ലയാളികളെ സംബന്ധിച്ചിടത്തോളം ആഭരണമെന്നാൽ സ്വർണമാണ്. എല്ലാ ആഘോഷ വേളകളിലും മാലയായും കമ്മലായും വളകളായും സ്വർണം സ്ത്രീ ശരീരത്തിൽ ഇടം പിടിക്കുന്നു. ഇന്ത്യയിൽ സ്വർണ്ണത്തിന് സാംസ്കാരിക, സാമൂഹിക, മതപരമായ മൂല്യമുണ്ട്. അതുകൊണ്ടുതന്നെയാണ് സ്വർണവിലയിലെ കയറ്റം ആഭരണപ്രേമികളുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്. എന്നാൽ കേവലം ആഭരണം എന്നതിനുപരി സ്വർണം മികച്ച നിക്ഷേപ മാർഗം കൂടിയാണ്. സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിന് ഇന്ന് നിരവധി മാർഗങ്ങളുണ്ട്.
1. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്)
ഭൗതിക സ്വർണത്തിന്‍റെ വിപണി വിലയെ ആധാരമാക്കി ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമായ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനെയാണ് ഗോൾഡ് ഇടിഫ് എന്ന് വിശേഷിപ്പിക്കുന്നത്. ഗോൾഡ് ഇടിഎഫ് വാങ്ങുന്നതിനും വിൽക്കുന്നതിനും ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. എന്നിരുന്നാലും ദീർഘമായ കാലയളവിലേക്ക് സ്വർണത്തിൽ നിക്ഷേപം പരിഗണിക്കുന്നവർക്കും ആവശ്യം വന്നാൽ പണമാക്കി മാറ്റിയെടുക്കാനുള്ള എളുപ്പവും താഴ്ന്ന കൈകാര്യ ചെലവും ഇതിനെല്ലാം പുറമെ വിപണിയധിഷ്ഠിത ആദായം നോട്ടമിടുന്നതുമായ നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ മാർഗമാണ് ഗോൾഡ് ഇടിഎഫുകൾ.
2. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
സ്വര്‍ണ ശേഖരത്തില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഫണ്ടുകള്‍. സ്വര്‍ണം ഉത്പാദിപ്പിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സിന്‍ഡിക്കേറ്റുകള്‍, ഫിസിക്കല്‍ ഗോള്‍ഡ്, ഖനന കമ്പനികള്‍ എന്നിവയുടെ സ്റ്റോക്കുകളിലാണ് പ്രധാനമായും ഇവിടെ നിക്ഷേപം നടക്കുന്നത്. സ്വർണം അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങാതെ തന്നെ ഒരു അസറ്റിൽ നിക്ഷേപിക്കാനുള്ള സൗകര്യപ്രദമായ മാർഗമാണിത്.

3. സോവറിൻ ഗോൾഡ് ബോണ്ടുകൾ
2015 ല്‍ കേന്ദ്രസര്‍ക്കാരാണ് റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് ഈ പദ്ധതി അവതരിപ്പിച്ചത്. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വര്‍ണ്ണമായി സജ്ജീകരിച്ച് ഈ ബോണ്ടുകള്‍ ഗ്രാം സ്വര്‍ണ്ണത്തിന്റെ ഗുണിതങ്ങളാല്‍ പ്രതിപാദിച്ചിരിക്കുന്നു. വിപണി വിലയ്ക്ക് അനുസൃതമായി റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന വിലയില്‍ ഇന്ത്യന്‍ പൗരന്മാര്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവക്ക് ഗോള്‍ഡ് ബോണ്ട് വാങ്ങാം.
4. ഭൗതിക സ്വർണ്ണം
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും പരമ്പരാഗത മാർഗമാണ് ഇത്. സ്വർണ്ണ നാണയങ്ങൾ, കട്ടികള്‍, ആഭരണങ്ങൾ എന്നിവ പോലുള്ള ഭൗതിക സ്വർണ്ണം വാങ്ങുക എന്നതാണ്.
5. സ്വർണ്ണ പ്ലാനുകളും സ്കീമുകളും
ബാങ്കുകളും ജ്വല്ലറികളും ഒരു നിശ്ചിത കാലയളവിൽ സ്വർണ്ണത്തിൽ വ്യവസ്ഥാപിതമായി നിക്ഷേപിക്കുന്നതിനുള്ള പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് സ്ഥിര തവണകളായി നിക്ഷേപിക്കാനും ഈ കാലയളവിന്‍റെ അവസാനം സ്വർണ്ണാഭരണങ്ങൾ സ്വീകരിക്കാനും കഴിയും.
സ്വർണവില
വെള്ളിയാഴ്ച സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 74,240 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,124 രൂപയും പവന് 80,992 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7593 രൂപയും പവന് 60,744 രൂപയുമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
