A Oneindia Venture

യാത്രകൾ സുരക്ഷിതമാക്കാം, കാർ ഇൻഷൂറൻസ് എടുക്കാം.... ഇൻഷൂറൻസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

ഒരു കാർ വാങ്ങുമ്പോൾ ഇൻഷുറൻസും പ്രധാനമാണ്. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988 അനുസരിച്ച്, വാഹനം ഓടിക്കുന്ന ഓരോ വ്യക്തിയും കാർ ഇൻഷുറൻസ് പോളിസിഎടുക്കേണ്ടത് നിർബന്ധമാണ്. അപ്രതീക്ഷിതമായി വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകൾ മൂലം ഉടമയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ ഒഴിവാക്കുന്നതിനുള്ള നിർണായക ചുവടുവെയ്പ്പാണ് ഇത്. കാർ ഇൻഷുറൻസിനെപ്പറ്റി പല തെറ്റിദ്ധാരണകളും പൊതുജനങ്ങൾക്കിടയിലുണ്ട്. ഇത്തരം തെറ്റദ്ധാരണകൾ ഒഴിവാക്കി ശരിയായ വസ്തുതൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ചില കാര്യങ്ങൾ വിശദമായി പരിശോധിക്കാം

ഉയർന്ന പ്രീമിയം, വിശാല കവറേജ്

ഇൻഷുറൻസ് വ്യവസായത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണയാണിത്. ഉയർന്ന ഇൻഷുറൻസ് അടച്ചാൽ മികച്ച കവറേജ് ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ ഈ വിശ്വാസം തെറ്റാണ്. ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ വിശാലമായ കവറേജ് ഉറപ്പ് നൽകുന്നില്ല. വാസ്തവത്തിൽ കാറിന്റെ നിർമ്മാണവും മോഡലും, പോളിസി തരം, ഇൻഷ്വർ ചെയ്ത തുകയും കിഴിവുകളും തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് കാർ ഇൻഷുറൻസ് പ്രീമിയം തീരുമാനിക്കുന്നത്. ഒരു പോളിസി വാഗ്ദാനം ചെയ്യുന്ന കവറേജിന്റെ ലെവൽ തിരഞ്ഞെടുക്കുന്ന പോളിസിയുടെ തരത്തെയും ഇൻഷുറൻസ് ദാതാവിന്റെ നിബന്ധനകളെയും വ്യവസ്ഥകളെയും ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.

യാത്രകൾ സുരക്ഷിതമാക്കാം, കാർ ഇൻഷൂറൻസ് എടുക്കാം.... ഇൻഷൂറൻസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

മികച്ച കവറേജിനായി കാർ ഇൻഷുറൻസ് ഓഫ്‌ലൈനായി വാങ്ങുക

ഒരു കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നതുമായി ബന്ധപ്പെട്ട മറ്റൊരു മിഥ്യയാണിത്. ആദ്യമായി പോളിസി വാങ്ങുന്നവർ കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നത് തട്ടിപ്പുകൾക്കും അമിത നിരക്കുകൾക്കും ഇടയാക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഒരു ഇൻഷുറൻസ് പോളിസി വാങ്ങുന്ന രീതി ഒരിക്കലും അതിന്റെ വിലയോ കവറേജോ നിർദ്ദേശിക്കുന്നില്ല. ഇത് വാങ്ങുന്നവർക്ക് എളുപ്പവും സൗകര്യവും മാത്രമാണ്. ഇൻഷുറൻസ് ദാതാവ് വിശ്വസനീയമാണെങ്കിൽ പോളിസി ഓൺലൈനായോ ഓഫ്‌ലൈനായോ വാങ്ങിയാലും ഒരേ കവറേജും ആനുകൂല്യങ്ങളും ലഭിക്കും.

ഒരു കാർ ഇൻഷുറൻസ് പോളിസി ഓൺലൈനായി വാങ്ങുന്നതിനുള്ള ഏറ്റവും നല്ല കാരണങ്ങളിലൊന്നാണ്, നിങ്ങൾക്ക് നിരവധി കാർ ഇൻഷുറൻസ് പ്ലാനുകൾ എളുപ്പത്തിൽ താരതമ്യം ചെയ്യാം എന്നുള്ളത്. ഇന്ത്യയിലുടനീളം വിവിധ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം ഇൻഷുറൻസ് കമ്പനികളുണ്ട്. ഈ ഇൻഷുറൻസ് പാക്കേജുകളുടെ കൂട്ടത്തിൽ നിന്ന് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇവിടെയാണ് കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നത് നിങ്ങളുടെ ജോലി എളുപ്പമാക്കുന്നത്.

പഴയ വാഹനങ്ങൾക്ക് ഇൻഷുറൻസ് ആവശ്യമില്ല

പഴയ വാഹനങ്ങൾക്ക് ഇൻഷുറൻസ് ആവശ്യമില്ലെന്ന് വിശ്വസിക്കുന്നത് പൂർണ്ണമായും തെറ്റാണ്. ഒന്നാമതായി, വാഹനത്തിന്റെ പ്രായം, തരം, നിർമ്മാണം/മോഡൽ എന്നിവ പരിഗണിക്കാതെ ഓരോ വാഹന ഉടമയ്ക്കും അനുയോജ്യമായ മോട്ടോർ ഇൻഷുറൻസ് നിർബന്ധമാണ്. അതായത് പഴയ കാറിന് കാർ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ് എന്നർത്ഥം. രണ്ടാമതായി, പഴയ വാഹനങ്ങൾക്ക് പുതുതായി വാങ്ങിയവയുടെ അത്രയും ഇൻഷുറൻസ് ആവശ്യമാണ്. കാരണം റോഡപകടം പോലെയുള്ള ഒരു അപ്രതീക്ഷിത സംഭവത്തിൽ പഴയ വാഹനങ്ങൾക്ക് കേടുപാടുകൾ അല്ലെങ്കിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇൻഷുറൻസ് ഇല്ലാതെ ഈ ചെലവുകൾ കൈകാര്യം ചെയ്യുന്നത് വാഹന ഉടമയ്ക്ക് സാമ്പത്തിക ബാധ്യത വരുത്തും. അതിനാൽ, നിങ്ങളുടെ പഴയ വാഹനങ്ങളും ഇൻഷ്വർ ചെയ്യേണ്ടത് അത്യാവശ്യമാണ്.

കാർ ഇൻഷുറൻസ് എല്ലാത്തിനും പണം നൽകുന്നു

വാഹനത്തിനുണ്ടാകുന്ന നഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും മുഴുവൻ തുകയും കാർ ഇൻഷുറൻസ് വഴി ലഭിക്കില്ല. ഓരോ കാർ ഇൻഷുറൻസ് പോളിസിയും അതിന്റേതായ നിബന്ധനകളോടെയാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ചില വ്യവസ്ഥകൾ പോളിസിയിൽ ഉൾപ്പെടുത്തുകയും ചിലതെല്ലാം ഒഴിവാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു റോഡ് അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിക്കുകയും ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തുകയും ചെയ്താൽ ഇൻഷുറൻസ് ദാതാവ് കാറിന്റെ അറ്റകുറ്റപ്പണിക്ക് പണം നൽകില്ല. കാരണം കാർ ഇൻഷുറൻസ് പോളിസികളിൽ ഭൂരിഭാഗവും വ്യക്തിഗത അശ്രദ്ധ മൂലം കേടുപാടുകൾ/നഷ്‌ടം എന്നിവ പോളിസി നിബന്ധനകളിൽ നിന്നും ഒഴിവാക്കും. അതുകൊണ്ടു തന്നെ പോളിസി എടുക്കുന്നതിന് മുൻപ് നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യണം.

ക്ലെയിമുകൾ ഇല്ല എന്നാൽ ആനുകൂല്യങ്ങൾ ഇല്ല എന്നാണ്

കാർ ഇൻഷുറൻസ് വാങ്ങുന്നവർ പോളിസി കാലയളവിൽ ക്ലെയിം ചെയ്തില്ലെങ്കിൽ അവരുടെ ഇൻഷുറൻസ് പാഴാകുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ആ വിശ്വാസം തെറ്റാണ്. പോളിസി കാലയളവിൽ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ, നോ-ക്ലെയിം ബോണസിന് യോഗ്യതയുണ്ട്. മിക്ക പ്രശസ്ത ഇൻഷുറൻസ് ദാതാക്കളും അവരുടെ പോളിസി ഹോൾഡർമാർക്ക് അവരുടെ കാർ ഇൻഷുറൻസ് പോളിസി പുതുക്കൽ അല്ലെങ്കിൽ പുതിയ പോളിസി വാങ്ങൽ എന്നിവയിൽ മികച്ച റിവാർഡുകളുടെയും ഡിസ്കൗണ്ടുകളുടെയും രൂപത്തിൽ "നോ ക്ലെയിംസ് ബോണസ്" വാഗ്ദാനം ചെയ്യുന്നുണ്ട്.

കാറിനാണോ, ഡ്രൈവർക്കാണോ ഇൻഷുറൻസ്?

കാർ ഇൻഷുറൻസ് നിങ്ങളുടെ കാറിനുള്ള കവറേജ് ആണ്, ഡ്രൈവർക്ക് ഉള്ളതല്ല. മാറ്റാരെങ്കിലും നിങ്ങളുടെ കാർ ഓടിച്ച്, അത് അപകടത്തിൽ പെട്ടാലും, കാർ ഇൻഷുറൻസ് സാധാരണയായി നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്കെല്ലാം സംരക്ഷണം നൽകും. ഒരു കാർ ഇൻഷുറൻസ് പോളിസി അപ്രതീക്ഷിത നഷ്ടം അല്ലെങ്കിൽ നാശനഷ്ടങ്ങൾ കാരണം ഉണ്ടാകുന്ന ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുക മാത്രമല്ല നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കാർ ഇൻഷുറൻസ് അത്യാവശ്യവും കടമയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X