52 വീക്ക് ഹൈ എങ്ങനെ പ്രയോജനപ്പെടുത്താം; വരുന്ന ആഴ്ചയിലേക്ക് ഈ 29 ഓഹരികള്‍ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൂറുകണക്കിന് ഓഹരികളില്‍ നിന്നും നിക്ഷേപത്തിനും ഹ്രസ്വകാല വ്യാപാരത്തിനും ആയി തിരഞ്ഞെടുക്കുന്നതിന് പലരും വിവിധ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. അടിസ്ഥാനപരമായി മികച്ച് നില്‍ക്കുന്ന ഓഹരികളെ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്നവരും ഉണ്ട്. അതേസമയം ടെക്‌നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാലത്തേക്ക് നിക്ഷേപ / വ്യാപാരം നടത്തുന്നവരും ഉണ്ട്. ഈ ലേഖനത്തില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് സമീപം നില്‍ക്കുന്ന കുറച്ച് ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.

 

എന്തുകൊണ്ട് 52 വീക്ക് ഹൈ?

എന്തുകൊണ്ട് 52 വീക്ക് ഹൈ?

ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് 52 ആഴ്ചയിലെ ഉയരത്തിലേക്ക് വീണ്ടും അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെ നില്‍ക്കുന്ന അവസരങ്ങളിലും ഇത്തരത്തില്‍ വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരി സമീപിക്കുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കുതിപ്പ് മുതലെടുക്കാന്‍ ഹ്രസ്വകാലത്തേക്ക് വാങ്ങുന്നവരും നേരത്തെ വാങ്ങിയവര്‍ ലാഭമെടുക്കാനുള്ള അവസരമാക്കാന്‍ ശ്രമിക്കുന്നതും സാധാരണമാണ്. മറ്റ് ടെക്‌നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് അന്തിമ തീരുമാനത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും. ദിവസ വ്യാപാരത്തിലെ ഇടവേളയില്‍ കുറിച്ചതിനു പകരം വ്യാപാരം അവസാനിപ്പക്കുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിലെ ഉയര്‍ന്ന വിലനിലവാരമാണ് കണക്കിലെടുക്കേണ്ടത്.

1). ബിര്‍ളാസോഫ്റ്റ്

1). ബിര്‍ളാസോഫ്റ്റ്

രാജ്യത്തെ പ്രമുഖ ബിസിനസ് സംരംഭകരിലൊന്നായ സികെ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ഐടി കമ്പനിയാണ് ബിര്‍ളസോഫ്റ്റ് . വാഹനം, ബാങ്കിംഗ്, വ്യവസായം, ധനകാര്യ സേവന മേഖല, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്‍കുന്നതിലാണ് ബിര്‍ളസോഫ്റ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തിനു വേണ്ട സാങ്കേതിക ഉപദേശവും മേല്‍നോട്ടവും പൂര്‍ത്തീകരണവും വികസന പ്രവര്‍ത്തനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ 530.55 രൂപയിലാണ് വെള്ളിയാഴ്ച ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 538.40 രൂപയും കുറഞ്ഞ ഓഹരി വില 194.15 രൂപയുമാണ്.

Also Read: കൊച്ചി കായലിനരികെ കുതിച്ചു പൊങ്ങിയ കമ്പനി; ഈ കേരളാ സ്റ്റോക്ക് 50% ലാഭം തരും; വാങ്ങുന്നോ?Also Read: കൊച്ചി കായലിനരികെ കുതിച്ചു പൊങ്ങിയ കമ്പനി; ഈ കേരളാ സ്റ്റോക്ക് 50% ലാഭം തരും; വാങ്ങുന്നോ?

2) എസ്‌കോര്‍ട്ട്സ്

2) എസ്‌കോര്‍ട്ട്സ്

ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എസ്‌കോര്‍ട്ട്സ്. 1944ല്‍ ആരംഭിച്ച കമ്പനിക്ക് ഇന്ന് 40 രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ട്. മുഖ്യമായും കാര്‍ഷികാനുബന്ധ, വാഹന, നിര്‍മ്മാണ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങളും ഭാരമേറിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ക്രെയിന്‍ പോലെയുള്ള യന്ത്രങ്ങളും റെയില്‍വേയ്ക്ക് വേണ്ട എയര്‍ ബ്രേക്ക്, ഗിയര്‍ അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണിത്. എണ്‍പതുകളില്‍ പ്രശസ്തമായ രാജ്ദൂത് ബ്രാന്‍ഡ് നാമത്തില്‍ ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളതും എസ്‌കോര്‍ട്ട്സാണ്. ലോകത്തിലെ വലിപ്പമേറിയ പിക്ക് ആന്‍ഡ് കാരി (Pick & Carry) വിഭാഗത്തിലുള്ള ഹൈഡ്രോളിക് മൊബൈല്‍ ക്രെയിന്‍ നിര്‍മിക്കുന്ന കമ്പനി കൂടിയാണിത്. നിലവില്‍ രാജ്യത്ത് ട്രാക്ടര്‍ നിര്‍മാതാക്കളില്‍ നാലാം സ്ഥാനവും ട്രാക്ടര്‍ വിപണിയില്‍ 11 ശതമാനത്തോളവും വിഹിതവും ഉണ്ട്. ജപ്പാനിലെ ട്രാക്ടര്‍ നിര്‍മ്മാണ ഭീമനായ കുബോട്ട കോര്‍പ്പറേഷനുമായി സംയുക്ത സംരംഭത്തിന്റെ ഇടപാടുകള്‍ അവസാനഘട്ടത്തിലാണ്. നിലവില്‍ 1,859.80 രൂപയിലാണ് വെള്ളിയാഴ്ച ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 1,897.95 രൂപയും കുറഞ്ഞ ഓഹരി വില 1,100 രൂപയുമാണ്.

3) റാഡികോ ഖൈത്താന്‍ ലിമിറ്റഡ്

3) റാഡികോ ഖൈത്താന്‍ ലിമിറ്റഡ്

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും വില്‍പ്പനയില്‍ മുന്‍നിരയിലുള്ളതുമായ മദ്യ നിര്‍മാണ കമ്പനികളിലൊന്നാണ് റാഡികോ ഖൈത്താന്‍ ലിമിറ്റഡ് (ആര്‍കെഎല്‍). 1943-ല്‍ കമ്പനി ആരംഭിച്ചപ്പോള്‍, റാംപൂര്‍ ഡിസ്റ്റിലറി & കെമിക്കല്‍ കമ്പനി ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ആല്‍ക്കഹോളും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും നാടന്‍ മദ്യവും രാസവളങ്ങളും ആണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം. വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ കമ്പനിയാണിത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ അടക്കം 85 രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 8പിഎം, മാജിക് മൊമന്റ്സ്, കോണ്ടെസ, മൊര്‍ഫ്യൂസ്, ഓള്‍ഡ് അഡ്മിറല്‍ എന്നിവ ഉപഭോക്തൃ പ്രീതി നേടിയ ബ്രാന്‍ഡുകളാണ്. നിലവില്‍ 1,198.95 രൂപയിലാണ് വെള്ളിയാഴ്ച ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 1,234 രൂപയും കുറഞ്ഞ ഓഹരി വില 422 രൂപയുമാണ്.

4) പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്

4) പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്

ഇന്ത്യയിലെ പ്രശസ്തമായ പശ നിര്‍മാതാക്കളാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കൂടാതെ പെയിന്റ് കെമിക്കല്‍സ്, വാഹനങ്ങള്‍ക്കുള്ള കെമിക്കലുകള്‍, കല, വസ്ത്രം, മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പശ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഇവരുടെ ഫെവിക്കോള്‍, ഫെവി ക്വിക്ക്, എം-സീല്‍, ഡോക്ടര്‍ ഫിക്‌സിറ്റ് ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ ജനപ്രീതി നേടിയതാണ്. നിലവില്‍ 2410 രൂപയിലാണ് വെള്ളിയാഴ്ച പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 2532 രൂപയും കുറഞ്ഞ ഓഹരി വില 1612 രൂപയുമാണ്.

Also Read: എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഇനിയെന്ത്; കയറുമോ അതോ വീണ്ടും ഇടിയുമോ? ഐസിഐസിഐ പറയുന്നതിങ്ങനെAlso Read: എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഇനിയെന്ത്; കയറുമോ അതോ വീണ്ടും ഇടിയുമോ? ഐസിഐസിഐ പറയുന്നതിങ്ങനെ

5) സരിഗമ ഇന്ത്യ

5) സരിഗമ ഇന്ത്യ

പ്രമുഖ ബിസിനസ് സംരംഭകരായ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ളതും രാജ്യത്തെ പഴക്കമേറിയ സംഗീത ബ്രാന്‍ഡുകളിലൊന്നാണ് സരിഗമ ഇന്ത്യ ലിമിറ്റഡ്. 1946-ല്‍ കൊല്‍ക്കതത്തയിലാണ് തുടക്കം. ഇപ്പോള്‍ സിനിമ നിര്‍മാണത്തിലേക്കും വിവിധ ഭാഷകളില്‍ ടിവി പ്രോഗ്രാമുകളുടേയും സംരംഭങ്ങളുണ്ട്. നിലവില്‍ 5,083.35 രൂപയിലാണ് വെള്ളിയാഴ്ച സരിഗമ ഇന്ത്യയുടെ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 5,200 രൂപയും കുറഞ്ഞ ഓഹരി വില 694 രൂപയുമാണ്.

Also Read: ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക്‌ ഇനിയും കുതിക്കും; 3 മാസത്തിനകം 20% ലാഭം നേടാംAlso Read: ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക്‌ ഇനിയും കുതിക്കും; 3 മാസത്തിനകം 20% ലാഭം നേടാം

മറ്റ് ഓഹരികള്‍- 1

 

മറ്റ് ഓഹരികള്‍- 1

നിലവിലെ ഓഹരി വില, 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 5 മുതല്‍ 10 ശതമാനം വ്യത്യാസത്തില്‍ നില്‍ക്കുന്ന മറ്റ് ഓഹരികള്‍.
>> മെട്രോ പ്ലസ് ഹെല്‍ത്ത് സര്‍വീസസ് ലിമിറ്റഡ്
>> ടോറന്റ് ഫാര്‍മ
>> അദാനി ഗ്രീന്‍
>> മെട്രോ ബ്രാന്‍ഡ്‌സ് ലിമിറ്റഡ്
>> സീമെന്‍സ്
>> പവര്‍ ഗ്രിഡ് കോര്‍പറേഷന്‍
>> ഹിന്ദുജ ഗ്ലോബല്‍
>> പേജ് ഇന്‍ഡസ്ട്രീസ്
>> എന്‍ഐഐടി
>> എല്‍ & റ്റി
>> സണ്‍ ഫാര്‍മ
>> എബിബി ഇന്ത്യ

Also Read: 8 മാസം കൊണ്ട് 5,000% ലാഭം; കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടുന്ന ഈ കമ്പനി നല്‍കിയത് അതുല്യ നേട്ടംAlso Read: 8 മാസം കൊണ്ട് 5,000% ലാഭം; കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടുന്ന ഈ കമ്പനി നല്‍കിയത് അതുല്യ നേട്ടം

മറ്റ് ഓഹരികള്‍- 2

മറ്റ് ഓഹരികള്‍- 2

നിലവിലെ ഓഹരി വില, 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 5 മുതല്‍ 10 ശതമാനം വ്യത്യാസത്തില്‍ നില്‍ക്കുന്ന മറ്റ് ഓഹരികള്‍.
>> തന്‍ല സൊലൂഷന്‍സ്
>> ഗ്രീന്‍ പാനല്‍ ഇന്‍ഡസ്ട്രീസ്
>> രാജേഷ് എക്‌സ്‌പോര്‍ട്‌സ്
>> ത്രിവേണി എഞ്ചിനീയറിംഗ്
>> നവീന്‍ ഫ്‌ലൂറൈന്‍
>> ബ്രിഗേഡ് എന്റര്‍പ്രൈസസ്
>> എസ്ആര്‍എഫ്
>> ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്
>> പി & ജി
>> വര്‍ദ്ധമാന്‍ ടെക്‌സ്‌റ്റൈല്‍സ്
>> നാരായണ ഹൃദയാലയ
>> വാബ്‌കോ (WABCO) ഇന്ത്യ

Also Read: 2022-ലേക്ക് കണ്ണുംപൂട്ടി വാങ്ങാം; ഈ മെറ്റല്‍ സ്‌റ്റോക്ക് നഷ്ടം വരുത്തില്ലAlso Read: 2022-ലേക്ക് കണ്ണുംപൂട്ടി വാങ്ങാം; ഈ മെറ്റല്‍ സ്‌റ്റോക്ക് നഷ്ടം വരുത്തില്ല

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

How Can Utilize Nearing 52 Week High Stocks In Trading For Short Term Gain

How Can Utilize Nearing 52 Week High Stocks In Trading For Short Term Gain
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X