ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകിയാണ് ഓഗസ്റ്റ് മാസം അവസാനിക്കുന്നത്. കാരണം ഈ മാസത്തെ അവസാനത്തെ രണ്ട് ദിവസവും സ്വർണവിലയിൽ കുറവുണ്ടായി. 160 രൂപയാണ് രണ്ട് ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഓണാഘോഷം, അതോടൊപ്പം കല്യാണ സീസൺ ആരംഭിച്ചത് തുടങ്ങിയ കാരണങ്ങളിൽ തട്ടി സെപ്തംബർ മാസം സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്ക ആഭരണപ്രേമികൾക്ക് ഉണ്ട്.
ഇന്ന് കുറഞ്ഞത് 80 രൂപ
പവന് 53,640 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞു. 53,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6695 രൂപ.
ആഭരണം വാങ്ങാൻ
സ്വർണവില നേരിയ തോതിലെങ്കിലും കുറഞ്ഞത് വലിയ അളവിൽ സ്വർണാഭരണം വാങ്ങുന്നവർക്ക് ആശ്വാസമാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വാരാന്ത്യത്തിൽ നഷ്ടത്തിലാണ് സ്വർണ്ണ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 15.98 ഡോളർ (0.63%) താഴ്ന്ന് 2,503.34 ഡോളർ എന്നതാണ് നിലവാരം. ഈ മാസമാണ് സ്വർണ്ണ വില ചരിത്രത്തിൽ ആദ്യമായി 2,500 ഡോളർ നിലവാരം മറികടന്നത്.

ഓഗസ്റ്റ് മാസത്തെ വില
ഓഗസ്റ്റ് 1-ആം തീയ്യതി 51,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. അടുത്ത 2 ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞു. 7-ആം തീയ്യതി പവന്‍റെ വില 50,800 രൂപയിലേക്കെത്തി. സ്വർണത്തിന് ഓഗസ്റ്റ് മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. 8-ആം തീയ്യതിയിലും ഇതേ വിലയിൽ തന്നെയാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്.
എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ഉയർന്നു. 13-ആം തീയ്യതി പവന്‍റെ വില വീണ്ടും 52,000 രൂപ കടന്നു. 17-ആം തീയ്യതിയാണ് സ്വർണവില 53,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുകളിലേക്ക് പോയ സ്വർണവില 28-ആം തീയ്യതി 53,720 രൂപയിലെത്തി. ഓഗസ്റ്റ് മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.
1-ആം തീയ്യതിയിലേയും 31-ആം തീയ്യതിയിലേയും വില താരതമ്യപ്പെടുത്തുമ്പോൾ 1960 രൂപയാണ് ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിലുണ്ടായ വർധനവ് എന്ന് കാണാൻ സാധിക്കും.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവില വരും ദിവസങ്ങളിൽ മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications