പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികള്‍ ബെയര്‍ മാര്‍ക്കറ്റ് സാഹചര്യങ്ങളില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചതായി കാണാനാവും. കൂടാതെ ഉയര്‍ന്ന തോതില്‍ ഡിവിഡന്റ് നല്‍കുന്ന കമ്പനികള്‍ പൊതുവില്‍ സ്ഥിരതയാര്‍ന്ന പണമൊഴുക്കും കുറഞ്ഞ തോതില്‍ പുനര്‍ നിക്ഷേപവും മതിയാവുന്ന തരത്തില്‍ വികാസം പ്രാപിച്ചവയാകും.
ഡിവിഡന്റ് കൃത്യമായി നല്‍കുന്ന ഓഹരികളില്‍ മിക്കതും 'ഡിഫന്‍സീവ്' സെക്ടറില്‍ നിന്നുള്ളവയാണ്. അതിനാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങളിലും സാമ്പത്തിക മാന്ദ്യം പോലെയുള്ള അവസരങ്ങളിലും മികച്ച പ്രതിരോധം ഇത്തരം ഓഹരികള്‍ പ്രകടിപ്പിക്കാറുമുണ്ട്.

അതുപോലെ ആവര്‍ത്തന നിക്ഷേപം ആവശ്യമില്ലാത്ത തരം ബിസിനസ് മേഖലയും കമ്പനി നേടുന്ന ലാഭം കൃത്യമായി നിക്ഷേപകര്‍ക്ക് പങ്കുവയ്ക്കുന്നതുമായ കമ്പനികള്‍ എല്ലാക്കാലത്തും നിക്ഷേപത്തിനുള്ള സുരക്ഷിത സങ്കേതങ്ങളാണ്. ഡിവിഡന്റ് മുടങ്ങാതെ നല്‍കുന്ന ഓഹരികളിലെ നിക്ഷേപം, സ്ഥിരമായൊരു അധിക വരുമാനത്തിനും തകര്‍ച്ചയില്‍ നിന്നുള്ള റിസ്‌ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് തയ്യാറാക്കിയ 3 ശതമാനത്തിന് മുകളില്‍ ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.

ഡിവിഡന്റ് യീല്‍ഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം.
അതുപോലെ ഡിവിഡന്റ് നല്‍കുന്ന ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് 3 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
- ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം
- ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം)
- ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.

ആര്‍ഇസി
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വായ്പാ സേവന നല്‍കുന്ന ധനകാര്യ സ്ഥാപനമായ ആര്‍ഇസിയുടെ ഓഹരിക്കാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ളത്. നിലവില്‍ 13.8 ശതമാനമാണ് ആര്‍ഇസിയുടെ ഡിവിഡന്റ് യീല്‍ഡ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 15.30 രൂപയാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. അതായത് 10 രൂപ മുഖവിലയുള്ള ഈ ഓഹരിയുടെ ഡിവിഡന്റ് പേഔട്ട് 150 ശതമാനമാണ്. ബുധനാഴ്ച 120 രൂപയിലായിരുന്നു ആര്‍ഇസി ഓഹരിയുടെ ക്ലോസിങ്.
Also Read: ഡിസ്കൗണ്ട് റേറ്റ്! ബുക്ക് വാല്യൂവിനേക്കാളും താഴെ നില്ക്കുന്ന 16 ബ്ലൂചിപ് ഓഹരികള്‍

ഓഹരികൾ-1
- സെയില്‍- പൊതു മേഖലയിലെ ഉരുക്ക് ഉത്പാദകരായ സെയിലിന്റെ ഡിവിഡന്റ് യീല്‍ഡ് 13.5 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ ഡിവിഡന്റ് പേഔട്ട് 87.5 ശതമാനമാണ്. ഇന്ന് 70 രൂപയിലായിരുന്നു സെയില്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- പിഎഫ്‌സി- പൊതു മേഖല സ്ഥാപനമായ പവര്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ അഥവാ പിഎഫ്‌സി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 12.2 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 120 ശതമാനം ഡിവിഡന്റ് ആണ് വിതരണം ചെയ്തത്. ബുധനാഴ്ച 104 രൂപയിലായിരുന്നു പിഎഫ്‌സി ഓഹരിയുടെ ക്ലോസിങ്.

ഓഹരികൾ-2
- പിടിസി ഇന്ത്യ- ഊര്‍ജ വ്യാപാരവുമായി ബന്ധപ്പെട്ട സേവനങ്ങളൊരുക്കുന്ന പൊതു മേഖല സ്ഥാപനമായ പിടിസി ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ് 10.4 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 75 ശതമാനം ഡിവിഡന്റ് ആണ് നല്‍കിയത്. ഇന്ന് 74.4 രൂപയിലായിരുന്നു പിടിസി ഇന്ത്യയുടെ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- കോള്‍ ഇന്ത്യ- ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരായ കോള്‍ ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ് 9.6 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഡിവിഡന്റ് പേഔട്ട് 170 ശതമാനമാണ്. ബുധനാഴ്ച 189 രൂപയിലായിരുന്നു കോള്‍ ഇന്ത്യ ഓഹരിയുടെ ക്ലോസിങ്.

ഓഹരികൾ-3
- ഹഡ്‌കോ- ഹൗസിങ് &അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അഥവാ ഹഡ്‌കോയുടെ ഡിവിഡന്റ് യീല്‍ഡ് 8.5 ശതമാനം നിരക്കിലാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 27.5 ശതമാനം ഡിവിഡന്റ് ഈ പൊതു മേഖല സ്ഥാപനം നല്‍കി. ഇന്ന് 34.8 രൂപയിലായിരുന്നു ഹഡ്‌കോ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- പിഎന്‍ബി ഗില്‍റ്റ്‌സ്- സര്‍ക്കാരിന്റെ കടപ്പത്ര വില്‍പനയ്ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപകമ്പനിയാണ് പിഎന്‍ബി ഗില്‍റ്റ്‌സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8.5 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഡിവിഡന്റ് പേഔട്ട് 50 ശതമാനമാണ്. ബുധനാഴ്ച 61.40 രൂപയിലായിരുന്നു പിഎന്‍ബി ഗില്‍റ്റ്‌സ് ഓഹരിയുടെ ക്ലോസിങ്.

ഓഹരികൾ-4
- ഇന്ത്യന്‍ ഓയില്‍- പൊതു മേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8.2 ശതമാനം നിരക്കിലാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 84 ശതമാനം ഡിവിഡന്റ് നല്‍കി. ഇന്ന് 110 രൂപയിലായിരുന്നു ഐഒസി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
- ഒഎന്‍ജിസി- ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല എണ്ണ പര്യവേക്ഷണ/ ഉത്പാദക കമ്പനിയായ ഒഎന്‍ജിസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.8 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഡിവിഡന്റ് പേഔട്ട് 210 ശതമാനമാണ്. ബുധനാഴ്ച 154 രൂപയിലായിരുന്നു ഒഎന്‍ജിസി ഓഹരിയുടെ ക്ലോസിങ്.

ഓഹരികൾ-5
- റൈറ്റ്സ്- ഗതാഗത അടിസ്ഥാന സൗകര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റേയില്‍വേസിന്റെ ഉപകമ്പനിയായ റൈറ്റ്‌സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.5 ശതമാനം നിരക്കിലാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 170 ശതമാനം ഡിവിഡന്റ് നല്‍കി. ഇന്ന് 231 രൂപയിലായിരുന്നു റൈറ്റ്‌സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- 7 % മുതല്‍ 7.4 % ഡിവിഡന്റ് യീല്‍ഡ്:- സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രീസ്, ആര്‍എസ്ഡബ്ല്യൂഎം, ഐആര്‍എഫ്‌സി, നാഷണല്‍ അലുമിനീയം, ഹിന്ദുസ്ഥാന്‍ സിങ്ക്.
Also Read: ജൂലൈയില്‍ വില ഇടിയാവുന്ന ടാറ്റ് ഗ്രൂപ്പ് ഓഹരി ഇതാ; തത്കാലം ഒഴിവാക്കി നിർത്താം

ഓഹരികൾ-6
- 6.1 % മുതല്‍ 6.9 % ഡിവിഡന്റ് യീല്‍ഡ്- ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പിടിഎല്‍ എന്റര്‍പ്രൈസസ്, എച്ച്പിസിഎല്‍, എസ്‌ജെവിഎന്‍, സിഇഎസ്‌സി, ശ്രീ ദിഗ്‌വിജയ് സിമന്റ്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പുറവങ്കര, ഓയില്‍ ഇന്ത്യ, കര്‍ണാടക ബാങ്ക്, റെയില്‍ വികാസ് നിഗം, ബാള്‍മര്‍ ലാറീ, അഡോര്‍ ഫോണ്‍ടെക്, ബജാജ് കണ്‍സ്യൂമര്‍.

ഓഹരികൾ-7
- 5 % മുതല്‍ 5.9 % ഡിവിഡന്റ് യീല്‍ഡ്- ടാറ്റ സ്റ്റീല്‍, റെഡിങ്ടണ്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, ഐസിഐസിഐ സെക്യൂരിറ്റീസ്, കൊച്ചിന്‍ ഷിപ്യാര്‍ഡ്, എന്‍എംഡിസി, ഹൈഡല്‍ബെര്‍ഗ് സിമന്റ്, യൂണിയന്‍ ബാങ്ക്, ബിപിസിഎല്‍, കാസ്‌ട്രോള്‍ ഇന്ത്യ, പോളിപ്ലെക്‌സ് കോര്‍പ്, ഇന്‍ഡസ് ടവര്‍, എംഎസ്ടിസി, ആര്‍സിഎഫ്, എന്‍ടിപിസി, ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക്.
- 4.8 % മുതല്‍ 4.9 % ഡിവിഡന്റ് യീല്‍ഡ്- ബാങ്ക് ഓഫ് ഇന്ത്യ/ ഗ്ലെന്‍മാര്‍ക്ക് ലൈഫ്, യൂണിഫോസ് എന്റര്‍പ്രൈസസ്. ടൈഡ് വാട്ടര്‍ ഓയില്‍, ഇന്ദ്രപ്രസ്ഥ മെഡിക്കല്‍.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.