എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെയാണ് എസ്ബിഐ ഗ്രീന്‍ പിന് ലഭ്യമാക്കുക? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഗ്രീന്‍ പിന് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. തത്സമയം പിന് നമ്പര്‍ ഉപയോക്
എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെയാണ് എസ്ബിഐ ഗ്രീന്‍ പിന് ലഭ്യമാക്കുക? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഗ്രീന്‍ പിന് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. തത്സമയം പിന് നമ്പര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന എസ്ബിഐയുടെ സേവനമാണ് ഗ്രീന്‍ പിന്.
ഡെബിറ്റ് കാര്‍ഡ് പിന് നമ്പര്‍ ലഭ്യമാക്കുവാന്‍
എടിഎമ്മുകള്‍ വഴി ഒടിപി നമ്പര്‍ ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് പിന് നമ്പര്‍ ലഭ്യമാക്കുവാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. ഉപയോക്താവിന്റെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്കെത്തുന്ന വണ്‍ ടൈം പാസ്വേഡ് (ഒടിപി) ഉപയോഗിച്ചു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് പിന് നമ്പര്‍ സെറ്റ് ചെയ്യാം
എസ്ബിഐയുടെ ഗ്രീന്‍ പിന് സേവനം
എസ്ബിഐയുടെ ഗ്രീന്‍ പിന് സേവനം ഉപയോക്താക്കള്‍ക്ക് ഏറെ എളുപ്പവും സൗകര്യപ്രദവുമാണ്. നിലവില്‍ ഇപ്പോള്‍ എസ്ബിഐ ഉപയോക്താക്കള്‍ക്ക് എടിഎം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍, എസ്എംസ് തുടങ്ങി പലവിധ മാര്‍ഗങ്ങളിലൂടെ ഡെബിറ്റ് കാര്‍ഡിന്റെ പിന് നമ്പര്‍ ലഭ്യമാക്കുവാന്‍ സാധിക്കും. കടലാസ് രഹിത ബാങ്കിംഗ് എന്ന ആശയം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐ ഗ്രീന്‍ പിന് സംവിധാനം തയ്യാരാക്കിയിരിക്കുന്നത്.
എങ്ങനെ ഗ്രീന്‍ പിന് ലഭിക്കും?
പിന് നമ്പര്‍ എഴുതിയോ മറ്റോ കൈയ്യില്‍ സൂക്ഷിക്കുന്നതിലെ അപകട സാധ്യത ഗ്രീന്‍ പിന്ലൂടെ ഇല്ലാതാക്കാം. ഗ്രീന്‍ പിന് എന്നത് എസ്ബിഐയുടെ പുതിയ പദ്ധതിയൊന്നുമല്ല. വര്‍ഷങ്ങളായി ഗ്രീന്‍ പിന് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഐവിആറിലൂടെ ഡെബിറ്റ് കാര്‍ഡ് പിന് അല്ലെങ്കില്‍ ഗ്രീന്‍ പിന് എളുപ്പത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് എസ്ബിഐ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം.
ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം
1. എസ്ബിഐ ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നും ടോള്‍ ഫ്രീ നമ്പറായ 800 112 211 എന്നതിലേക്കോ 1800 425 3800 എന്ന നമ്പറിലേക്കോ വിളിക്കുക
2. ഇനി എടിഎം ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട സേവനത്തിനായി 2 അമര്‍ത്തുക. അതിന് ശേഷം പിന് നമ്പര്‍ ലഭിക്കുന്നതിനായി 1 അമര്‍ത്തുക.
3. നിങ്ങള്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളിക്കുന്നത് എങ്കില്‍ 1 അമര്‍ത്താം. മറ്റു നമ്പറുകളില്‍ നിന്നാണെങ്കില്‍ കസ്റ്റമര്‍ കെയര്‍ ഏജന്റുമായി സംസാരിക്കുന്നതിന് 2 അമര്‍ത്താം.
4. ശേഷം നിങ്ങള്‍ ഗ്രീന്‍ പിന് ലഭ്യമാക്കുവാന്‍ എടിഎം കാര്‍ഡിന്റെ അവസാന 5 അക്കങ്ങള്‍ നല്‍കാം.
മൊബൈല്‍ നമ്പറിലേക്ക് ഗ്രീന്‍ പിന് ലഭിക്കും
5. നല്കിയ കാര്‍ഡിന്റെ അവസാന 5 അക്കങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കുവാന്‍ 1 അമര്‍ത്താം.
6. എടിഎം കാര്‍ഡിന്റെ അവസാന 5 അക്കങ്ങള്‍ വീണ്ടും നല്‍കുന്നതിനായി 2 അമര്‍ത്താം.
7. നിങ്ങളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന 5 അക്കങ്ങള്‍ നല്‍കുക
8. അക്കൗണ്ട് നമ്പറിന്റെ അവസാന 5 അക്കങ്ങള്‍ നല്‍കിയത് ശരിയെന്ന് ഉറപ്പിക്കുവാന്‍ 1 അമര്‍ത്താം
9. അക്കൗണ്ട് നമ്പറിന്റെ അവസാന 5 അക്കങ്ങള്‍ വീണ്ടും നല്‍കുന്നതിനായി 2 അമര്‍ത്താം.
10. നിങ്ങളുടെ ജനന വര്‍ഷം നല്‍കുക
11. നിങ്ങളുടെ ഗ്രീന്‍ ലഭ്യമാകുന്നതിനുള്ള പ്രക്രിയ വിജയകരമായി അവസാനിച്ചു കഴിഞ്ഞു. ഗ്രീന്‍ പിന് രജസിറ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ലഭ്യമാകുന്നതാണ്.
എസ്എംഎസ് സന്ദേശത്തിലൂടെയും പിന്
എസ്ബിഐ എടിഎം കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് പിന് നിങ്ങള്‍ക്ക് എസ്എംഎസ് സന്ദേശത്തിലൂടെയും തിരുത്തുവാന്‍ സാധിക്കും. ഇതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും PIN നിങ്ങളുടെ എടിഎം കാര്‍ഡിലെ അവസാന 4 അക്കങ്ങള്‍ എന്ന ഫോര്‍മാറ്റില്‍ 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കാം. ലഭ്യമാകുന്ന ഒടിപി എസ്ബിഐ എടിഎമ്മില്‍ നല്കിയാല് പിന് നമ്പര്‍ മാറ്റാം. ഒടിപിയ്ക്ക് 2 ദിവസത്തെ സാധുത ഉണ്ടാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
