ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്താക്കൾക്ക് ബാങ്ക് ഇടപാടുകൾ എളുപ്പമാക്കുന്നതിന് നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ബാങ്കിന്റെ ശാഖയിൽ പോകാതെ തന്നെ എങ്ങനെ സ്ഥിര നിക്ഷേപം (എഫ്ഡി) ഓൺലൈനായി തുറക്കാൻ കഴിയുമെന്ന് പരിശോധിക്കാം. എസ്‌ബിഐ നെറ്റ് ബാങ്കിംഗ് വഴിയാണ് ഒരാൾക്ക് എസ്‌ബിഐ എഫ്ഡി തുറക്കാൻ സാധിക്കുക.
ആർക്കൊക്കെ ആരംഭിക്കാം?
എസ്‌ബിഐ ഉപയോക്താക്കൾക്കോ എസ്‌ബിഐ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്കോ എഫ്ഡി ഓൺലൈനായി തടസ്സരഹിതമായി തുറക്കാൻ കഴിയും. എസ്‌ബിഐ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ സജീവമാക്കിയതിന് ശേഷം ഓൺലൈൻ എസ്‌ബിഐ സൌകര്യം ഉപയോഗിച്ച് എസ്‌ബിഐ എഫ്ഡി അക്കൌണ്ടിലേക്ക് പണം എളുപ്പത്തിൽ കൈമാറാൻ കഴിയും. മാത്രമല്ല എസ്‌ബിഐ നിക്ഷേപം ഓൺലൈനായി പുതുക്കാനും അവസാനിപ്പിക്കാനും കഴിയും. ഓൺലൈനിൽ ഒരു എസ്‌ബിഐ സ്ഥിര നിക്ഷേപം (എഫ്ഡി) എങ്ങനെ തുറക്കാമെന്നത് പരിശോധിക്കാം.
സ്റ്റെപ് 1
- എസ്‌ബിഐ നെറ്റ് ബാങ്കിംഗ് വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്യുക
- ഒരു സ്ഥിര നിക്ഷേപ ഓപ്ഷൻ (ഇ-ടിഡിആർ / ഇ-എസ്ടിഡിആർ) ക്ലിക്കു ചെയ്യുക
- നിങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്ന എഫ്ഡിയുടെ തരം തിരഞ്ഞെടുത്ത് ‘തുടരുക' ക്ലിക്കുചെയ്യുക. നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിൽ എഫ്ഡിയിൽ നിക്ഷേപിക്കാൻ പണം എടുക്കേണ്ട അക്കൗണ്ടിൽ ക്ലിക്കുചെയ്യുക
സ്റ്റെപ് 2
- എഫ്ഡി പ്രിൻസിപ്പൽ മൂല്യം തിരഞ്ഞെടുത്ത് ‘തുക' എഴുതേണ്ട കോളത്തിൽ പൂരിപ്പിക്കുക.
- നിക്ഷേപത്തിന്റെ കാലാവധി (ദിവസം, വർഷം / മാസം / ദിവസം അല്ലെങ്കിൽ മെച്യൂരിറ്റി തീയതി) തിരഞ്ഞെടുക്കുക.
- നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക, ഇതോടെ എഫ്ഡി ഓപ്പൺ ആകും.
- നിങ്ങളുടെ എഫ്ഡി നിക്ഷേപത്തിന്റെ വിശദാംശങ്ങളായ (പേര്, നോമിനി മുതലായവ) സ്ക്രീനിൽ പ്രദർശിപ്പിക്കും. കൂടുതൽ റഫറൻസിനായി ഇടപാട് നമ്പർ ലഭിക്കും. കൂടാതെ ഇതിന്റെ ഒരു പ്രിന്റ് എടുക്കുക അല്ലെങ്കിൽ ഭാവിയിലേയ്ക്ക് ഒരു പിഡിഎഫ് ഫയലായി സൂക്ഷിക്കുക.
എസ്‌ബിഐ എഫ്ഡി പലിശ നിരക്ക്
- 7 ദിവസം മുതൽ 45 ദിവസം വരെ - 4.5%
- 46 ദിവസം മുതൽ 179 ദിവസം വരെ - 5.50%
- 180 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5.80%
- 1 വർഷം മുതൽ 10 വർഷം വരെ - 6.25%
മുതിർന്ന പൗരന്മാർക്ക് മുകളിൽ സൂചിപ്പിച്ച നിരക്കിനേക്കാൾ 50 ബേസിസ് പോയിൻറ് ഉയർന്ന പലിശനിരക്ക് ലഭിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
