എസ്ബിഐ വഴി ഫാസ്ടാഗ് വാങ്ങാം, റീചാർജ് ചെയ്യാം — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറച്ചുകാലമായി സോഷ്യൽ മീഡിയയിലും മറ്റും സ്ഥിരമായി ആളുകൾ ഉന്നയിക്കുന്ന ഒരു പ്രശ്നമാണ് ടോൾ പ്ലാസ്സകളിലെ നീണ്ട ക്യൂ. നിങ്ങൾ സ്ഥിരമായി ടോൾ കടന്നുപോകുന്നവരാണെങ്കിൽ തീർച്ചയായും ഈ പ്രശ്നം അനുഭവിച്ചവരാവും. വാരാന്ത്യങ്ങളിലും മറ്റ് ലീവ് ദിവസങ്ങളിലും പലപ്പോഴും നീണ്ട ക്യൂ തന്നെയാണ് ടോൾ പ്ലാസ്സകളിൽ ഉണ്ടാവാറുള്ളത്. ഒരു പരിധിവരെ ഇതിനുള്ള പരിഹാരമാണ് ഫാസ്‌ടാഗ്.

 

വാഹനത്തിന്റെ വിൻഡ്‌സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രോണിക് ടോൾ കണക്ഷൻ ഉപകരണമാണ് ഫാസ്‌ടാഗ്, ഈ ഉപകരണത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് ടോളുകളിൽ കാത്തുനിൽക്കാതെ തന്നെ കടന്നു പോകാവുന്നതാണ്. അതായത് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ വഴി ചലിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഫാസ്‌ടാഗുമായി ലിങ്ക് ചെയ്തിരിക്കുന്ന നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പേയ്മെന്റുകൾ ഈടാക്കുന്നു.

നിങ്ങൾക്ക് ഇത് എസ്‌ബി‌ഐ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, പേടിഎം പേയ്‌മെന്റ് ബാങ്കുകൾ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ സർട്ടിഫൈഡ് ബാങ്കുകളുടെ വെബ്സൈറ്റുകൾ സന്ദർശിച്ച് വാങ്ങാവുന്നതാണ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഐ‌എം‌പി‌എസ് എന്നിവ വഴി എസ്‌ബി‌ഐ ഫാസ്‌ടാഗ് ഓൺ‌ലൈനായി റീചാർജ് ചെയ്യാവുന്നതാണ്.

എസ്‌ബി‌ഐ-ൽ നിന്ന് ഫാസ്‌ടാഗ് എങ്ങനെ ലഭിക്കും

എസ്‌ബി‌ഐ-ൽ നിന്ന് ഫാസ്‌ടാഗ് എങ്ങനെ ലഭിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വെബ്‌സൈറ്റ് പ്രകാരം, ഒരു ഉപഭോക്താവിന് ഫാസ്ടാഗിനായി അപേക്ഷയ്ക്കൊപ്പം അവരുടെ വാഹനത്തിന്റെ ആർസി ബുക്കിന്റെ കോപ്പിയും ചേർത്ത് ബാങ്കിനെ സമീപിക്കാവുന്നതാണ്. വെരിഫിക്കേഷനായി ഒറിജിനലും കരുതുക. ഫാസ്ടാഗിനായി നിങ്ങൾക്ക് രാജ്യത്തെ ഏത് എസ്‌ബി‌ഐ ബാങ്ക് ശാഖയേയും സമീപിക്കാവുന്നതാണ്.

ഉപഭോക്താവിന് അക്കൗണ്ട് രണ്ട് വിഭാഗങ്ങളായി തുറക്കാൻ കഴിയും:

ഉപഭോക്താവിന് അക്കൗണ്ട് രണ്ട് വിഭാഗങ്ങളായി തുറക്കാൻ കഴിയും:

1) ലിനിറ്റഡ് KYC ഹോൾഡേഴ്സ് അക്കൗണ്ട്

ലിനിറ്റഡ് KYC ഹോൾഡേഴ്സ് എസ്ബിഐ ഫാസ്ടാഗ് (പ്രീപെയ്ഡ്) അക്കൗണ്ടിൽ ₹10,000 കൂടുതൽ ഉണ്ടാവില്ല. പ്രതിമാസ പരിധിയെന്നത് ₹10,000 ആണ്.


2) ഫുൾ KYC ഹോൾഡേഴ്സ് അക്കൗണ്ട്.

ഫുൾ KYC ഹോൾഡേഴ്സ് എസ്ബിഐ ഫാസ്ടാഗ് (പ്രീപെയ്ഡ്) അക്കൗണ്ടിൽ ₹1 ലക്ഷമാണ് ലിമിറ്റ്. ഇത്തരം അക്കൗണ്ടിൽ പ്രതിമാസ റീലോഡ് ക്യാപ്പ് ഉണ്ടായിരിക്കില്ല. ഫുൾ KYC ഹോൾഡേഴ്സ് അക്കൗണ്ട് എടുക്കാനായി വാഹനത്തിന്റെ ആർസി ബുക്കിന്റെ കോപ്പിയും ഉപഭോക്താവിന്റെ ഫോട്ടോയും ഐഡിയും അഡ്രസ്സ് പ്രൂഫും ആവശ്യമാണ്. ഒരോ തവണയും നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് പണം നൽകുമ്പോഴും അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് SMS അലേർട്ട് ലഭിക്കുന്നതാണ്.

സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ, കുതിപ്പിന് കാരണങ്ങൾ ഇവയാണ്സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ, കുതിപ്പിന് കാരണങ്ങൾ ഇവയാണ്

എസ്ബിഐ ഫാസ്ടാഗ് ഫീസും ചാർജ്ജും :

എസ്ബിഐ ഫാസ്ടാഗ് ഫീസും ചാർജ്ജും :

കാർ / ജീപ്പ് / വാൻ/ ടാറ്റ Ace, മറ്റ് സമാന മിനി ലൈറ്റ് വാണിജ്യ വാഹനങ്ങൾ

സെക്യൂരിറ്റി തുക 200
മിനിമം ബാലൻസ് 100


ലൈറ്റ് കൊമേഴ്‌ഷ്യൽ വെഹിക്കിൾ

സെക്യൂരിറ്റി തുക 300
മിനിമം ബാലൻസ് 140


മൂന്ന് ചക്ര വാണിജ്യ വാഹനങ്ങൾ

സെക്യൂരിറ്റി തുക 400
മിനിമം ബാലൻസ് 300


ബസ്/ട്രക്ക്

സെക്യൂരിറ്റി തുക 400
മിനിമം ബാലൻസ് 300


4 - 6 ചക്രം

സെക്യൂരിറ്റി തുക 400
മിനിമം ബാലൻസ് 300


7 അല്ലെങ്കിൽ അതിൽ കൂടുതൽ

സെക്യൂരിറ്റി തുക 400
മിനിമം ബാലൻസ് 300


ഹെവി കൺസ്ട്രക്ഷൻ മെഷിനറി(HCM)/എർത്ത് മൂവിംഗ് ഉപകരണങ്ങൾ (EME)

സെക്യൂരിറ്റി തുക 400
മിനിമം ബാലൻസ് 300

 

Read more about: sbi എസ്ബിഐ
English summary

എസ്ബിഐ വഴി ഫാസ്ടാഗ് വാങ്ങാം, റീചാർജ് ചെയ്യാം — അറിയേണ്ടതെല്ലാം

How to buy, recharge FASTag via SBI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X