നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) റെക്കറിങ് (ആവര്‍ത്തന) പേയ്‌മെന്റുകള്‍ക്കായി യുപിഐ ഓട്ടോപേ സൗകര്യം ഏർപ്പെടുത്തി. ഇത് പ്രകാരം യുപിഐ 2.0 ന് കീഴിൽ അവതരിപ്പിച്ച പുതിയ സംവിധാനം വഴി ഉപയോക്താക്കൾക്ക് മൊബൈൽ ബില്ലുകൾ, വൈദ്യുതി ബില്ലുകൾ, ഇഎംഐ പേയ്‌മെന്റുകൾ, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, വായ്പ പേയ്‌മെന്റുകൾ തുടങ്ങിയ ആവര്‍ത്തന പേയ്‌മെന്റുകൾ ഏതെങ്കിലും യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
ഉപയോക്താവ് മാന്‍ഡേറ്റ് നല്‍കുന്നതിലൂടെ അവരുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ ആപ്ലിക്കേഷൻ വഴി നിര്‍ദിഷ്ട ധനകാര്യ കേന്ദ്രങ്ങളിലേക്ക് ഓട്ടോമേറ്റഡ് പേയ്‌മെന്റുകള്‍ നടത്താനാവും. എന്നാൽ യുപിഐ ഓട്ടോപേ വഴി 2000 രൂപ വരെയുള്ള ഇടപാട് മാത്രമേ ഒറ്റത്തവണ നടത്താനാവൂ. 2000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും യുപിഐ പിന്‍ ഉപയോഗിച്ച് വെവ്വേറെ ഇ-മാന്‍ഡേറ്റ് നല്‍കണം.
യുപിഐ ഉപയോക്താക്കള്‍ക്ക് യുപിഐ ഐഡി, ക്യുആര്‍ സ്‌കാന്‍ അല്ലെങ്കില്‍ ഇന്റന്റ് വഴി ഇ-മാന്‍ഡേറ്റ് സജ്ജീകരിക്കാം. ആവര്‍ത്തന പേയ്‌മെന്റുകള്‍ക്കായി ഒറ്റത്തവണ മുതല്‍ വര്‍ഷത്തേക്ക് വരെ മാന്‍ഡേറ്റുകള്‍ സജ്ജമാക്കാന്‍ കഴിയും. വിവിധ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലും യുപിഐ ഓട്ടോപേ സംവിധാനം നിലവിലുണ്ട്. ജിയോ പേയ്‌മെന്റ്‌സ് ബാങ്ക്, എസ്‌ബിഐ, യെസ് ബാങ്ക് എന്നിവയില്‍ ഉടന്‍ ഇത് സജ്ജമാകും.
യുപിഐ ഓട്ടോപേ എങ്ങനെ ഉപയോഗിക്കാം;
• 2000 രൂപ വരെയുള്ള ഇടപാടുകൾക്കായി യുപിഐ പ്രാപ്തമാക്കിയ ബാങ്ക് ഐഡി അല്ലെങ്കിൽ ക്യുആർ സ്കാൻ വഴി നിങ്ങൾക്ക് ഇ-മാൻഡേറ്റ് സജ്ജീകരിക്കാൻ കഴിയും.
• ആദ്യ പേയ്‌മെന്റിനായി, അക്കൗണ്ട് ഉണ്ടാക്കിയപ്പോൾ നിങ്ങൾ സൃഷ്ടിച്ച യുപിഐ പിൻ വഴി ബാങ്ക് അക്കൗണ്ട് നിങ്ങളുടേതാണെന്ന് തെളിയിക്കണം. തുടർന്നുള്ള പ്രതിമാസ പേയ്‌മെന്റുകൾ ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും.
• യുപിഐ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എല്ലാം ആപ്ലിക്കേഷനിലും ഒരു മാന്‍ഡേറ്റ് വിഭാഗമുണ്ടാവും. ഇതുവഴി ഉപയോക്താക്കള്‍ക്ക് പുതിയ ഇ-മാന്‍ഡേറ്റ് സൃഷ്ടിക്കാനും മുൻകാല മാൻഡേറ്റുകൾ കാണാനും മാറ്റം വരുത്താനും ആവശ്യമെങ്കില്‍ താല്‍ക്കാലികമായി നിര്‍ത്താനും ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയും.
• ഈ മാന്‍ഡേറ്റുകൾ ഒറ്റത്തവണ, ദിവസേന, ആഴ്ചതോറും, രണ്ടാഴ്ച, പ്രതിമാസം, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെയെല്ലാം സജ്ജീകരിക്കാം.
നിലവിൽ യുപിഐ ഓട്ടോപേ സൗകര്യം ഉള്ള ബാങ്കുകളും ഫിൻടെക് കമ്പനികളും;
ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്എസ്‌ബിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, പേടിഎം പേയ്‌മെന്റ് ബാങ്ക്, ഓട്ടോപേ-ഡൽഹി മെട്രോ, ഓട്ടോപേ- ഡിഷ് ടിവി, സിഎഎംഎസ് പേ, ഫർലെൻകോ, ഗ്രോഫിറ്റർ, പോളിസി ബസാർ, ടെസ്‌റ്റ്‌ബുക്ക്.കോം, ദി ഹിന്ദു, ടൈംസ് പ്രൈം, പേടിഎം, പേയു, റേസർപേ തുടങ്ങിയ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകൾക്കും യുപിഐ ഓട്ടോപേ സംവിധാനം നേരത്തെ തന്നെ നിലവിലുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications