സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഉപയോക്താക്കളുടെ ഡെബിറ്റ്, എടിഎം ഉള്‍പ്പടെയുള്ള കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നിരവധി സംവിധാനങ്ങളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ) ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഡ് സ്കിമ്മിങ്, ക്ലോണിങ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ തുടങ്ങിയ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ അടുത്തിടെ ചില സംവിധാനങ്ങളും നടപടിക്രമങ്ങളും എസ്ബിഐ ഏര്‍പ്പെടുത്തിയിരുന്നു. എടിഎമ്മിലൂടെ പ്രതിദിനം പിന്‍വലിക്കാവുന്ന തുകയില്‍ പരിധിവെക്കുക, എടിഎം ചാനലുകള്‍, ഉപയോഗരീതിയിലെ മാറ്റം എന്നിവയാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ള സൗകര്യങ്ങള്‍.
ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് കാര്‍ഡ് ഓണ്‍/ ഓഫ് ചെയ്തിവെക്കാം, കാര്‍ഡുപയോഗത്തിന് പരിധികള്‍ വെക്കാം, ആഭ്യന്തര/ അന്താരാഷ്ട്ര ഉപയോഗങ്ങള്‍ക്കായി കാര്‍ഡുപയോഗിക്കുന്നത് നിയന്ത്രിക്കാം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഇതിലുള്‍പ്പെടുന്നു. എസ്ബിഐ ഓണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ടിലൂടെ ഉപയോക്താവിന് ഈ സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്താവുന്നതാണ്. അനധികൃത പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി എടിഎമ്മുകളില്‍ നിന്ന് ഒറ്റത്തവണ പാസ്വേര്ഡ് അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം 2020 ജനുവരി ഒന്നു മുതല്‍ എസ്ബിഐ ഏര്‍പ്പെടുത്തിയിരുന്നു.
10,000 രൂപയ്ക്ക് മുകളിലുള്ള തുക എസ്ബിഐ എടിഎമ്മിലൂടെ പിന്‍വലിക്കുമ്പോഴാണ് ഈ രീതി ബാധകമാവുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ എട്ടു മണിവരെയുള്ള ഇടപാടുകള്‍ക്കാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ എസ്ബിഐ എടിഎം, ഡെബിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ എസ്ബിഐ ഉപയോക്താക്കളുമായി പങ്കുവെച്ചിട്ടുണ്ട്.
1. എസ്ബിഐ ഓണ്‍ലൈനില്‍ ലോഗിന്‍ ചെയ്യുക
2. വെബ്സൈറ്റില്‍ കാണുന്ന 'ഗോ ടു ഇ-സര്‍വീസ്' ടാബില്‍ ക്ലിക്ക് ചെയ്യുക. ശേഷം എടിഎം കാര്‍ഡ് സേവനങ്ങള്‍ എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക.
3. ശേഷം, എടിഎം കാര്‍ഡ് പരിധി/മാര്‍ഗം/ ഉപയോഗ രീതി മാറ്റുക എന്നിവയില്‍ ക്ലിക്ക് ചെയ്യുക.
4. നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകളുണ്ടെങ്കില്‍, ഈ സേവനങ്ങള്‍ ലഭ്യമാക്കേണ്ട അക്കൗണ്ട് ഏതാണോ അത് തെരഞ്ഞെടുക്കുക.
5. ഇപ്പോള്‍ പ്രസ്തുത അക്കൗണ്ടുമായി ബന്ധപ്പെട്ട എടിഎം കാര്‍ഡുകളെല്ലാം സ്ക്രീനില്‍ തെളിയുന്നതാണ്. ശേഷം കാര്‍ഡ് തെരഞ്ഞെടുക്കുക.
6. ശേഷം മൂന്ന് സേവനങ്ങളുടെ നിര കാണാവരുന്നതാണ്;
a) പ്രതിദിന പരിധി മാറ്റുക
b) ചാനല്‍ രീതി മാറ്റുക
c) ഉപയോഗരീതി മാറ്റുക
7. 'പ്രതിദിന പരിധി മാറ്റുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം രണ്ട് ഓപ്ഷനുകള്‍ തെളിയുന്നതാണ് - എടിഎം പരിധി, പിഒഎസ്/ സിഎന്‍പി പരിധി. ഇതില്‍ എടിഎം പരിധി എന്നത് തെരഞ്ഞെടുക്കക.
8. ഇപ്പോള്‍, നിങ്ങളുടെ നിലവിലുള്ള പ്രതിദിന എടിഎം പരിധി, നിങ്ങള്‍ക്ക് അനുവദിച്ച മിനിമം പരിധി എന്നിവയടങ്ങിയ പേജ് സ്ക്രീനില്‍ തെളിഞ്ഞുവരുന്നതാണ്. 5,000 രൂപയുടെ ഗുണിതങ്ങളായി നിങ്ങളുടെ പുതി എടിഎം പരിധി സെറ്റ് ചെയ്യുക.
9. ശേഷം നിങ്ങളുടെ മൊബൈലില്‍ ലഭിച്ച പാസ്വേഡ് രേഖപ്പെടുത്തുക.
10. ഇപ്പോള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള പുതിയ പരിധി സെറ്റ് ചെയ്തിരിക്കുന്നു.
ഇതേ രീതിയില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഓപ്ഷനുകളും നിങ്ങളുടെ ഇഷ്ടപ്രകാരം സെറ്റ് ചെയ്യാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
