ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ബാങ്കിംഗ് നടപടികൾ തടസ്സരഹിതമാക്കുന്നതിന് വിവിധ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈനായി തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൺലൈനായി എസ്‌ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) തുറക്കാൻ കഴിയുന്നതുപോലെ, ഉപയോക്താക്കൾക്കും ഓൺലൈനായി എഫ്ഡി ക്ലോസ് ചെയ്യാനും കഴിയും. സ്ഥിര നിക്ഷേപം എല്ലായ്പ്പോഴും ഒരു ജനപ്രിയ നിക്ഷേപമാണ്. പ്രത്യേകിച്ചും യാഥാസ്ഥിതിക നിക്ഷേപകർക്കിടയിൽ. നിക്ഷേപത്തിന്റെ സുരക്ഷയും ഒരു നിശ്ചിത പലിശനിരക്കും എഫ്ഡി വാഗ്ദാനം ചെയ്യുന്നു.
കാലാവധി പൂർത്തിയായാൽ
കാലാവധി പൂർത്തിയാകുമ്പോൾ എഫ്ഡി ക്ലോസ് ചെയ്യുന്നതിനുള്ള പ്രാഥമിക നടപടി ഉപഭോക്താവ് ഒപ്പിട്ട ശേഷം നിക്ഷേപ സർട്ടിഫിക്കറ്റ് സമർപ്പിക്കുക എന്നതാണ്. ഇതിനുപുറമെ, കാലാവധി പൂർത്തിയാകുമ്പോൾ എഫ്ഡി ക്ലോസ് ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്ന ഒപ്പിട്ട ഫോം സമർപ്പിക്കാനും ഒരു ഉപഭോക്താവിനോട് ആവശ്യപ്പെടാം. ഇതിനുശേഷം, മെച്യൂരിറ്റി വരുമാനം ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റാം. എഫ്ഡി കാലാവധി പൂർത്തിയാകും മുമ്പും ഓൺലൈനിൽ ക്ലോസ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
സ്റ്റെപ് 1
- എസ്‌ബിഐയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്യുക.
- സ്ഥിര നിക്ഷേപ ഓപ്ഷൻ, ഇ-ടിഡിആർ / ഇ-എസ്ടിഡിആർ (എഫ്ഡി) എന്ന ടാബിൽ ക്ലിക്കുചെയ്യുക
- തുടർന്ന് തുടരുക എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക. (ടിഡിഎസ് എന്നത് ടേം ഡെപ്പോസിറ്റിനെ സൂചിപ്പിക്കുന്നു, എസ്ടിഡിആർ പ്രത്യേക ടേം ഡെപ്പോസിറ്റിനെ സൂചിപ്പിക്കുന്നു.)
സ്റ്റെപ് 2
- തുറന്ന പേജിൽ, 'Close A/c prematurely' എന്ന ടാബിൽ ക്ലിക്കുചെയ്യുക.
- നിങ്ങളുടെ എഫ്ഡികളുടെ ഒരു പട്ടിക നിങ്ങളുടെ സ്ക്രീനിൽ പ്രദർശിപ്പിക്കും. ഇപ്പോൾ, നിങ്ങൾ ക്ലോസ് ചെയ്യേണ്ട എഫ്ഡിയിൽ ക്ലിക്കുചെയ്‌ത് 'തുടരുക' എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
- നിങ്ങളുടെ എഫ്ഡിയുടെ എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് കാണാൻ സാധിക്കും. അത് നിങ്ങൾക്ക് പരിശോധിക്കാനും തുടർന്ന് അഭിപ്രായങ്ങൾക്ക് കീഴിൽ, എഫ്ഡി ക്ലോസ് ചെയ്യുന്നതിനുള്ള കാരണം പരാമർശിച്ച് 'സ്ഥിരീകരണ' ബട്ടണിൽ ക്ലിക്കുചെയ്യുക.
സ്റ്റെപ് 3
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഉയർന്ന സുരക്ഷയുള്ള പാസ്‌വേഡ് അയയ്ക്കും. തന്നിരിക്കുന്ന ബോക്സിൽ അത് നൽകി 'confirm' എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
- നിങ്ങളുടെ സ്ക്രീനിൽ 'നിങ്ങളുടെ ഇ-ടിഡി / ഇ-എസ്ടിഡി അക്കൗണ്ട് വിജയകരമായി ക്ലോസ് ചെയ്തുവെന്ന് ഒരു സന്ദേശം ദൃശ്യമാകും.
- എഫ്ഡി തുക നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
