രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്താക്കൾക്ക് നിരവധി ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ നൽകുന്നുണ്ട്. നിങ്ങൾക്ക് എസ്‌ബിഐയിൽ ഒരു അക്കൌണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൈണ്ട് ബാലൻസ് പരിശോധിക്കാൻ നിരവധി മാർഗങ്ങളിലൂടെ പരിശോധിക്കാൻ കഴിയും. ഇന്റർനെറ്റ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴി നിങ്ങൾക്ക് ഓൺലൈനിൽ ബാലൻസ് പരിശോധിക്കാൻ കഴിയും.
ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?
എസ്‌ബിഐ യോനോ ലൈറ്റ് ആപ്പ് വഴിയും ബാലൻസ് തുക പരിശോധിക്കാം. പരമ്പരാഗത പാസ്ബുക്ക് രീതി കൂടാതെ, എസ്‌ബിഐയുടെ എസ്എംഎസ്, മിസ്ഡ് കോൾ ബാങ്കിംഗ് സൗകര്യം എന്നിവയിലൂടെയും അക്കൌണ്ട് ബാലൻസ് അറിയാൻ കഴിയും. അക്കൗണ്ട് ബാലൻസ് അറിയാൻ എസ്‌ബിഐ അക്കൌണ്ട് ഉടമകൾക്ക് ബാങ്കിന്റെ എടിഎം അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിന്റെ എടിഎം ഉപയോഗിക്കാം.
നെറ്റ്ബാങ്കിംഗ്
ഇന്റർനെറ്റ് അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് വഴി എസ്‌ബിഐ അക്കൌണ്ട് ബാലൻസ് പരിശോധിക്കാം.
- എസ്‌ബിഐ ഓൺലൈനിലേക്ക് പ്രവേശിക്കുക
- വ്യക്തിഗത ബാങ്കിംഗ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക
- നിങ്ങളുടെ ഉപയോക്തൃനാമവും പാസ്‌വേഡും നൽകുക.
- പ്രൊഫൈൽ ടാബിൽ നിങ്ങൾക്ക് അക്കൗണ്ട് സമ്മറി കാണാൻ കഴിയും.
- ബാലൻസിനായി 'Check here for Balance' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
എം-പാസ്ബുക്ക്
യോനോ ലൈറ്റ് അപ്ലിക്കേഷനിലെ എം-പാസ്ബുക്ക് വഴി ബാലൻസ് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.
- എസ്‌ബിഐയുടെ യോനോ അപ്ലിക്കേഷൻ തുറക്കുക
- അക്കൗണ്ടുകളിൽ ക്ലിക്കുചെയ്യുക
- തുടർന്ന് 'മൈ ബാലൻസ്' ക്ലിക്കുചെയ്യുക
- സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുക
മൊബൈൽ ഫോൺ വഴി
09223766666 എന്ന നമ്പറിലേക്ക് മിസ് കോൾ അയച്ചുകൊണ്ടോ 09223766666 എന്ന നമ്പറിലേക്ക് ‘BAL' എന്ന് എസ്എംഎസ് അയച്ചുകൊണ്ടോ നിങ്ങൾക്ക് ബാലൻസ് പരിശോധിക്കാം. 2020 മാർച്ച് 31 ലെ കണക്കനുസരിച്ച് എസ്‌ബിഐക്ക് 32 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 73.5 ദശലക്ഷവും മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം 17 ദശലക്ഷവുമാണ്.


Click it and Unblock the Notifications