പഴയ കുതിപ്പിലേക്ക് തിരിച്ചെത്താൻ 3 പൊതുമേഖലാ ഓഹരികൾ, കാരണം ഇതാണ്, തിങ്കളാഴ്ച വാങ്ങിയാൽ ലാഭം നേടാം

പൊതുമേഖലാ കമ്പനികളെ അവയുടെ പ്രകടനത്തെയും സർക്കാരിൻ്റെ യോഗ്യതാ മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കി ഗ്രേഡ് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു ഗ്രേഡാണ് നവരത്‌ന. നവരത്‌ന പദവിയിലേക്ക് ഉയരുന്നതോടെ കമ്പനികൾക്ക് പ്രവർത്തനപരവും സാമ്പത്തികവുമായ സ്വയംഭരണം ലഭിക്കുന്നു. നിക്ഷേപങ്ങൾ, സംയുക്ത സംരംഭങ്ങൾ, ലയനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മുൻ സർക്കാരിൻ്റെ അനുമതി തേടാതെ തന്നെ തീരുമാനങ്ങൾ എടുക്കാൻ അവരെ അനുവദിക്കുന്നു.

4 സ്ഥാപനങ്ങൾ കൂടി നവരത്‌ന പദവിയിൽ

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നാല് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് നവരത്‌ന പദവി നൽകി. റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ്(എൻഎച്ച്പിസി ), സത്‌ലജ് ജൽ വിദ്യുത് നിഗം ​​( എസ്‌ജെവിഎൻ ) എന്നിവയാണ് നവരത്‌ന പദവിയിലേക്ക് ഉയർത്തിയ നാല് പൊതുമേഖലാ സ്ഥാപനങ്ങൾ. അതോടെ നവരത്‌ന സ്ഥാപനങ്ങളുടെ എണ്ണം 25 ആയി ഉയർന്നു.

നവരത്ന കമ്പനികളുടെ പട്ടികയിൽ പുതുതായി പ്രവേശിച്ച ഈ നാല് കമ്പനികളിൽ മൂന്നെണ്ണം ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടവയാണ്. റെയിൽടെൽ, എസ്ജെവിഎൻ, എൻഎച്ച്പിസി എന്നിവയാണ് ആ മൂന്ന് ലിസ്റ്റ് ചെയ്ത കമ്പനികൾ. അതിനാൽ, വാരാന്ത്യ അവധിക്ക് ശേഷം വിപണി പ്രവർത്തനം പുനരാരംഭിക്കുന്ന തിങ്കളാഴ്ച ഈ മൂന്ന് ഓഹരികളും ശ്രദ്ധ കേന്ദ്രീകരിക്കും. അതുകൊണ്ടു തന്നെ ഈ 3 ഓഹരികളുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

പഴയ കുതിപ്പിലേക്ക് തിരിച്ചെത്താൻ 3 പൊതുമേഖലാ ഓഹരികൾ, കാരണം ഇതാണ്, തിങ്കളാഴ്ച വാങ്ങിയാൽ ലാഭം നേടാം

1. റെയിൽടെൽ കോർപ്പറേഷൻ

രാജ്യത്തെ വലിയ ന്യൂട്രൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ സേവനദാതാക്കളിൽ ഉൾപ്പെടുന്ന കമ്പനിയാണ് റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. റെയിൽവെ ട്രാക്കുകളിൽ പാൻ ഇന്ത്യ അടിസ്ഥാനത്തിൽ ഒപിറ്റിക്കൽ ഫൈബർ നെറ്റ് വർക്കുകൾ സ്ഥാപിക്കുന്നു.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 490 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച റെയിൽടെൽ കോർപ്പറേഷൻ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 9.14 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ റെയിൽവേ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 38.79 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 134 ശതമാനം വളർച്ചയും ഓഹരി നേടി.

2. എസ്ജെവിഎൻ

കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

പഴയ കുതിപ്പിലേക്ക് തിരിച്ചെത്താൻ 3 പൊതുമേഖലാ ഓഹരികൾ, കാരണം ഇതാണ്, തിങ്കളാഴ്ച വാങ്ങിയാൽ ലാഭം നേടാം

ഓഹരി വിപണിയിലെ പ്രകടനം

133.05 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച എസ്ജെവിഎൻ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 9.82 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 43.22 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 112.37 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിലും ഓഹരി ഇടം നേടി.

3. എൻഎച്ച്പിസി

1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. പ്രോജക്ട് മാനേജ്മെൻ്റ്, കൺസ്ട്രക്ഷൻ കോൺട്രാക്ടുകൾ, കൺസൾട്ടൻസി സേവനങ്ങൾ, പവർ ട്രേഡിംഗ് പ്രവർത്തനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി ഏർപ്പെടുന്നു.

ഓഹരി വിപണിയിലെ പ്രകടനം

97.15 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച എൻഎച്ച്പിസി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ആറ് മാസത്തിനിടെ 10.21 ശതമാനവും 2024-ൽ ഇതുവരെ 46.86 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 93.53 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് എൻഎച്ച്പിസി ഓഹരി നൽകിയത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X