വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളാണ് പ്രധാനമായും ആഭ്യന്തര വിപണിയെ പിടിച്ചുലയ്ക്കുന്നത്. എങ്കിലും ഓരോ തിരിച്ചടിയില്‍ നിന്നും വൈകാതെ തന്നെ കരകയറാന്‍ വിപണിക്ക് സാധിക്കുന്നതും ശ്രദ്ധേയമാണ്. ഈയൊരു പശ്ചാത്തലത്തില്‍ തിരുത്തലിനു വിധേയമായതും സമീപ ഭാവിയില്‍ വളര്‍ച്ചാ സാധ്യതകള്‍ തെളിഞ്ഞു നില്ക്കുന്നതുമായ ഓഹരികളെ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഇത്തരത്തില്‍ വമ്പന്‍ നിക്ഷേപ അവസരം ഒളിഞ്ഞിരിക്കുന്ന ഇടമാണ് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖല. ഇതില്‍ മികച്ച ഓര്‍ഡര്‍ ബുക്കും ശക്തമായ ബാലന്‍സ് ഷീറ്റുമായി മുന്‍നിരയിലുള്ള സ്മോള്‍ കാപ് കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഓഹരിയാണ്.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍
ഹൈദരാബാദ് ആസ്ഥാനമാക്കി 1995 മുതല്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് (BSE: 532942, NSE : KNRCON). റോഡ്, ദേശീയപാത, ഫ്ലൈ ഓവര്‍, ജലസേചന മേഖലകളിലെ ബഹുതല ഇപിസി (EPC) പദ്ധതികളാണ് പ്രധാനമായും ഏറ്റെടുക്കുന്നത്. ഇതുവരെ 46,000 കോടിയുടെ കരാര്‍ മൂല്യമുള്ള ദേശീയപാതാ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ 4,500 കോടിയുടെ റോഡ് പദ്ധതികളും 1,900 കോടിയുടെ ജലസേചന പദ്ധതികളും നിര്‍മാണ ഘട്ടത്തിലാണ്.
ഓഹരി വിശദാംശം
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്റെ 51.48 ശതമാനം ഓഹരികളും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.4 ശതമാനവും ആഭ്യന്തര ധനകാര്യ നിക്ഷേപകര്‍ക്ക് 33.48 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 7,811 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.09 ശതമാനമാണ്. കണ്‍സട്രക്ഷന്‍ വിഭാഗത്തിലെ കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 41.51 ആയിരിക്കുമ്പോള്‍ കെഎന്ആറിന്റേത് 22.49 നിരക്കിലാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യു 69.98 രൂപയാണ്.
അനുകൂല ഘടകം
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ശക്തമായ ഓര്‍ഡര്‍ ബുക്കാണുള്ളത്. ഇതിനോടകം 10,000 കോടിയുടെ കരാറുകള്‍ നേടിയിട്ടുണ്ട്. ഇത് അടുത്ത 3 വര്‍ഷത്തേക്കുള്ള വരുമാനം ഉറപ്പാക്കുന്നതാണ്. സമീപകാലത്ത് കടബാധ്യത കുറച്ചു കൊണ്ടുവരാന്‍ കെഎന്‍ആര്‍ കണ്‍സട്രക്ഷന്‍ സാധിച്ചു. ഇതോടെ തീരെ കുറഞ്ഞ തോതിലുള്ള കടബാധ്യതയേ കമ്പനിക്ക് ഇനി ബാക്കിയുള്ളൂ. കഴിഞ്ഞ 2 വര്‍ഷമായി വരുമാനം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കുന്നു. വിദേശ നിക്ഷേപകരുടെ പങ്കാളിത്തവും ഉയരുകയാണ്. അതുപോലെ കമ്പനിയുടെ പിഇ റേഷ്യോ, ബിഎസ്ഇയില്‍ നിന്നും ലഭിക്കുന്ന രേഖകളില്‍ 17 നിലവാരത്തിലാണ്. കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ താരതമ്യേന താഴ്ന്ന പിഇ റേഷ്യോ നിരക്കാണിത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 11.6 ശതമാനവും പ്രവര്‍ത്തന ലാഭം 16 ശതമാനവും അറ്റാദായം 18.7 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബറില്‍ 766 കോടിയാണ് കമ്പനിയുടെ വരുമാനം. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 12% വളര്‍ച്ച കാണിച്ചു. മൂന്നാം പാദത്തിലെ അറ്റാദായം 101 കോടിയുമാണ്. 30% വര്‍ധനയാണിത്.
ലക്ഷ്യവില 358
വെള്ളിയാഴ്ച 277.75 രൂപയിലാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വിലയില്‍ 12 ശതമാനം തിരുത്തല്‍ നേരിട്ടു. ഇതോടെ ഒരു വര്‍ഷ കാലയളവിലെ നേട്ടം 39 ശതമാനമാണ്. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 343.90 രൂപയും താഴ്ന്ന വില 188 രൂപയുമാണ്. അതേസമയം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്, ഓഹരിക്ക് 358 രൂപയാണ് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലക്ഷ്യവിലയായി നിശ്ചയിച്ചിരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?



Click it and Unblock the Notifications