ഭവന വായ്‌പ: വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും- അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് എന്ന സ്വപ്നം യാഥാർത്യമാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക സഹായം കണ്ടെത്താനായിട്ടാണ് എല്ലാവരും ഭവന വായ്‌പ എടുക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ഭവന വായ്‌പ അനുവദിക്കുന്നുണ്ട്. എന്നാൽ വായ്പ ലഭിക്കാനായി എന്തൊക്കെ ചെയ്യണമെന്ന് ഇപ്പോഴും പലര്‍ക്കും കൃത്യമായി അറിയില്ല. വായ്പ ആര്‍ക്കൊക്കെ ലഭിക്കും എന്തിനൊക്കെ ലഭിക്കും പ്രോസസ്സിംഗ് ഫീസ് എങ്ങനെയാണ് തുടങ്ങി പലർക്കും പല സംശങ്ങളും ഉണ്ടാവും. അത്തരം കാര്യങ്ങളും രാജ്യത്തെ ചില പ്രമുഖ ബാങ്കുകൾ ഭവന വായ്‌പയ്‌ക്ക് ഈടാക്കുന്ന പലിശ നിരക്കും പരിശോധിക്കാം;

ഭവന വായ്‌പ എന്തിനൊക്കെ?

ഭവന വായ്‌പ എന്തിനൊക്കെ?

• പുതിയ വീടും സ്ഥലവും വാങ്ങാൻ

• ഫ്ലാറ്റ് വാങ്ങാൻ

• വസ്തു വാങ്ങി വീട് വയ്‌ക്കാൻ

• നിലവിലെ വസ്‌തുവിൽ വീട് വയ്‌ക്കാൻ

• വീട് വലുതാക്കാൻ / പുതുക്കി പണിയാൻ

 

ആര്‍ക്കൊക്കെ വായ്പ ലഭിക്കും?

ആര്‍ക്കൊക്കെ വായ്പ ലഭിക്കും?

ശമ്പളമുള്ള ജോലി, സ്ഥിരവരുമാനം, പെന്‍ഷന്‍, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവർക്ക് വായ്‌പ ലഭിക്കും. സ്ഥിരവരുമാനമില്ലെങ്കിലും ആദായനികുതി നല്‍കുന്നത്ര വരുമാനമുള്ളവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നവർക്കും വായ്‌പ ലഭിക്കും. മാത്രമല്ല മിക്ക ബാങ്കുകളും ഇപ്പോൾ ക്രെഡിറ്റ് സ്‌കോർ കണക്കാക്കിയാണ് വായ്‌പകൾ നൽകുന്നത്. നിങ്ങളുണ്ടാക്കാന്‍ പോകുന്ന വീടിനെക്കുറിച്ചും നിങ്ങളുടെ വരുമാനവും മറ്റ് വായ്പകളുടെ തിരിച്ചടവുമെല്ലാം പരിശോധിച്ച ശേഷമേ ബാങ്കുകള്‍ വായ്പ അനുവദിക്കുകയുള്ളൂ. ഓർക്കുക നിങ്ങൾ ഉണ്ടാക്കാൻ പോകുന്ന വീട് തന്നെയാണ് ബാങ്കുകളുടെ ഏറ്റവും വലിയ ഈട്.

കാലവധിയും വായ്‌പ തുകയും

കാലവധിയും വായ്‌പ തുകയും

നിങ്ങളുടെ സാമ്പത്തിക നിലയ്ക്കനുസരിച്ച് 70 ശതമാനം മുതല്‍ 90 ശതമാനം വരെയാണ് വീട് നിര്‍മ്മാണത്തിനായി വായ്പ ലഭിക്കുന്നത്. പരമാവധി 20 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയാണ് ഭവന വായ്പയുടെ കാലാവധി. ദീര്‍ഘകാലത്തേക്കുള്ള വായ്പകള്‍ക്ക് മാസാമാസമുള്ള ഇഎംഐ തുക കുറവായിരിക്കും.

വിവിധ ബാങ്കുകൾ ഭവനവായ്‌പയ്‌ക്ക് ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും

വിവിധ ബാങ്കുകൾ ഭവനവായ്‌പയ്‌ക്ക് ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

7.00 ശതമാനം മുതൽ 8.25 ശതമാനം വരെയാണ് രാജ്യത്തെ പൊതു മേഖലാ ബാങ്കായ എസ്‌ബി‌ഐ വാഗ്ദാനം ചെയ്യുന്ന ഭവനവായ്‌പാ പലിശ നിരക്ക്. എന്നാൽ നിങ്ങളുടെ പ്രൊഫൈൽ (ശമ്പളക്കാരൻ അല്ലെങ്കിൽ ബിസിനസ് ക്ലാസ്), ക്രെഡിറ്റ് സ്കോർ, ഭവനവായ്‌പയുടെ തുക എന്നിവയെ ആശ്രയിച്ചായിരിക്കും യഥാർത്ഥ പലിശ നിരക്ക് നിർണ്ണയിക്കുന്നത്. വായ്‌പ തുകയുടെ 0.40 ശതമാനവും ജിഎസ്‌ടിയുമാണ് എസ്‌ബിഐ ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസ്.

 

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

7.70 ശതമാനം മുതൽ 8.80 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്കിന്റെ ഭവനവായ്‌പ നിരക്ക്. അതായത് 35 ലക്ഷം രൂപ വരെയുള്ള ഭവനവായ്‌പകൾക്ക് 7.70 ശതമാനവും 35 മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് 7.95 ശതമാനവും. വായ്‌പ തുകയുടെ 0.5 മുതൽ 1 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ ഐസിഐസിഐ ബാങ്ക് ഈടാക്കും. പരമാവധി 1,500 രൂപയും ജിഎസ്ടിയും. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പരമാവധി പ്രോസസ്സിംഗ് ഫീസ് 2,000 രൂപയും ജിഎസ്ടിയുമാണ്.

എച്ച്‌ഡിഎഫ്‌സി ബാങ്ക്

എച്ച്‌ഡിഎഫ്‌സി ബാങ്ക്

7.50 ശതമാനം മുതൽ 8.50 ശതമാനം വരെയാണ് ഭവനവായ്‌പയിന്മേൽ എച്ച്‌ഡിഎഫ്‌സി ഈടാക്കുന്ന പലിശ നിരക്ക്. അതായത് 30 ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് 7.50 ശതമാനവും 50 ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള വായ്‌പകൾക്ക് 8.50 ശതമാനവുമാണ് ഈടാക്കുന്നത്. മാത്രമല്ല വായ്‌പ തുകയുടെ 0.050 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഇനത്തിലും എച്ച്‌ഡിഎഫ്‌സി ഈടാക്കുന്നതാണ്, പരമാവധി 3,000 രൂപയും ജിഎസ്‌ടിയും.

ഭാരത് ബോണ്ട് ഇടിഎഫ്; പ്രതീക്ഷതിലും മൂന്നിരട്ടിയിലേറെ നിക്ഷേപംഭാരത് ബോണ്ട് ഇടിഎഫ്; പ്രതീക്ഷതിലും മൂന്നിരട്ടിയിലേറെ നിക്ഷേപം

 

 

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

6.70 ശതമാനം മുതൽ 7.40 ശതമാനം വരെയാണ് പി‌എൻ‌ബി വാഗ്ദാനം ചെയ്യുന്ന ഭവനവായ്‌പാ നിരക്ക്. പിഎൻബിയും കൃത്യമായ പലിശ നിരക്ക് തീരുമാനിക്കുമ്പോൾ പ്രൊഫൈൽ, ക്രെഡിറ്റ് സ്കോർ, വായ്‌പ തുക എന്നിവയും കണക്കിലെടുക്കുന്നതാണ്. പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ വായ്‌പ തുകയുടെ 0.35 ശതമാനം വായ്‌പകാരിൽ നിന്നും ഈടാക്കുന്നതാണ്. അതായത് കുറഞ്ഞത് 2,500 രൂപയും പരമാവധി 15,000 രൂപയും ജിഎസ്‌ടിയുമാണ് ഈടാക്കുക.

ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന ചില ലൈഫ്‌ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചറിയാംഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന ചില ലൈഫ്‌ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചറിയാം

എസ്‌ബി‌ഐ

എസ്‌ബി‌ഐ ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് ചില സമയങ്ങളിൽ ഒരു പ്രത്യേക കാലയളവിലേക്ക് പ്രോസസ്സിംഗ് ഫീസിൽ ഇളവ് വാഗ്ദാനം ചെയ്യാറുണ്ട്. അതിനാൽ അത്തരം ഓഫർ ലഭ്യമാണോയെന്ന് അറിയാൻ നിങ്ങളുടെ അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണ്.

കഫെ കോഫി ഡേ 280 ഔട്ട്‌ലെറ്റുകൾ അടച്ചു; ലാഭം വർധിപ്പിക്കാനെന്ന് വിശദീകരണംകഫെ കോഫി ഡേ 280 ഔട്ട്‌ലെറ്റുകൾ അടച്ചു; ലാഭം വർധിപ്പിക്കാനെന്ന് വിശദീകരണം

 

 

എന്താണ് ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ?

എന്താണ് ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ?

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രധാന തുക, വായ്‌പാ കാലാവധി, പലിശ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ഇഎംഐ, പ്രതിമാസ പലിശ, പ്രതിമാസ റെഡ്യൂസിംഗ് ബാലൻസ് എന്നിവ കണക്കാക്കാൻ സഹായിക്കുന്ന ഒരു അടിസ്ഥാന കാൽക്കുലേറ്ററാണ് ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ. വായ്‌പ ഇഎംഐ കാൽക്കുലേറ്ററിലേക്ക് ഈ തുകകള്‍ ഫീഡ് ചെയ്‌ത് ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഫലം ലഭിക്കും. ഇതുകൂടാതെ, നിങ്ങള്‍ക്ക് താങ്ങനാവുന്ന ഒരു ഭവന വായ്‌പ നിര്‍ണയിക്കാനും നിങ്ങള്‍ക്ക് വീട് വാങ്ങാനായി ബജറ്റ് തീരുമാനിക്കാനും നിങ്ങളുടെ ഫൈനാന്‍സുകളുടെ റീപേമെന്‍റ് തയ്യാറാക്കാനും ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാനാകും.

English summary

Home Loans: Interest Rates and Processing Fees charged by various banks- need to know | ഭവന വായ്‌പ: വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും- അറിയേണ്ടതെല്ലാം

Home Loans: Interest Rates and Processing Fees charged by various banks- need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X