എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലും (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലും (പിപിഎഫ്) ഇന്നേവരെ നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 12 ശതമാനമാണ്. 1986 ഏപ്രില്‍ 1 മുതല്‍ 2000 ജനുവരി 14 വരെയുള്ള കാലയളവിലാണ് പിപിഎഫ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലും (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലും (പിപിഎഫ്) ഇന്നേവരെ നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 12 ശതമാനമാണ്. 1986 ഏപ്രില്‍ 1 മുതല്‍ 2000 ജനുവരി 14 വരെയുള്ള കാലയളവിലാണ് പിപിഎഫ് അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അതേസമയം സാമ്പത്തിക വര്‍ഷം 1990 മുതല്‍ സാമ്പത്തിക വര്‍ഷം 2001 വരെയുള്ള കാലയളവിലാണ് ഇപിഎഫ് അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തത്.

1968-ലാണ് പിപിഎഫ് നിലവില്‍ വരുന്നത്. ആദ്യത്തെ രണ്ട് വര്‍ഷം പദ്ധതിയില്‍ നല്‍കിയിരുന്ന പലിശ നിരക്ക് 4.8 ശതമാനമായിരുന്നു. അവിടെ നിന്നും പടിപടിയായി ഉയര്‍ന്നാണ് ഏറ്റവും ഉയര്‍ന്ന നിരക്കായ 12 ശതമാനത്തിലെത്തിയത്. നിലവില്‍ പിപിഎഫ് വാഗ്ദാനം ചെയ്യുന്ന 7.1 ശതമാനം പലിശ നിരക്ക് കഴിഞ്ഞ 44 വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
1952-ലാണ് സര്‍ക്കാര്‍ ഇപിഎഫ് പദ്ധതി അവതരിപ്പിച്ചത്. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 3 ശതമാനമായിരുന്നു പദ്ധതിയുടെ പലിശ നിരക്ക്. കാലങ്ങളായുള്ള കണക്കുകള്‍ നോക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു കാര്യമുണ്ട്. ഈ രണ്ട് പദ്ധതികളുടെയും പലിശ നിരക്ക് പരസ്പരം അടുത്തു നില്ക്കുന്നു എന്നതാണത്.
സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും പിപിഎഫ് ഉള്‍പ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ അവലോകനം ചെയ്യുവാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട് നടപ്പിലാക്കിത്തുടങ്ങിയത് മുതലാണ് കാര്യങ്ങളെല്ലാം മാറി മറിയുവാനാരംഭിച്ചത്. പിപിഎഫ് പലിശ നിരക്ക് 2016ല്‍ 8 ശതമാനമായും, 2017ല്‍ 7.8 ശതമാനമായും 2018ല്‍ 7.6 ശതമാനമായും കുറഞ്ഞു. 2019 ല്‍ പലിശ നിരക്ക് അല്‍പ്പം ഉയര്‍ന്നുവെങ്കിലും 2020 ഏപ്രിലില്‍ 80 ബേസിസ് പോയിന്റുകള്‍ കുത്തനെ കുറയ്ക്കുകയാണുണ്ടായത്.
ഈ വര്‍ഷങ്ങളിലെല്ലാം ഇപിഎഫ് പലിശ നിരക്ക് 8.5 ശതമാനത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് 8.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്തേക്കും. പിപിഎഫ് പലിശ നിരക്ക് നിശ്ചയിക്കുന്നത് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്. ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്)യും തൊഴില്‍ വകുപ്പ് മന്ത്രിയും ചേര്‍ന്നുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ് ഇപിഎഫ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications