ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ, അവരുടെ സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്.ഡി) ഇപ്പോഴും മികച്ച ഒരു തിരഞ്ഞെടുപ്പായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ വലിയ സർക്കാർ, സ്വകാര്യ ബാങ്കുകൾക്ക് പുറമെ ചെറുകിട ധനകാര്യ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് എഫ്.ഡിയിൽ മികച്ച റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ധനകാര്യ സ്ഥാപനങ്ങളിൽ പലരും ഉപഭോക്താക്കൾക്ക് 9 ശതമാനത്തിലധികം പലിശ നൽകുന്നു. അത്തരത്തിൽ 9.60 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന ചില ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പഴയ കുതിപ്പിലേക്ക് തിരിച്ചെത്താൻ 3 പൊതുമേഖലാ ഓഹരികൾ, കാരണം ഇതാണ്, തിങ്കളാഴ്ച വാങ്ങിയാൽ ലാഭം നേടാം
സൂര്യാഡേ സ്‌മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തെ എഫ്.ഡികളിൽ സാധാരണ ഉപഭോക്താക്കൾക്ക് 9.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9.60 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 1001 ദിവസത്തെ എഫ്.ഡികളിൽ 9 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് അതിന്റെ 1000 ദിവസത്തെ എഫ്.ഡികളിൽ, സാധാരണ ഉപഭോക്താക്കൾക്ക് 8.51 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9.11 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് അതിന്റെ 888 ദിവസത്തെ എഫ്.ഡികളിൽ, സാധാരണ ഉപഭോക്താക്കൾക്ക് 8.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2 മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള എഫ്.ഡികളിൽ, സാധാരണ ഉപഭോക്താക്കൾക്ക് 8.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
185 മില്യണ്‍ ഡോളര്‍ ഇടപാട്, തുറമുഖമേഖലയിൽ കരുത്ത് കൂട്ടി അദാനി കമ്പനി, ഓഹരി വില കുതിച്ച് കയറുമോ..?
ജന സ്‌മോൾ ഫിനാൻസ് ബാങ്ക് 500 ദിവസത്തെ എഫ്.ഡിയിൽ സാധാരണ ഉപഭോക്താക്കൾക്ക് നൽകുന്ന പലിശ 8.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ 9 ശതമാനവുമാണ്. ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1000 മുതൽ 1500 ദിവസം വരെയുള്ള എഫ്.ഡികളിൽ സാധാരണ ഉപഭോക്താക്കൾക്ക് 8.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.85 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് 560 ദിവസത്തെ എഫ്.ഡിയിൽ സാധാരണ ഉപഭോക്താക്കൾക്ക് 8.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.85 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
സ്വർണവില കത്തിക്കയറിയ മാസം, ഓഗസ്റ്റിൽ പവന് കൂടിയത് 1960 രൂപ, കുതിപ്പ് തുടർന്നാൽ വിലയിൽ റെക്കോർഡ് ഉറപ്പ്
ശിവാലിക് സ്‌മോൾ ഫിനാൻസ് ബാങ്ക് 24 മുതൽ 36 മാസം വരെയുള്ള എഫ്.ഡികളിൽ സാധാരണ നിക്ഷേപകർക്ക് 8.15 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.65 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. എന്നാൽ എ.യു സ്‌മോൾ ഫിനാൻസ് ബാങ്ക് 24 മാസം 1 ദിവസം മുതൽ 36 മാസം വരെയുള്ള എഫ്.ഡികൾക്ക് നൽകുന്ന പലിശ സാധാരണ നിക്ഷേപകർക്ക് 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനവുമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
