ആഭ്യന്തര, ആഗോള ഘടകങ്ങള്‍ അനുകൂലമായതിന്റെ പശ്ചാത്തലത്തിലും തിരുത്തല്‍ നേരിട്ട് ആകര്‍ഷക നിലവാരത്തിലേക്ക് എത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപകരുടെ ശ്രദ്ധ പതിഞ്ഞതുമൊക്കെ വിപണിയില്‍ കഴിഞ്ഞയാഴ്ച മുന്നേറ്റത്തിന് പിന്‍ബലമേകി. തുടര്‍ച്ചയായ നാല് ആഴ്ചയിലെ നഷ്ടക്കഥകള്ക്കു ശേഷമാണ് വിപണി നേട്ടത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിനിടെ ഒരു ലാര്‍ജ് കാപ് ഓഹിരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ബിപിസിഎല്‍
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്പ്പറേഷന് അഥവാ ബിപിസിഎല്‍. ഇന്ത്യയിലെ 25 ശതമാനം ഇന്ധന വിതരണം നിയന്ത്രിക്കുന്നു. 1976-വരെ ബര്‍മ ഷെല്‍ എന്ന പേരില്‍ നെതര്‍ലാന്‍ഡ്സിലെ റോയല്‍ ഡച്ച് ഷെല്‍, ബ്രിട്ടനിലെ ബര്‍മ ഓയില്‍ കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സ്വകാര്യ സംരഭമായിരുന്നു. യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തിന് എണ്ണ നല്കാന് സ്വകാര്യ എണ്ണ കമ്പനികള്‍ മടികാട്ടിയതാണ് ദേശസാല്‍ക്കരണത്തിന് ഇടയാക്കിയത്. ബിപിസിഎല്ലിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ശ്രദ്ധേയ ഘടകം
52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 28 ശതമാത്തോളം താഴ്ന്നാണ് ബിപിസിഎല്‍ (BSE: 500547, NSE : BPCL) ഓഹരികള്‍ നിലവില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതു കൂടാതെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം ഓരോന്നായി മാറ്റപ്പെടുന്നതും അനുകൂല ഘടകമാണ്. റീഫൈനറി ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 23.74 ആയിരിക്കുമ്പോള്‍ ബിപിസിഎല്ലിന്റഎ പിഇ റേഷ്യോ 4.09 മാത്രമാണ്.
ഓഹരി വിശദാംശം
ബിപിസിഎല്‍ ഓഹരികളുടെ52.98 ശതമാനവും കേന്ദ്രസര്‍ക്കാരാണ് കൈവശം വച്ചിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് 12.66 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.99 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 243.29 രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ബിപിസിഎല്ലിന്റെ ഡിവിഡന്റ് യീല്‍ഡ് 21.82 ശതമാനമാണ്. (സമീപകാലത്ത് പ്രത്യേക ലാഭവിഹിതവും ചേര്‍ത്ത് 58 രൂപ കൈമാറിയിരുന്നു). നിലവില്‍ 78,526 കോടി രൂപയാണ് വിപണി മൂലധനം.
സാമ്പത്തികം
കോവിഡിന് മുന്നെയുള്ള കാലഘട്ടത്തില്‍ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ച കാണിച്ചിരുന്നു. കഴഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി പ്രകടനം മെച്ചപ്പെട്ടു വരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 95,326 കോടി രൂപയാണ് ബിപിസിഎല്ലിന്റെ വരുമാനം. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 44 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 2,806 കോടിയായി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 80 ശതമാനത്തോളം ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രതിയോഹരി 7.96 രൂപയില്‍ നിന്നും 13.17 രൂപയിലേക്കും വര്‍ധനയുണ്ട്.
ലക്ഷ്യവില 450
വെള്ളിയാഴ്ച 362 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 450 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 25 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 503 രൂപയും കുറഞ്ഞ വില 331.10 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
