ഐആർ‌ഡിഎ‌ഐ ഇൻഷൂറൻസ് പോളിസികളുടെ മാർഗനിർദ്ദേശങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂണിറ്റ്-ലിങ്ക്ഡ് ഇൻ‌ഷുറൻസ് പ്ലാനുകൾ‌ക്കും (യുലിപ്‌സ്) പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികൾ‌ക്കുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർ‌ഡിഎ‌ഐ) നടപ്പിലാക്കുന്ന പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ‌ വരും. യുലിപ്‌സിലും പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികളിലും മാറ്റങ്ങൾ വരുത്താൻ റെഗുലേറ്റർ ഇൻഷുറർമാർക്ക് നിർദ്ദേശം നൽകികഴിഞ്ഞു.

പുതിയ നിയമങ്ങൾ

പുതിയ നിയമങ്ങൾ അനുസരിച്ച്, പോളിസിയുടെ റിവൈവൽ കാലയളവ് രണ്ട് മുതൽ മൂന്ന് വർഷമായി വർദ്ധിപ്പിച്ചു. പെൻഷൻ പദ്ധതികളുടെ പിൻവലിക്കൽ പരിധിയും 60 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടാതെ ഭാഗികമായ പിൻവലിക്കലും അനുവദിക്കുന്നുണ്ട്. ഇങ്ങനെ ഐആർ‌ഡിഎ‌ഐ വരുത്തിയ പുതിയ മാർഗനിർദ്ദേശങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

പോളിസി

പോളിസികളുടെ റിവൈവൽ കാലയളവ് വർദ്ധിപ്പിച്ചു; യൂണിറ്റ്-ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാനുകളുടെ റിവൈവൽ കാലയളവ് മൂന്ന് വർഷമായാണ് വർദ്ധിപ്പിച്ചത്. നോൺ-ലിങ്ക്‌ഡ് ഇൻഷൂറൻസുകൾക്ക് റിവൈവൽ കാലയളവ് അഞ്ച് വർഷമായിരിക്കും. നേരത്തെ ഇത് രണ്ട് വർഷമായിരുന്നു. എന്തെങ്കിലും കാരണവശാൽ പ്രീമിയം അടയ്‌ക്കാത്തതിനാൽ നിർത്തലാക്കിയ പോളിസി പുതുക്കാൻ പോളിസി ഉടമയ്‌ക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ദീർഘകാലം ലഭിക്കുന്നുണ്ട്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ചില കഴിഞ്ഞകാല കണക്കുകൾഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ചില കഴിഞ്ഞകാല കണക്കുകൾ

പോളിസി കാലാവധി ആവുന്നതിന് മുൻപ് ഭാഗികമായി പിൻ‌വലിക്കാം:

പോളിസി കാലാവധി ആവുന്നതിന് മുൻപ് ഭാഗികമായി പിൻ‌വലിക്കാം:

പോളിസി ഹോൾഡർമാർക്ക് ഇപ്പോൾ പോളിസി കാലയളവിൽ മൂന്ന് തവണ ഭാഗികമായി പിൻവലിക്കാനാകും. അതായത് അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് കഴിഞ്ഞാൽ 25 ശതമാനം വരെ ഭാഗികമായി പിൻവലിക്കാൻ ഉപഭോക്താക്കളെ അനുവദിക്കും. ഉന്നത വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം, ഗുരുതരമായ രോഗം അല്ലെങ്കിൽ പാർപ്പിടം വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ ആയ കാര്യങ്ങൾക്കായി പണം ആവശ്യമുള്ളപ്പോൾ പോളിസി ഉടമകൾക്ക് ഈ ഭാഗിക പിൻവലിക്കൽ വലിയ സഹായം തന്നെയാണ്. എന്നാൽ 'ഗ്രൂപ്പ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളുടെ' കാര്യത്തിൽ ഭാഗിക പിൻവലിക്കൽ അനുവദിക്കില്ലെന്ന് ഓർക്കുക.

എൽ‌പി‌ജി സിലിണ്ടറിന്റെ വില 1 വർഷത്തിനുള്ളിൽ 100 മുതൽ 150 രൂപ വരെ ഉയരാംഎൽ‌പി‌ജി സിലിണ്ടറിന്റെ വില 1 വർഷത്തിനുള്ളിൽ 100 മുതൽ 150 രൂപ വരെ ഉയരാം

ഐആർ‌ഡിഎ‌ഐ

പെൻഷൻ പദ്ധതികളിലെ പിൻവലിക്കൽ പരിധി വർദ്ധിപ്പിച്ചു: ഐആർ‌ഡിഎ‌ഐയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം പെൻഷൻ പദ്ധതികളുടെ കാലാവധി പൂർത്തിയാകുമ്പോൾ പരമാവധി 60% വരെ പിൻവലിക്കാൻ അനുവദിക്കും. എങ്കിലും പെൻഷൻ പദ്ധതികളിലെ മൂന്നിലൊന്ന് കോർപ്പസ് പിൻവലിക്കുന്നത് മാത്രമായിരിക്കും നികുതി രഹിതമായുള്ളത്. പോളിസി ഉടമകൾക്ക് അവരുടെ ജീവിതത്തിലെ എന്തെങ്കിലും പ്രധാന കാര്യങ്ങൾക്കോ ചികിത്സയ്‌ക്കോ ഈ തുക പിൻവലിക്കാൻ കഴിയും.

അറിയണം കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം വന്ന വഴിഅറിയണം കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം വന്ന വഴി

യുലിപ്സ്

യുലിപ്സ് വാങ്ങുന്നതിനുള്ള സം അഷ്വേർഡ് കുറച്ചു: യുലിപ്സ് വാങ്ങുന്നതിനുള്ള അഷ്വേർഡ് തുക പ്രീമിയത്തിന്റെ 10 മടങ്ങ് മുതൽ 7 മടങ്ങ് വരെ കുറച്ചു. 45 വയസ്സിന് താഴെയുള്ളവർക്ക് യുലിപ്‌സ് ലൈഫ് കവർ 10 തവണയായിരുന്നു, ഇത് ഏഴ് തവണയായി വെട്ടിക്കുറച്ചു. മുൻപ് 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ വാർഷിക പ്രീമിയത്തിന്റെ 10 ഇരട്ടിയിൽ താഴെയുള്ള തുക ഉപയോഗിച്ച് യൂലിപ്സ് വാങ്ങാൻ യോഗ്യതയുണ്ടായിരുന്നുള്ളൂ. ഗ്യാരണ്ടീഡ് തുകയായ 'സം അഷ്വേർഡ്' പോളിസി ഉടമയ്‌ക്ക് മരണം സംഭവിക്കുകയാണെങ്കിൽ നൽകും. കുറഞ്ഞ അഷ്വേർഡ് തുക മെച്ചപ്പെട്ട വരുമാനത്തിന് കാരണമാകുമെന്നതിനാൽ ഇത് പോളിസി ഉടമകൾക്ക് വളരെയധികം ഗുണം ചെയ്യും.

English summary

ഐആർ‌ഡിഎ‌ഐ ഇൻഷൂറൻസ് പോളിസികളുടെ മാർഗനിർദ്ദേശങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കും? | how new guidelines for IRDAI insurance policies affect you

how new guidelines for IRDAI insurance policies affect you
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X