കോവിഡിന്റെ രണ്ടാം വരവും ലോക്ക് ഡൗണുകളുമെല്ലാം പലരേയും സാമ്പത്തീക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പലരും തങ്ങളുടെ പിഎഫ് അക്കൗണ്ടിനെയാണ് താത്ക്കാലിക ആശ്വാസമായി കണക്കാക്കുന്നത്.
കോവിഡിന്റെ രണ്ടാം വരവും ലോക്ക് ഡൗണുകളുമെല്ലാം പലരേയും സാമ്പത്തീക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പലരും തങ്ങളുടെ പിഎഫ് അക്കൗണ്ടിനെയാണ് താത്ക്കാലിക ആശ്വാസമായി കണക്കാക്കുന്നത്. എന്നാല്‍ പിഎഫിലെ ബാലന്‍സ് തുക എത്രയുണ്ടെന്ന് കണക്കാക്കല്‍ പലപ്പോഴും പ്രയാസകരമായ കാര്യമാണ്.

എന്നാല്‍ പിഎഫ് അക്കൗണ്ടില്‍ എത്ര തുക ശേഷിക്കുന്നുണ്ട് എന്ന് എളുപ്പത്തില്‍ അറിയുവാന്‍ കഴിയും. അതെങ്ങനെ എന്നാണ് ഇവിടെ പറയുവാന്‍ പോകുന്നത്. നിങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് എത്ര ഉണ്ടെന്ന് അറിയണമെങ്കില്‍ വെറുമൊരു മിസ്ഡ് കോളിലൂടെയോ ഒരു എസ്എംഎസിലൂടേയോ വളരെ എളുപ്പത്തിലും വേഗത്തിലും നിങ്ങള്‍ക്കത് അറിയുവാന്‍ സാധിക്കും.
ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും നിങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് പരിശോധിക്കാവുന്നതാണ്. എന്നാല്‍ അതിത്തിരി ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനമാണെന്ന് വേണം പറയാന്‍. സാങ്കേതികപരമായി പരിമിതമായ അറിവുകള്‍ മാത്രമുള്ള നിക്ഷേപകര്‍ക്ക് വെബ്സൈറ്റിലൂടെ ബാലന്‍സ് തുക പരിശോധിക്കുന്നത് അല്‍പ്പം വെല്ലുവിളി സൃഷ്ടിച്ചേക്കാം.
നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചുകൊണ്ട് നിങ്ങള്‍ക്ക് പിഫ് ബാലന്‍സ് തുക എത്രയുണ്ടെന്ന് അറിയാം. നിങ്ങള്‍ പ്രസ്തുക നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ച് കോള്‍ അവസാനിപ്പിച്ച ഉടന്‍ തന്നെ നിങ്ങളുടെ നമ്പറിലേക്ക് പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് തുകയെ സംബന്ധിച്ച വിവരങ്ങള്‍ സന്ദേശമായെത്തും.
നിങ്ങള്‍ക്കറിയാമോ? ഇപിഎഫില്‍ വെറും 3% പലിശ, പിപിഎഫില്‍ 4.8 ശതമാനം! അങ്ങനെയും ഒരു കാലമുണ്ടായിരുന്നു
മിസ്ഡ് കോളിന് പുറമേ എസ്എംഎസ് സന്ദേശങ്ങള്‍ വഴിയും പിഎഫ് ബാലന്‍സ് പരിശോധിക്കാവുന്നതാണ്. ഇതിനായി ഇപിഎഫ്ഒയുടെ ഔദ്യോഗിക നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. 7738299899 എന്നതാണ് സന്ദേശം അയക്കേണ്ട നമ്പര്‍. EPFOOHO UAN എന്നതായിരിക്കണം സന്ദേശത്തിന്റെ ഘടന. യുഎഎന്‍ എന്നത് നിങ്ങളുടെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആണ്.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ 10 ഭാഷകളില്‍ നിങ്ങള്‍ക്ക് ഈ സേവനം ലഭ്യമാണ്. അതായത് നിങ്ങള്‍ക്ക് മലയാളത്തിലാണ് ബാലന്‍സ വിവരങ്ങള്‍ അറിയേണ്ടതെങ്കില് EPFOOHO UAN MAL എന്ന രീതിയിലാണ് എസ്എംഎസ് അയക്കേണ്ടത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications