ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എളുപ്പത്തില്‍ അറിയാന്‍ കഴിയുന്ന വിവിധ മാര്‍ഗങ്ങളാണ് ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാഗ്ദാനം ചെയ്യുന്നത്. എസ്എംഎസ്, നെറ്റ് ബാങ്കിംഗ്, മിസ്ഡ് കോള്‍ അലേര്‍ട്ട് അല്ലെങ്കില്‍ ബാങ്ക് സന്ദര്‍ശനം എന്നിവയില്‍ ഏതെങ്കിലും മാര്‍ഗത്തിലൂടെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് ബാലന്‍സ് അറിയാന്‍ കഴിയുന്നതാണ്. ആളുകള്‍ക്ക് ബാങ്കുകളിലെയും എടിഎമ്മിലെയും നീണ്ട നിരകള്‍ ഒഴിവാക്കി ലളിതമായ ഒറ്റ ക്ലിക്കിലൂടെ അവരുടെ ബാലന്‍സോ അവസാന ഇടപാടുകളോ എളുപ്പത്തില്‍ അറിയാന്‍ കഴിയുമെന്നതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ പ്രത്യേകത.
ഇതിനാല്‍ ബാങ്ക് ബ്രാഞ്ചുകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഓണ്‍ലൈന്‍ വഴി ലളിതമായി ബാലന്‍സ് അറിയാനും സാധിക്കുന്നു. ബാങ്ക് ബ്രാഞ്ചുകളില്‍ ലഭിക്കുന്ന മിക്ക സേവനങ്ങളും നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ എളുപ്പത്തില്‍ ആകസസ് ചെയ്യാവുന്നതാണ്. നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവ വഴി എസ്ബിഐ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ എങ്ങനെ ആക്സസ് ചെയ്യാമെന്നത് താഴെ വിശദീകരിക്കുന്നു;
1. എസ്ബിഐ അക്കൗണ്ട് ബാലന്‍സ് ഓണ്‍ലൈന്‍ വഴി എങ്ങനെ പരിശോധിക്കാം?
- എസ്ബിഐ നെറ്റ് ബാങ്കിംഗ് വെബ്സൈറ്റ് തുറക്കുക
- നിങ്ങളുടെ യുസര്‍നെയിം, പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- നിങ്ങളുടെ ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനു ശേഷം, നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനുള്ള ഓപ്ഷന് അവിടെ ലഭ്യമാവുന്നതാണ്. വായ്പ, പണം കൈമാറല്‍, ഇടപാട് വിവരങ്ങള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാവുന്നതായിരിക്കും.
2. മൊബൈല്‍ ബാങ്കിംഗ്
എസ്ബിഐ എനിവേര്‍, എസ്ബിഐ ഓണ്‍ലൈന്‍, എസ്ബിഐ എനിവേര്‍ സരള്‍ തുടങ്ങിയ മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
എസ്ബിഐ എനിവേര്‍
- നിങ്ങളുടെ ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ ഐഒഎസ് ഉപകരണത്തില്‍ എസ്ബിഐ എനിവേര്‍ ഡൗണ്‍ലോഡ് ചെയ്യുക
- ശേഷം നിങ്ങളുടെ ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- ലോഗിന്‍ ചെയ്തതിനു ശേഷം ബാലന്‍സ് പരിശോധിക്കല്‍, അക്കൗണ്ട് വിവരങ്ങള്‍, പണം കൈമാറല്‍ പോലുള്ള സേവനങ്ങള്‍ ലഭ്യമാവുന്നതായിരിക്കും.
എസ്ബിഐ ഓണ്‍ലൈന്‍
- നിങ്ങളുടെ സ്മാര്‍ട്ഫോണില്‍ എസ്ബിഐ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക, ശേഷം ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- തുടര്‍ന്ന് പണം കൈമാറല്‍, ബാലന്‍സ് പരിശോധന, അക്കൗണ്ട് വിവരങ്ങള്‍, നെഫ്റ്റ്, ഐഎംപിഎസ് മുതലായ സേവനങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
