ഇന്നത്തെ കാലത്ത്, ഒരു കോടി രൂപ റിട്ടേൺ ലഭിച്ച് വിരമിക്കുന്നത് വലിയൊരു കാര്യമാണ്. കാരണം ആ തുക ഒരു വീട് വാങ്ങുക, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുക, അല്ലെങ്കിൽ ഒരു കുട്ടിയുടെ വിവാഹം നടത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ കഴിയും. എങ്കിലും, നിങ്ങൾ 10,20,30 വർഷങ്ങൾക്ക് ശേഷമാണ് വിരമിക്കുന്നതെങ്കിൽ ഈ തുക മതിയാകുമോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? യഥാർത്ഥത്തിൽ, വിലക്കയറ്റം കാലക്രമേണ പണത്തിന്റെ മൂല്യത്തെ ഇല്ലാതാക്കുന്നു. അപ്പോൾ ഇന്നത്തെ ഒരു വലിയ തുക ഭാവിയിൽ നിങ്ങളുടെ വിരമിക്കലിന് ശേഷമുള്ള ആവശ്യങ്ങൾ നിറവേറ്റാൻ മതിയാവുന്നതായിരിക്കില്ല.
ഇവിടെ, ദീർഘകാല സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, വിലക്കയറ്റം നിങ്ങളുടെ സമ്പാദ്യത്തിന്റെ വാങ്ങൽ ശേഷിയെ ക്രമേണ എങ്ങനെ കുറയ്ക്കുന്നു എന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ ഇന്ന് വലിയ തുകയാണെന്ന് തോന്നുന്നുവെങ്കിലും, നിങ്ങളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയാകില്ല. കാരണം, വിലക്കയറ്റം മൂലം പണത്തിന്റെ മൂല്യം കാലക്രമേണ കുറയുന്നു. ഉദാഹരണമായി, കഴിഞ്ഞ 10-15 വർഷങ്ങൾക്ക് മുമ്പ് പലചരക്ക് സാധനങ്ങളോ മറ്റ് ആവശ്യ സാധാനങ്ങളോ വാങ്ങാൻ ഇന്ന് കൊടുക്കുന്ന അത്രക്കും വില കൊടുത്തിരുന്നോ എന്ന് പരിശോധിക്കുക. ഇന്നത്തെ അത്രയും തുക നമ്മൾ ചെലവഴിച്ചിരുന്നില്ല എന്ന് ബോധ്യപ്പെടും. വിലക്കയറ്റം മൂലം പണത്തിന്റെ മൂല്യത്തിൽ ഉണ്ടായ മാറ്റമാണ് ഇത് വ്യക്തമാക്കുന്നത്.

അപ്പോൾ 10,20,30 വർഷം കഴിയുമ്പോൾ ഒരു കോടിയുടെ മൂല്യം എത്രയായിരിക്കുമെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? 6 ശതമാനം വിലക്കയറ്റ നിരക്ക് കണക്കാക്കിയാൽ, 10 വർഷത്തിന് ശേഷം ഒരു കോടി രൂപയുടെ മൂല്യം 55.84 ലക്ഷമായി കുറയും. ദീർഘകാല സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും വിലക്കയറ്റത്തിന്റെ സ്വാധീനം ഇത് കാണിക്കുന്നു. അങ്ങനെ 20 വർഷം കൂടി കഴിയുമ്പോൾ, ഒരു കോടി രൂപയുടെ മൂല്യം ഏകദേശം 31.18 ലക്ഷമായി ചുരുങ്ങും. അപ്പോൾ 30 വർഷത്തിന് ശേഷം, ഇന്നത്തെ കണക്കനുസരിച്ചുള്ള ഒരു കോടി രൂപയ്ക്ക് ഏകദേശം 17.41 ലക്ഷം രൂപയുടെ മൂല്യമായിരിക്കും. 6 ശതമാനം വിലക്കയറ്റ നിരക്ക് കണക്കാക്കുമ്പോഴുള്ള കണക്കുകളാണിത്.
ഈ ബാങ്കുകളിലെ എഫ്.ഡി നിക്ഷേപകർക്ക് 9.60 ശതമാനം വരെ പലിശ ലഭിക്കും
ചുരുക്കത്തിൽ, ചെറിയ കാലം മുതൽ ദീർഘകാലത്തേക്ക് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ശ്രദ്ധാപൂർവമായ വിരമിക്കൽ ആസൂത്രണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ഇന്നത്തെ വിലപ്പട്ടിക അടിസ്ഥാനമാക്കി നമ്മൾ പലപ്പോഴും നമ്മുടെ സാമ്പത്തികം ആസൂത്രണം ചെയ്യുന്നു. എന്നാൽ കാലക്രമേണ ഇത് കുറഞ്ഞുവരുന്നു. അങ്ങനെ ഭാവിയിലെ ഒരു കോടി രൂപ എന്ന നിങ്ങളുടെ ലക്ഷ്യം ചെറിയൊരു തുക മാത്രമായി ചുരുങ്ങുന്നു.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications