ആധാർ കാർഡ് ഫോട്ടോ നിങ്ങളെ നാണം കെടുത്തുന്നുണ്ടോ, ഇന്ന് തന്നെ ഫോട്ടോ മാറ്റാം, ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യയിലെ പൌരന്മാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ. നമ്മുടെ പേര്, വിലാസം, കൈ രേഖകൾ തുടങ്ങി എല്ലാ വിവരങ്ങളും ആധാറിലുണ്ട്. എന്നാൽ ആധാറിലെ ഫോട്ടോ കണ്ടാൽ അത് നമ്മുടേതാണ് എന്ന് പോലും തിരിച്ചറിയാൻ സാധിക്കില്ലെന്നതാണ് രസകരമായ കാര്യം. പലപ്പോഴും നിരവധി രസകരമായ ട്രോളുകളും അതിനെക്കുറിച്ച് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ നമുക്ക് ആധാർ കാർഡിലുള്ള ഫോട്ടോ മാറ്റാൻ സാധിക്കും. ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ് എന്നതിനാൽ തന്നെ ഫോട്ടോ മാറ്റുന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ആധാർ കാർഡിലെ വിലാസം അടക്കുള്ള കാര്യങ്ങൾ നമുക്ക് ഓൺലൈനായി തന്നെ ചെയ്യാൻ സാധിക്കും. എന്നാൽ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവയും പോലുള്ള ചില കാര്യങ്ങൾ മാറ്റാനായി ബയോമെട്രിക് ഓതന്റിക്കേഷൻ ആവശ്യമാണ് എന്നതിനാൽ ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി വേണം ഇത് ചെയ്യാം.

ആധാർ കാർഡ് ഫോട്ടോ എങ്ങനെ മാറ്റാം

ഘട്ടം 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക , https://uidai.gov.in/en/ .

ഘട്ടം 2: എല്ലാ അവശ്യ വിവരങ്ങളും പൂരിപ്പിക്കുക.

ഘട്ടം 3: നിങ്ങളുടെ പ്രാദേശിക ആധാർ എൻറോൾമെൻ്റ് സെൻ്ററിലേക്കോ ആധാർ സേവാ കേന്ദ്രത്തിലേക്കോ പോയി പൂരിപ്പിച്ച അപേക്ഷാ ഫോം നിയുക്ത ഉദ്യോഗസ്ഥർക്ക് കൈമാറുക.

ഘട്ടം 4: ബയോമെട്രിക് വിശദാംശങ്ങൾ നൽകുക.

ഘട്ടം 5: ഉദ്യോഗസ്ഥർ നിങ്ങളുടെ തത്സമയ ഫോട്ടോ എടുക്കും.

ഫോട്ടോ മാറ്റാനുള്ള അപേക്ഷ സബ്മിറ്റ് ചെയ്താൽ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) അടങ്ങുന്ന ഒരു അക്നോളജ്മെന്‍റ് സ്ലിപ്പ് ലഭിക്കും.

ആധാർ കാർഡിലെ ഫോട്ടോ മാറ്റാം, ഇതാണ് വഴി

അപ്ഡേറ്റ് ചെയ്ത ആധാർ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ..?

ഘട്ടം1: UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് "My Aadhaar" ടാബിലേക്ക് പോയി "ആധാർ ഡൗൺലോഡ് ചെയ്യുക" എന്നത് തിരഞ്ഞെടുക്കുക.

ഘട്ടം2: ക്യാപ്‌ച കോഡ് നൽകി 'സെന്‍റ് ഒടിപി' ക്ലിക്ക് ചെയ്യുക.

ഘട്ടം3: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകുക.

ഘട്ടം4: നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത ആധാർ കാർഡ് ലഭിക്കാൻ "ആധാർ ഡൗൺലോഡ് ചെയ്യുക" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

അവസാനം, ഡൗൺലോഡ് ചെയ്ത ആധാർ കാർഡ് പ്രിൻ്റ് ചെയ്യുക.

ആധാർ കാർഡിലെ ഫോട്ടോ മാറ്റാം, ഇതാണ് വഴി

ആധാർ പിവിസി

പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന പിവിസി ആധാർ കാർഡ് യുഐഡിഎഐ നേരിട്ട് നൽകുന്നതാണ്. പോക്കറ്റിൽ സൂക്ഷിക്കാവുന്ന വലിപ്പത്തിൽ ലഭിക്കുന്ന പിവിസി കാർഡ് കൊണ്ടുപോകാൻ എളുപ്പവും ഈടുനിൽക്കുന്നതുമാണ്. യുഐഡിഎഐ നൽകുന്ന പിവിസി ആധാർ കാർഡിന് ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുണ്ട്. ഒപ്പം ഡിജിറ്റൽ സൈൻ ചെയ്ത സുരക്ഷിത ക്യുആർ കോഡുമുണ്ട്.

ആധാർ പിവിസി കാർഡിന് എങ്ങനെ അപേക്ഷിക്കാം?

ഘട്ടം1: uidai.gov.in എന്ന ലിങ്ക് എടുക്കുക

ഘട്ടം2: 'ഓർഡർ ആധാർ കാർഡ്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഘട്ടം3: നിങ്ങളുടെ 12 അക്ക ആധാർ കാർഡ് (UID) നമ്പർ / 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (VID) നമ്പർ/ 28 അക്ക ആധാർ എൻറോൾമെന്റ് നമ്പർ എന്നിവ നൽകുക.

ഘട്ടം4: വെരിഫിക്കേഷൻ നടത്തുക

ഘട്ടം5: വൺ ടൈം പാസ്സ്‌വേർഡ് 'OTP' ജനറേറ്റ് ചെയ്യുക

ഘട്ടം6: 'നിബന്ധനകളും വ്യവസ്ഥകളും' അംഗീകരിക്കുക

ഘട്ടം7: OTP നൽകുക

ഘട്ടം8: പ്രിന്റിംഗിനായി ഓർഡർ നൽകുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കുക

ഘട്ടം9: ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാൽ ചാർജുകളും ഉൾപ്പെടെ) അടയ്ക്കുക.

ഘട്ടം10: എസ്എംഎസായി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ സ്ക്രീനിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീതും ലഭിക്കും.

ഘട്ടം11: രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X