ഇരട്ട വിരമിക്കൽ സേവിംഗുകളും നികുതി ആനുകൂല്യങ്ങളും നൽകുന്ന ഒരു ജനപ്രിയ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). 7.1 ശതമാനം പലിശയാണ് പി.പി.എഫ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതിയിൽ നിങ്ങൾക്ക് കുറഞ്ഞത് 500 രൂപയിൽ ആരംഭിച്ച് ഒരു സാമ്പത്തിക വർഷത്തിൽ 1,50,000 രൂപ വരെ, ഒറ്റത്തവണയായോ പരമാവധി 12 തവണകളിലോ നിക്ഷേപം നടത്താവുന്നതാണ്. പി.പി.എഫ് നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവുകൾക്ക് യോഗ്യമാണ്.
മൂന്ന് വർഷത്തെ തുടർച്ചയായ നിക്ഷേപത്തിന് ശേഷം പി.പി.എഫ് അക്കൗണ്ടിൽ വായ്പാ സൗകര്യങ്ങൾ ലഭ്യമാണ്. നിക്ഷേപം ആരംഭിച്ച് ഏഴ് വർഷത്തിന് ശേഷം പി.പി.എഫ് അക്കൗണ്ടിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കാവുന്നതാണ്. എന്നിരുന്നാലും, പി.പി.എഫ് അക്കൗണ്ട് തുറന്ന തീയതി മുതൽ പൂർണമായ 15 സാമ്പത്തിക വർഷത്തിന് ശേഷമാണ് കാലാവധിയെത്തുന്നത്. അതിനുശേഷം വരിക്കാരന് അഞ്ച് വർഷത്തെ ബ്ലോക്കുകളിൽ നിക്ഷേപം നീട്ടാനും പി.പി.എഫ് അനുവദിക്കുന്നു. പി.പി.എഫ് പദ്ധതി പ്രകാരം ഒരു കോടി രൂപ സമ്പാദിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

പ്രതിവർഷം 1,50,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, അക്കൗണ്ട് കാലാവധി പൂർത്തിയാകുമ്പോൾ 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 40.68 ലക്ഷം രൂപ സമാഹരിക്കാനാകും. കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാതെ 5 വർഷം വീതമുള്ള 2 ബ്ലോക്കുകളിൽ 10 വർഷത്തേക്ക് കൂടി നിക്ഷേപം തുടരുകയും ചെയ്‌താൽ, സമ്പാദ്യം ഒരു കോടി രൂപയായി മാറും. അതായത്, 25 വർഷ കാലയളവിൽ നിങ്ങൾ 37.50 ലക്ഷം രൂപ നിക്ഷേപിക്കുകയും 65.58 രൂപ പലിശ നേടുകയും ചെയ്യുന്നു. നിക്ഷേപ കാലയളവ് അവസാനിക്കുമ്പോൾ നിങ്ങളുടെ മൊത്തം സമ്പാദ്യം 1.03 കോടി രൂപയാകുന്നു. അക്കൗണ്ട് കാലാവധി ദീർഘിപ്പിക്കുന്നതിനായി നിക്ഷേപകർ അക്കൗണ്ട് കാലയളവിന്റെ ഒരു വർഷത്തിനുള്ളിൽ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലോ ബാങ്കിലോ അറിയിക്കുകയും ഫോം സമർപ്പിക്കുകയും വേണം.
സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകൾ, കൂടുതലറിയാം
പലിശയുടെ കാര്യം പരിഗണിക്കുമ്പോൾ, പ്രസ്തുത മാസം 5 -നോ അതിനുമുമ്പുള്ള തീയതിയിലോ നടത്തിയ നിക്ഷേപങ്ങൾക്കുള്ള പലിശയാണ് ആ മാസത്തിൽ കണക്കുകൂട്ടുക. ഒരു മാസത്തിലെ തീയതി 5 മുതൽ മാസാവസാനം വരെയുള്ള തുകയ്ക്കാണ് പലിശ നിശ്ചയിക്കുന്നത്. ഒരു പി.പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ, അക്കൗണ്ട് ഉടമയുടേയോ അല്ലെങ്കിൽ ബന്ധപ്പെട്ടവരുടെയോ ചികിത്സയ്ക്കുള്ള തുകയ്ക്കായി ആവശ്യമെങ്കിൽ മാത്രമേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കൂ. അക്കൗണ്ട് തുറന്ന വർഷാവസാനം മുതൽ 5 വർഷം തികയുന്നതിന് മുമ്പ് ഒരു കാരണവശാലും ഒരു പി.പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കില്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
