ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ, ലോജിസ്റ്റിക്സ് കമ്പനിയാണ് അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്. ഓഹരി വിപണിയിലും കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അദാനി പോര്‍ട്ട്സിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാണ് 185 മില്യൺ ഡോളർ ചിലവഴിച്ച് ആസ്ട്രോ ഓഫ്‌ഷോർ ഗ്രൂപ്പിൻ്റെ 80 ശതമാനം ഓഹരികൾ ഏറ്റെടുത്തിരിക്കുകയാണ് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മറൈൻ ഓപ്പറേറ്റർമാരിൽ ഒരാളായി മാറാനും അദാനി പോര്‍ട്ട്സിന് സാധിച്ചു. ഇതോടെ വരും ദിവസങ്ങളിൽ ഓഹരി വിപണിയിലും മുന്നേറ്റമുണ്ടാക്കാൻ അദാനി പോര്‍ട്ട്സിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ആസ്ട്രോ ഓഫ്‌ഷോർ ഗ്രൂപ്പ്
2009-ല്‍ സംയോജിപ്പിച്ച, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ഫാര്‍ ഈസ്റ്റ് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രമുഖ ആഗോള ഓഫ്‌ഷോർ സപ്പോർട്ട് വെസലുകളുടെ ഓപ്പറേറ്ററാണ് ആസ്‌ട്രോ. ഓഫ്‌ഷോർ, ആങ്കർ ഹാൻഡ്‌ലിംഗ് ടഗ്ഗുകൾ, ഫ്ലാറ്റ് ടോപ്പ് ബാർജുകൾ, മൾട്ടി പർപ്പസ് സപ്പോർട്ട് വെസ്സലുകൾ, വർക്ക്‌ബോട്ടുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോ കമ്പനിക്കുണ്ട്. എഞ്ചിനീയറിംഗ്, പ്രൊക്യുർമെൻ്റ്, കൺസ്ട്രക്ഷൻ (ഇപിസി), ഓയിൽ ആൻഡ് ഗ്യാസ്, റിന്യൂവബിൾസ് മേഖലകളിലെ ടയർ-1 ഉപഭോക്താക്കളുടെ ശക്തമായ പട്ടിക ആസ്ട്രോ ഓഫ്‌ഷോറിന് ഉള്ളതുകൊണ്ടു തന്നെ അദാനി പോർട്ട്സിന്‍റെ കരുത്ത് വർധിക്കും.
2024 ഏപ്രിലിൽ അവസാനിക്കുന്ന വർഷത്തിൽ 95 മില്യൺ ഡോളർ വരുമാനവും ഇബിഐടിഡിഎയിൽ 41 മില്യൺ ഡോളറും ഉൾപ്പെടെ ശക്തമായ സാമ്പത്തിക നേട്ടം ആസ്ട്രോ റിപ്പോർട്ട് ചെയ്തതോടെ, ആദ്യ വർഷം മുതൽ തന്നെ ഇടപാട് ക്രിയാത്മകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,482 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച അദാനി പോർട്ട്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 5 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ആറ് മാസത്തെ കണക്കെടുത്താൽ അദാനി ഓഹരി 13 ശതമാനം വളർച്ച നേടിയിട്ടുണ്ടെന്ന് കാണാം. 2024-ൽ ഇതുവരെ 41.43 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 87.07 ശതമാനം വളർച്ചയാണ് അദാനി പോർട്ട്സ് നേടിയത്. 5 വർഷത്തിനിടെ 305 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 1,621.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 754.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ
ഇന്ത്യയിലെ വിവിധ പോർട്ട് ടെർമിനലുകളും പോർട്ട് ഇൻഫ്രാസ്ട്രക്ചറും സ്വന്തമാക്കുകയും പ്രവർത്തിപ്പിക്കുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന തുറമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് അദാനി പോർട്ട്‌സ് & സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. കണ്ടെയ്‌നർ ചരക്ക് കൊണ്ടുപോകുന്നതിനും മറ്റ് ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിനുമായി കമ്പനി സ്വകാര്യ റെയിൽവേയും പ്രവർത്തിപ്പിക്കുന്നു.
കഴിഞ്ഞ ദശകത്തിൽ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സ്വകാര്യ കമ്പനികളിൽ നിന്ന് നിരവധി നോൺ-മേജർ പോർട്ടുകൾ ഏറ്റെടുത്തു. ധാമ്ര, കാട്ടുപള്ളി, കൃഷ്ണപട്ടണം, ഗംഗാവരം, സർഗുജ റെയിൽ എന്നിവിടങ്ങളിലെ ആസ്തികൾ ശ്രദ്ധേയമായ ഏറ്റെടുക്കലുകളിൽ ഉൾപ്പെടുന്നു. കമ്പനിയുടെ വിപണി മൂല്യം 3.20 ലക്ഷം കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
