ഒരു ലോൺ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. വായ്പ തിരിച്ചടക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് സംഭവിച്ചാൽ, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക ക്ഷേമത്തെ അപകടത്തിലാക്കുകയും ചെയ്യും. ഒന്നിലധികം വായ്പകൾ കൈകാര്യം ചെയ്യുന്ന സമയത്ത്, അങ്ങനെയുള്ള വീഴ്ചകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ മറ്റ് സാമ്പത്തിക ബാധ്യതകളെയും ചെലവുകളെയും പരിഗണിച്ച് പ്രതിമാസ തവണകൾ (ഇ.എം.ഐ) സമീകരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കടങ്ങൾ കാലാവധിക്കനുസരിച്ച് തിരിച്ചടയ്ക്കുന്നത് നിർണായകമാണ്.
ഒന്നിലധികം വരുന്ന നിങ്ങളുടെ വായ്പകൾ കൃത്യമായി കൈകാര്യം ചെയ്യാൻ ചില മാർഗങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.
കൈകാര്യം ചെയ്യാൻ സാധിക്കുന്ന പരിധിക്കുള്ളിലുള്ള വായ്പ മാത്രം എടുക്കുക
ആദ്യം തന്നെ, പ്രതിമാസ തവണകൾ നിങ്ങളുടെ മറ്റ് സാമ്പത്തിക ബാധ്യതകളെ പ്രതികൂലമായി ബാധിക്കാത്ത തലത്തിൽ സൂക്ഷിക്കണം. ഇ.എം.ഐ, നിങ്ങളുടെ വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടുതലാകാതെ ശ്രദ്ധിക്കണം. എങ്കിലും, വ്യത്യസ്ത ശമ്പളത്തിനനുസരിച്ച് ഈ കണക്കിൽ മാറ്റമുണ്ടാകാം.

നിങ്ങളുടെ ചെലവുകൾ സൂക്ഷ്മമായി നിരീക്ഷിക്കുക
നിങ്ങളുടെ കടങ്ങൾ തീർക്കാൻ ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടെന്ന് ഉറപ്പാക്കാൻ, പ്രതിമാസ ചെലവുകളുടെ കണക്കുകൂട്ടൽ നിങ്ങൾ നടത്തിയിരിക്കണം. നിങ്ങളുടെ ചെലവുകളുടെ ഒരു ലിസ്റ്റ് തയാറാക്കുകയും അതനുസരിച്ച് പണം ചെലവാക്കുകയും ചെയ്യുന്നത് ഏറ്റവും നല്ലതാണ്.
വായ്‌പകൾ ചുരുക്കുക
ഒന്നിലധികം വായ്പകൾ കൈകാര്യം ചെയ്യുന്നത് ഇ.എം.ഐയിൽ വീഴ്ച വരാനുള്ള സാധ്യതയെ വർധിപ്പിക്കുന്നു. നിങ്ങളുടെ വായ്പകളിൽ ഹ്രസ്വകാല, ഇടത്തരം, ദീർഘകാല വായ്പകൾ ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള വായ്പകൾ ഉണ്ടായിരിക്കാം. ഓരോന്നിനും വ്യത്യസ്ത പലിശ നിരക്കുകൾ ആയിരിക്കും. അപ്പോൾ ഒരുപാട് ഇ.എം.ഐകൾ നൽകാനുള്ള ബാധ്യത പണം കണ്ടെത്തുന്നതിലുള്ള നിങ്ങളുടെ സമ്മർദ്ദം ഇരട്ടിയാക്കും. അതിനാൽ, നിങ്ങളുടെ ലോണുകൾ ഒന്നോ രണ്ടോ വലിയ വായ്പകളായി ഏകീകരിക്കുന്നത് അല്ലെങ്കിൽ ചുരുക്കുന്നതാണ് നിങ്ങൾക്ക് ഏറ്റവും നല്ലത്.
വേഗത്തിലുള്ള വായ്പ തിരിച്ചടവ് ഉറപ്പാക്കുക
ഒന്നോ അതിലധികമോ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച സംഭവിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പ്രധാനമായും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയും. അതിനാൽ, നിങ്ങൾ നിരവധി വായ്പകൾ കൈകാര്യം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ എല്ലാ വായ്പാ ഇ.എം.ഐകളും കൃത്യസമയത്ത് അടക്കുന്നത് നല്ലതാണ്. നിലവിലുള്ള വായ്പ തീർപ്പാക്കുന്നതിന് മുമ്പ് പുതിയ വായപ എടുക്കാതിരിക്കുക. കാരണം, ഇത് ശക്തമായ കടക്കെണിക്ക് ഇടയാക്കും.
ഉയർന്ന പലിശ നിരക്കുള്ള വായ്പകൾ വേഗത്തിൽ തിരിച്ചടയ്ക്കുക
സാധാരണയായി ആളുകൾക്ക് അവരുടെ ശമ്പളത്തിലോ വരുമാനത്തിലോ വാർഷിക വർധനവ് ഉണ്ടാകാറുണ്ട്. പലപ്പോഴും, ഈ അധിക വരുമാനം അനാവശ്യമായ ചെലവുകൾക്കായി ഉപയോഗിക്കുന്നു. എന്നാൽ, നിലവിലുള്ള വായ്‌പകളിൽ തിരിച്ചടവുകൾ നടത്തുന്നതിന് ഈ ശമ്പള വർധനവ് ഉപയോഗിക്കുന്ന രീതി പ്രയോഗിക്കുകയാണെങ്കിൽ, വായ്‌പ തിരിച്ചടവ് കാലയളവ് കുറയുന്നതാണ്. മറ്റുള്ളവയെ അപേക്ഷിച്ച് ഉയർന്ന പലിശയുള്ള വായ്പകളുടെ തിരിച്ചടവിന് മുൻഗണന നൽകുന്നതാണ് ഉചിതം.
തന്ത്രപരമായ ഒരു തിരിച്ചടവ് പദ്ധതി തയാറാക്കുക
ഉയർന്ന പലിശ നിരക്കിലുള്ള വായ്പകൾ ആദ്യം പരിഹരിക്കുന്നത് ഏറ്റവും നല്ലതാണ്. ഉയർന്ന പലിശ നിരക്കുകൾ ഉള്ളതും കുറഞ്ഞ തിരിച്ചടവ് കാലയളവുകളുള്ളതുമായ വായ്പകൾ തിരിച്ചടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വായ്പകൾ നേരത്തെ അടച്ചു തീർക്കുന്നത് നിങ്ങൾക്ക് പ്രയോജനകരമാണ്.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications