസി
വൈദ്യുത മേഖലയില്‍ എല്ലാത്തരം പദ്ധതികള്‍ക്കും ധനസഹായം നല്കുന്ന പൊതുമേഖല കമ്പനിയാണ് ആര്‍ഇസി (BSE: 532955, NSE : RECLTD). ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 9.3 ശതമാനമാണ്. അതേസമയം 106 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
ഹഡ്കോ
ഭവന നിര്‍മാണത്തിനും നഗര വികസന പദ്ധതികള്‍ക്കും ധനസഹായം നല്കുന്ന പൊതുമേഖല കമ്പനിയാണ് ഹൗസിങ് & അര്‍ബന്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് (BSE: 540530, NSE : HUDCO). ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8.5 ശതമാനമാണ്. നിലവില്‍ 41.70 രൂപ നിലവാരത്തിലാണ് ഹഡ്കോ ഓഹരി നില്‍ക്കുന്നത്.
ഹിന്ദുജ ഗ്ലോബല്‍
ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്ള വന്‍കിട കമ്പനികള്‍ക്ക് ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ നല്കുന്ന പ്രമുഖ ഐടി അധിഷ്ഠിത കമ്പനിയാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് (BSE: 532859, NSE : HGS). ഈ സ്മോള്‍ കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8.3 ശതമാനമാണ്. അതേസമയം 1,412 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
നാല്‍കോ
പൊതുമേഖലാ അലുമീനിയം നിര്‍മാണ കമ്പനിയാണ് നാല്‍കോ (BSE: 532234, NSE : NATIONALUM). ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8.12 ശതമാനമാണ്. നിലവില്‍ 80 രൂപ നിലവാരത്തിലാണ് നവരത്ന പദവിയുള്ള ഈ കമ്പനിയുടെ ഓഹരികള്‍ നില്‍ക്കുന്നത്.
ഡിവിഡന്റ് യീല്‍ഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, ഓഹരിയുടെ നിലവിലെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം തുക നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി കമ്പനി നല്‍കുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാം.
ശ്രദ്ധിക്കുക
ഏതെങ്കിലും ഒരു വര്‍ഷം ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു കാര്യമില്ല. എല്ലാ വര്‍ഷവും ലാഭവിഹിതം നല്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരിയുടെ വിപണി വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നത് എന്നതും പരിശോധിക്കണം.
ഓഹരിയുടെ വിപണി വില ഇടിഞ്ഞതു കൊണ്ടാണ് ഡിവിഡന്റ് യീല്‍ഡ് ഉയര്‍ന്നതെങ്കില്‍ അക്കാര്യം വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങിക്കുക. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരിയെ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതകളും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
