കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള വിപണിയിലെ കുതിപ്പില്‍ മികച്ച നേട്ടം കൊയ്തവരാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. മിക്ക ഗ്രൂപ്പ് ഓഹരികളും നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ചു എന്നതും വസ്തുതയാണ്. എന്നാല്‍ അടുത്തിടെ വിപണിയില്‍ നേരിടുന്ന തിരിച്ചടിയില്‍ വീണു പോയൊരു അദാനി ഗ്രൂപ്പ് ഓഹരിയുണ്ട്. നാലാം പാദഫലം പ്രസിദ്ധീകരിച്ചതിനു ശേഷം തിരുത്തലിന്റെ പാതയിലേക്ക് വീണ എഫ്എംസിജി ഓഹരിയായ അദാനി വില്‍മര്‍ കഴിഞ്ഞ 3 ദിവസമായി ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. ഓഹരിയുടെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 26 ശതമാനത്തോളം വില താഴേക്കിറങ്ങിയിട്ടുണ്ട്.
അദാനി വില്‍മര്‍
അദാനി എന്റര്‍പ്രൈസസും സിങ്കപ്പൂരിലെ വില്‍മര്‍ ഗ്രൂപ്പും സംയുക്തമായി ആരംഭിച്ച എഫ്എംസിജി കമ്പനിയാണ് അദാനി വില്‍മര്‍. ഭക്ഷ്യയെണ്ണ, ആട്ട, പരിപ്പ്, പഞ്ചസാര തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഇവയില്‍ 'ഫോര്‍ച്യൂണ്‍' ബ്രാന്‍ഡിലുള്ള ഭക്ഷ്യയെണ്ണ ജനപ്രീതി നേടിയതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യയെണ്ണ ഉത്പാദകരാണ്. ഇതിനോടൊപ്പം പാക്കേജ്ഡ് ഫുഡ് വിഭാഗത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ അധിഷ്ഠിത ഭക്ഷ്യയെണ്ണയുടെ ഇറക്കുമതിക്കാരാണ്.
10 സംസ്ഥാനങ്ങളിലായി അദാനി വില്‍മറിന് കീഴില്‍ 22 നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. മുദ്രയില്‍ പ്രവര്‍ത്തിക്കുന്ന റീഫൈനറി, ഒരു പ്രദേശത്ത് സ്ഥാപിക്കപ്പെട്ട പ്ലാന്റിന്റെ ശേഷിയില്‍ ഒന്നാമതാണ്. രാജ്യമെമ്പാടും 16 ലക്ഷം റീട്ടെയില്‍ ഷോപ്പുകളിലൂടെ ശക്തമായ വിതരണ ശൃംഖലയും കെട്ടിപ്പടുത്തിട്ടുണ്ട്.
ഓഹരി വിശദാംശം
അദാനി വില്‍മര്‍ (BSE: 543458, NSE: AWL) ഓഹരിയുടെ നിലവിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 83,985 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 56.77 നിരക്കിലുമാണുള്ളത്. മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 21.5 ശതമാനവും ഓഹരിയിന്മേലുള്ള ആദായം (ROE) 15.5 ശതമാനവുമാണ്. ഓഹരിയുടെ പിഇ റേഷ്യോ 104 നിരക്കിലാണ്. അതേസമയം ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷമുള്ള കാലയളവിലെ ഉയര്‍ന്ന വില 878 രൂപയും താഴ്ന്ന വില 221 രൂപയുമാണ്. വെള്ളിയാഴ്ച രാവിലെ 5 ശതമാനം ഇടിവോടെ 646.20 രൂപയില്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് ഓഹരി ഉള്ളത്.
കുതിപ്പ്
മൂന്ന് മാസം മാസം മുമ്പാണ് അദാനി വില്‍മര്‍ ഓഹരികള്‍ ഐപിഒ പൂര്‍ത്തിയാക്കി ലിസ്റ്റ് ചെയ്യപ്പെടുന്നത്. 230 രൂപയില്‍ ഇഷ്യൂ ചെയ്ത ഓഹരി 221 രൂപയിലേക്കും വീണു. എന്നാല്‍ ഫെബ്രുവരി പകുതിയോടെ റഷ്യ- ഉക്രൈന് യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഭക്ഷ്യഎണ്ണയുടെ വില കുത്തുനെ കയറിയതാണ് ഓഹരിയുടെ തലവര മാറ്റി മറിച്ചത്. പിന്നീടുള്ള ഒരു മാസത്തില്‍ ഓഹരി 400 രൂപ നിലവാരം പിന്നിട്ടു.
ഏപ്രില്‍ മാസത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ മൊത്തമായുണ്ടായ കുതിപ്പും ഈ എഫ്എംസിജി ഓഹരിയേയും സ്വാധീനിച്ചപ്പോള്‍ 878 രൂപയില്‍ ഉയര്‍ന്ന നിലവാരം കുറിച്ചു. നിലവിലെ വിപണി വിലയില്‍ പോലും മൂന്ന് മാസത്തിനിടെ 181 ശതമാനം നേട്ടമാണ് അദാനി വില്‍മര്‍ ഓഹരികള്‍ സമ്മാനിച്ചിട്ടുള്ളത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ (score: 6) അടിസ്ഥാനത്തില്‍ അദാനി വില്‍മര്‍ ഓഹരിയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 22 ശതമാനവും പ്രവര്‍ത്തന ലാഭം 16.4 ശതമാനവും അറ്റാദായം 22 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തി. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 33.74 ശതമാനം ഉയര്‍ന്ന് 14,273 കോടിയായി ഉയര്‍ന്നു. നാലാം പാദത്തിലെ അറ്റാദയം വാര്‍ഷികാടിസ്ഥാനത്തില്‍ 24.38 ശതമാനം ഇടിവോടെ 223.09 കോടിയിലേക്ക് താഴ്ന്നു. ഇതോടെ പ്രതിയോഹരി വരുമാനം 2.58 രൂപയില്‍ നിന്നും 1.91-ലേക്ക് ഇടിഞ്ഞു.
എന്തു ചെയ്യണം?
- ടിപ്സ്-2-ട്രേഡ്: ഓഹരിയെ ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഓവര്‍ബോട്ട് (Overbougth) ആണെന്ന് കാണാം. അതിനാല്‍ 460- 475 നിലവാരത്തിലേക്ക് താഴ്ന്നു വരുമ്പോള്‍ ഓഹരി വീണ്ടും വാങ്ങിക്കുന്നതാവും മികച്ച നേട്ടത്തിന് ഉചിതം.
- എഡല്‍വീസ്: അടുത്ത 12 മാസക്കാലയളവില്‍ 559 രൂപയിലേക്ക് അദാനി വില്‍മര്‍ ഓഹരി തിരുത്തല്‍ നേരിടാം. കമ്പനിയുടെ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയൊക്കെ ഓഹരി വിലയില്‍ ഇതിനോടകം പ്രതിഫലിട്ടുള്ളതാണെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
- ജെപി മോര്ഗന്: ഓഹരിക്ക് ന്യൂട്രല്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനകം 367 രൂപ നിലവാരത്തിലേക്ക് ഓഹരി തിരുത്തല്‍ നേരിടാമെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications