സ്‌മാർട്ട് ഫോണുകൾക്ക് ബാങ്കിംഗ് ഇടപാടുകളിൽ നിർണായക സ്വാധീനമുണ്ട്. സാങ്കേതിക വിദ്യകളുടെ കടന്നു വരവോടെ നേരിട്ട് ബാങ്കിലെത്തി ക്യൂ നിന്ന് പാസ് ബുക്കിൽ ഇടപാടുകൾ പതിപ്പിച്ച ശേഷം സ്വന്തം അക്കൗണ്ടിലെ ബാലൻസ് തുക അറിയാൻ സാധിക്കുന്ന കാലമൊക്കെ പോയി. വാട്ട്‌സ്ആപ്പ് ബാങ്കിംഗും ഫോൺ ബാങ്കിംഗുമൊക്കെ വന്നതോടെ പണമിടപാടുകൾ നടത്തുന്നതും അക്കൗണ്ട് ബാലൻസ് അറിയുന്നതുമൊക്കെ ഇപ്പോൾ വേഗത്തിലും എളുപ്പത്തിലുമായി.
രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് ഈ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌ബിഐ ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ അക്കൗണ്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. കൂടാതെ ബാങ്ക് ഉപഭോക്താക്കൾക്ക് ഫോൺ ബാങ്കിംഗ് സൗകര്യവും നൽകുന്നുണ്ട്. ഒരാൾക്ക് അവരുടെ അക്കൗണ്ടിന്റെ എല്ലാ വിശദാംശങ്ങളും മൊബൈൽ വഴി ആക്‌സസ് ചെയ്യാനും കഴിയും. ബാലൻസ് പരിശോധിക്കൽ, മിനി സ്റ്റേറ്റ്മെന്റ്, ചെക്ക് ബുക്ക് അഭ്യർത്ഥന, ഇ-സ്റ്റേറ്റ്‌മെന്റ് (കഴിഞ്ഞ ആറ് മാസത്തെ) എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ നിങ്ങൾക്ക് ഇതുവഴി ലഭിക്കും.
എസ്‌ബിഐ മൊബൈൽ ബാങ്കിംഗിനായി എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്?
മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കണമെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ ആദ്യം അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. എസ്‌ബിഐ ക്വിക്ക് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് എസ്‌എംഎസ് വഴിയും മിസ്ഡ് കോള്‍ വഴിയും ബാലന്‍സ് ഉള്‍പ്പടെയുള്ള ബാങ്കിങ് വിവരങ്ങള്‍ ലഭ്യമാവുന്നതാണ്. ഇതിന് മുമ്പ് നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഘട്ടം 1: എസ്എംഎസ് വഴി
• MBSREG എന്ന് ടൈപ്പ് ചെയ്ത് 9223440000/567676 -ലേക്ക് സന്ദേശം അയയ്‌ക്കുക.
• നിങ്ങളുടെ യൂസർ ഐഡിയും ഡിഫാൾട്ട് എംപിഎനും ലഭിക്കുന്നതാണ്
• ഒപ്പം മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ പ്രാപ്തമാക്കുന്ന ലിങ്കും ലഭിക്കും.
• അപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌ത ശേഷം നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഘട്ടം 2: എസ്‌ബിഐ എടിഎം വഴി
• അടുത്തുള്ള എടിഎം സന്ദർശിച്ച് സ്ക്രീനിലെ 'Mobile Registration' എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.
• സ്ക്രീനിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത ഫോൺ നമ്പറിലേക്ക് ഒരു ആക്‌റ്റിവേഷൻ സന്ദേശം ലഭിക്കും.
• ആക്‌റ്റിവേറ്റ് ചെയ്‌ത് കഴിഞ്ഞാൽ നിങ്ങൾക്ക് എസ്‌ബിഐയുടെ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാം.
ഘട്ടം 3: എസ്‌ബിഐ ബാങ്ക് ശാഖ സന്ദർശിച്ച്
• നിങ്ങളുടെ അടുത്തുള്ള എസ്‌ബിഐ ബാങ്ക് ശാഖ സന്ദർശിക്കുക.
• അവിടെ നിന്ന് നിങ്ങൾ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച്, സമർപ്പിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
