ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനത്താല്‍ ആഭ്യന്തര വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും അടുത്തിടെയുണ്ടായ നഷ്ടം നികത്താനും തിരികെ കയറാനുമുള്ള സൂചികകളുടെ ശ്രമവും പ്രകടമാണ്. റഷ്യ- ഉക്രൈന് സംഘര്‍ഷം കാരണം രാജ്യാന്തര വിതരണ ശൃംഖലയിലുണ്ടാകാവുന്ന സമ്മര്‍ദം പരോക്ഷ നേട്ടമാകാവുന്നതും ടെക്നിക്കല്‍ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ 50 ശതമാനം ഫിബനോസി റീട്രേസ്മെന്റിലേക്ക് കുതിക്കുന്നതുമായ ഒരു മിഡ് കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ഐഇഎക്സ്
രാജ്യത്തെ പ്രഥമ ഊര്‍ജ എക്സ്ചേഞ്ചാണ് ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് (BSE: 540750, NSE: IEX). ഇന്‍ട്രാഡേ കരാറിലൂടെ അതേദിവസം തന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എക്സ്ചേഞ്ച് മുന്നോട്ടു വെക്കുന്നത്. ഈ മേഖലയിലെ കുത്തകതന്നെ എക്സ്ചേഞ്ചിനുണ്ടെന്ന് പറയാം. സ്ഥാപനത്തിന്റെ 84 ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസില്‍ നിന്നാണ്. കടബാധ്യതയില്ലെന്നു മാത്രമല്ല 700 കോടി രൂപയുടെ നിക്ഷേപവും കമ്പനിക്കുണ്ട്. നിലവില്‍ ഓഹരിയുടെ വിപണി മൂല്യം 18,499 കോടി രൂപയാണ്.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഐഇഎക്സിന്റെ ഡിവിഡന്റ് യീല്‍ഡ് 1.94 ശതമാനമാണ്. അതേസമയം, പ്രതിയോഹരി ബുക്ക് വാല്യൂ 6.17 രൂപയും സമീപകാല പിഇ റേഷ്യോ 65.56-ഉം ആണ്. ഡിസംബര്‍ പാദത്തില്‍ ഐഇഎക്സിന്റെ 6.73 ശതമാനം ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാക്കിയത്. ഇതോടെ ആകെ ഓഹരി പങ്കാളിത്തം 31 ശതമാനത്തിലേക്കെത്തി. ബാക്കി ഓഹരികളില്‍ 36 ശതമാനം ആഭ്യന്തര ധനകാര്യ നിക്ഷേപകരുടേയും 33.4 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും പക്കലാണുള്ളത്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഐഇഎക്സിന്റെ വരുമാനത്തിലും ലാഭത്തിലും വളര്‍ച്ച പ്രകടമാണ്. 2021-22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 117.54 കോടിയാണ് വരുമാനം നേടിയത്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 38 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നു. മൂന്നാം പാദത്തില്‍ അറ്റാദയവും 38 ശതമാനം വര്‍ധിച്ച് 80.36 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പ്രതിയോഹരി 1.95 രൂപയില്‍ നിന്നും 0.90 രൂപയിലേക്ക് കുറഞ്ഞു. ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 12 ശതമാനത്തോളം തിരുത്തല്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒരു വര്‍ഷക്കാലയളവില്‍ 110 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ലക്ഷ്യവില 232
തിങ്കളാഴ്ച ഐഇഎക്സ് ഓഹരികള്‍ 205.85 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 232 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 3 മാസത്തിനകം 14 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 318.60 രൂപയും കുറഞ്ഞ വില 95.60 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ടിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
