പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് തുറക്കേണ്ടതെങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഎംജെഡിവൈ പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

 അക്കൗണ്ട്

ഈ അക്കൗണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സാണ്. അതായത് പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജാണ് ഉപഭോക്താവിന് ലഭിക്കുക. മാത്രമല്ല ഇതിന് പുറമേ 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കും.

10 വയസ്സിന്

10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. എന്നാൽ 10,000 രൂപ വരെയുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരു വീട്ടിലെ ഒരു അക്കൗണ്ടിൽ മാത്രമേ ലഭ്യമാകൂ. ഈ സ്കീമിലെ ഓരോ അക്കൗണ്ട് ഉടമയ്ക്കും ഒരു രൂപേ ഡെബിറ്റ് കാർഡും ലഭിക്കും.

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു - റീപ്പോ 4.4 ശതമാനം, റീവേഴ്‌സ് റീപ്പോ 4 ശതമാനംറിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു - റീപ്പോ 4.4 ശതമാനം, റീവേഴ്‌സ് റീപ്പോ 4 ശതമാനം

പ്രധാൻ മന്ത്രി ജന ധൻ യോജന അക്കൗണ്ട് എങ്ങനെയാണ് തുറക്കേണ്ടത്?

പ്രധാൻ മന്ത്രി ജന ധൻ യോജന അക്കൗണ്ട് എങ്ങനെയാണ് തുറക്കേണ്ടത്?

ഘട്ടം 1: ആവശ്യമായ രേഖകൾ;

അക്കൗണ്ട് ഉടമയുടെ വിലാസം, പ്രായം എന്നിവ തെളിയിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി, പാസ്‌പോർട്ട്, പാൻ കാർഡ്, എൻആർഇജിഎ-ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ ഒപ്പിട്ട തൊഴിൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ആവശ്യമാണ്

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന: 1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന: 1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്

 

ഘട്ടം 2: പിഎംജെഡിവൈ ഫോം;

ഘട്ടം 2: പിഎംജെഡിവൈ ഫോം;

പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ ഫോം നിങ്ങൾക്ക് പിഎംജെഡിവൈയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ മറ്റേതെങ്കിലും ബാങ്ക് വെബ്‌സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.

ഘട്ടം 3: കെവൈസി വിശദാംശങ്ങൾ;

മുഴുവൻ കെ‌വൈ‌സി വിശദാംശങ്ങളും നൽകിക്കൊണ്ട് പിഎംജെഡിവൈ ഫോം പൂരിപ്പിച്ച ശേഷം തിരിച്ചറിയൽ രേഖകൾ, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ ഇതിനോടൊപ്പം അറ്റാച്ചുചെയ്യുക.

ഐആര്‍സിടിസിയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മാറ്റം വരുത്തുന്നത് എങ്ങനെ?ഐആര്‍സിടിസിയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മാറ്റം വരുത്തുന്നത് എങ്ങനെ?

 

ഘട്ടം 4: ഫോം അടുത്തുള്ള ബാങ്ക് ശാഖയിൽ സമർപ്പിക്കുക;

ഘട്ടം 4: ഫോം അടുത്തുള്ള ബാങ്ക് ശാഖയിൽ സമർപ്പിക്കുക;

അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമിനൊപ്പം ആവശ്യമായ രേഖകളും അടുത്തുള്ള ഒരു ബാങ്ക് ശാഖയിൽ സമർപ്പിക്കുക. അവിടെ നിന്ന് നിങ്ങൾ ജൻ ധൻ അക്കൗണ്ട് തുറക്കാൻ കഴിയും.

ഘട്ടം 5: വെരിഫിക്കേഷൻ;

നിങ്ങൾ നൽകിയിരിക്കുന്ന രേഖകൾ പരിശോധിച്ച ശേഷം നിങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതാണ്.

 

English summary

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് തുറക്കേണ്ടതെങ്ങനെ? | How to open Pradhan Mantri Jan Dhan Yojana Account?

How to open Pradhan Mantri Jan Dhan Yojana Account?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X