കോവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യത്തെ ഒട്ടുമിക്ക കമ്പനികളും മാർച്ച് 16 മുതൽ തന്നെ ജീവനക്കാർക്ക് വർക്ക് ഫ്രം ഓപ്‌ഷൻ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ കൂടെ പ്രഖ്യാപിച്ചതോടെ ആളുകൾക്ക് അവശ്യ സാധനങ്ങൾക്കോ സേവനങ്ങൾക്കോ അല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ പലർക്കും അവരുടെ സാമ്പത്തിക ഇടപാടുകൾ എങ്ങനെ നടത്തുമെന്ന കാര്യത്തിൽ ആശങ്കയുണ്ടാക്കാം. എന്നാൽ ഒരു സ്‌മാർട്ട് ഫോണും നെറ്റും ഉണ്ടെങ്കിൽ ഒരു വിധത്തിലുമുള്ള സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങൾക്ക് പുറത്തിറങ്ങേണ്ട ആവശ്യം വരില്ല. വിവിധ മേഖലകളിലെ നിങ്ങളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും തടസ്സമില്ലാതെ തുടരുന്നതെങ്ങനെയെന്നത് നോക്കാം.
ബാങ്കിംഗ് ഇടപാടുകൾ
ബാങ്കിംഗ് മേഖല അവശ്യ സേവനങ്ങളുടെ കീഴിൽ വരുന്നതിനാൽ തന്നെ ലോക്ക്‌ഡൗൺ സമയത്തും ശാഖകൾ തുറക്കുന്നതാണ്. അതിനാൽ അടിയന്തിര ആവശ്യങ്ങളുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖയിലേക്ക് നേരിട്ട് പോകാനുള്ള ഓപ്ഷൻ ഉണ്ട്. എന്നാൽ കഴിവതും ഉപഭോക്താക്കൾ ബാങ്കുകളിൽ പോവാതിരിക്കാൻ ശ്രദ്ധിക്കുക. അതിനുള്ള എല്ലാ കാര്യങ്ങളും ബാങ്കുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. അതായത് രാജ്യത്തെ മിക്ക ബാങ്കുകളും എല്ലാവിധ ഇടപാടുകളും ഓൺലൈൻ വഴി ചെയ്യാനുള്ള സൗകര്യം നൽകുന്നുണ്ട്.
നിങ്ങൾ മുമ്പ് ഓൺലൈൻ ബാങ്കിംഗ് ഉപയോഗിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഡെബിറ്റ് കാർഡും ഉപയോഗിച്ച് ഇത് ആക്‌റ്റിവേറ്റുചെയ്യാൻ കഴിയും. മിക്ക ബാങ്കുകളും ഇപ്പോൾ ബാങ്കിന്റെ വെബ്‌സൈറ്റ് വഴി നെറ്റ്ബാങ്കിംഗ് ആക്‌റ്റിവേറ്റുചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. ഒട്ടുമിക്ക ബാങ്കുകളുടേയും വെബ്‌സൈറ്റുകളിൽ, ഉപയോക്താക്കൾക്ക് ബാങ്ക് ശാഖയിൽ ലഭ്യമായ എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാകുന്നതാണ്. പണം അയയ്‌ക്കുന്നതും സ്വീകരിക്കുന്നതും, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ്, ബിൽ പേയ്‌മെന്റ്, റീചാർജ്, ഒരു പുതിയ കാർഡ് അല്ലെങ്കിൽ ചെക്ക് ബുക്ക് ഓർഡർ ചെയ്യുക, സ്റ്റേറ്റ്‌മെന്റുകൾക്കായി അഭ്യർത്ഥിക്കുക, കാർഡുകൾ തടയുക തുടങ്ങി നിരവധി സേവനങ്ങൾ ബാങ്ക് വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ചെയ്യാവുന്നതാണ്.
കൂടാതെ ധനമന്ത്രി നിർമ്മല സീതാരാമൻ, ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന ചില തീരുമാനങ്ങളും എടുത്തിരുന്നു. അതായത് ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി പ്രതിമാസ ബാലൻസോ ശരാശരി ത്രൈമാസ ബാലൻസോ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ ഇതിന് ബാങ്കുകൾ പ്രത്യേക ചാർജുകളോ പിഴയോ ഈടാക്കില്ല. കൂടാതെ, എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിരക്കും ഈടാക്കില്ല.
ഇൻഷൂറൻസ്
രാജ്യം കൊറോണ ഭീതിയിൽ തുടരുന്ന സാഹചര്യത്തിൽ, പോളിസി ഉടമകൾക്ക് പ്രീമിയങ്ങൾ അടയ്‌ക്കാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഇൻഷൂറൻസ് കമ്പനികളോട് ഐആർഡിഎഐ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മാർച്ച് മാസത്തെ പ്രീമിയം കുടിശ്ശികകൾ അടയ്‌ക്കേണ്ട കാലാവധി 30 ദിവസത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്. ഒപ്പം പോളിസി പ്രീമിയം 30 ദിവസം വരെ വൈകിയാൽ പോളിസി പുതുക്കൽ, ചാർജ്ജ് ഈടാക്കൽ പോലെയുള്ള നടപടികളൊന്നും ഇല്ലാതെ തന്നെ പ്രീമിയം പേയ്‌മെന്റുകൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ആരോഗ്യ ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്.
ഇൻഷുറൻസ് കമ്പനികൾ ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി പോലുള്ള ചില ഇൻഷുറർമാർ ഉപഭോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് സേവനങ്ങൾ വാഗ്‌ധാനം ചെയ്യുന്നുണ്ട്. അതായത് പോളിസി ഉടമകൾക്ക് വാട്ട്‌സ്ആപ്പ്, മൊബൈൽ അപ്ലിക്കേഷനുകൾ, ഇമെയിൽ എന്നിവ വഴി സേവന അഭ്യർത്ഥനകൾ നടത്താം. പോളിസി വിവരങ്ങൾ ആക്സസ് ചെയ്യുക വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക (ബന്ധപ്പെടാനുള്ള വിവരങ്ങളും നോമിനിയും), സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ മാറ്റുക തുടങ്ങി നിരവധി കാര്യങ്ങൾ ഓൺലൈൻ വഴി ചെയ്യാനു മറ്റും മിക്ക ഇൻഷുറർമാരും ഇപ്പോൾ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്.
കോവിഡ്-19 പശ്ചാത്തലത്തിൽ നിങ്ങൾ ഒരു പുതിയ ആരോഗ്യ അല്ലെങ്കിൽ ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങാൻ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ, അതും ഓൺലൈനിൽ ചെയ്യാൻ കഴിയും. എങ്കിലും ഒരു പോളിസി ഓൺലൈനിൽ നൽകുമോ ഇല്ലയോ എന്നത് അതിന്റെ മൂല്യത്തെയും വ്യക്തിയുടെ മുൻകാല മെഡിക്കൽ ചരിത്രത്തെയും ആശ്രയിച്ചായിരിക്കുമെന്ന് ശ്രദ്ധിക്കുക. ഒപ്പം പല സ്വകാര്യ കമ്പനികളും ക്ലെയിമുകൾ ഡിജിറ്റലായി സമർപ്പിക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും, രേഖകളുടെ ഭൗതിക പകർപ്പും ക്ലെയിം ഫോമും ആവശ്യപ്പെടുന്ന കമ്പനികളും ഉണ്ടെന്ന് ഓർക്കുക.
മ്യൂച്വൽ ഫണ്ടുകളും എൻപിഎസും
ബാങ്കുകൾ അല്ലെങ്കിൽ ഉപദേശകർ വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നവർക്ക്, ഏതെങ്കിലും സേവന അഭ്യർത്ഥനകൾക്കായി അവരെ വിളിക്കാവുന്നതാണ്. നിലവിൽ ഡിജിറ്റൽ ചാനലുകൾ വഴി നിക്ഷേപം നടത്തുന്ന ഉപയോക്താക്കൾക്കും ഈ സേവനം ലഭിക്കും. പേടിഎം മണി, മൊബിക്വിക്, സീറോഡ കോയിൻ, കുവേര, ഗ്രോ, സ്ക്രിപ്ബോക്സ് ഉൾപ്പെടെയുള്ള നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗിച്ച് നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. ഇനി നിങ്ങൾ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) പ്രക്രീയകൾ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, അതും തൽക്ഷണം ഈ അപ്ലിക്കേഷനുകൾ വഴി ചെയ്യാൻ കഴിയും.
നാഷണൽ പെൻഷൻ സ്‌കീമിലേക്ക് (എൻപിഎസ്) നിലവിലുള്ള വരിക്കാർക്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി ഓൺലൈനിൽ നിക്ഷേപം തുടരാം. ഒരു പുതിയ എൻപിഎസ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നവർക്കാണെങ്കിൽ നാഷണൽ പെൻഷൻ ട്രസ്റ്റ് വെബ്‌സൈറ്റിൽ (www.npstrust.org.in) ഇത് ഓൺലൈനായി ചെയ്യാവുന്നതാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications