കഴിഞ്ഞ ഏതാനും ആഴ്ചകളായി വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. റഷ്യ- ഉക്രൈന് സംഘര്‍ഷം, യുഎസ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതും ഉള്‍പ്പെടെ വിവിധ പ്രതികൂല ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയെ സമ്മര്‍ദത്തിലാഴ്ത്തുന്നത്. എന്നാല്‍ ഇതിനിടെയിലും ശക്തമായി പിടിച്ചു നില്ക്കുന്ന ഹെവി വെയിറ്റ് ഇന്‍ഡക്സ് ഓഹരി കൂടിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നിലവിലെ ശ്രദ്ധാകേന്ദ്രം. ഒരു പരിധിയോളം തനിച്ച് വിപണിയെ താങ്ങിനിര്‍ത്താനും ശേഷിയുള്ള റിലയന്‍സ് ഓഹരികളില്‍ അടുത്തിടെ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപത്തിന് നിര്‍ദേശിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഐസിഐസിഐ ഡയറക്ട് ആണ് 3 മാസക്കാലയളവിലേക്ക് റിലയന്‍സ് ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1966-ല്‍ ചെറുകിട തുണിമില്ലില്‍ നിന്നും ആരംഭിച്ച സംരംഭമാണ് ഇന്ന് കാണുന്ന വമ്പന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയി പിന്നീട് പടര്‍ന്നു പന്തലിച്ചത്. എണ്ണ പര്യവേക്ഷണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍ ബിസിനസ്, ടെലികോം, പുനരുപയോഗ ഊര്‍ജം, മീഡിയ തുടങ്ങിയ മേഖലകളിലെ മുന്‍നിരക്കാരാണ്. ഗുജറാത്തിലെ ജാംനഗറില്‍, ഒരു പ്രദേശത്ത് മാത്രം കെട്ടിപ്പടുത്ത ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയും കമ്പനിക്ക് കീഴിലാണ്. നിലവില്‍ 16 ലക്ഷം കോടിയിലേറെയാണ് റിലയന്‍സിന്റെ വിപണി മൂലധനം.
ടെക്നിക്കല്‍
വിപണയിലെ ചാഞ്ചാട്ടത്തിനിടെയിലും ടെലികോം മേഖല ഉണര്‍വ് പ്രകടമാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ മാതൃകമ്പനിയെന്ന നിലയില്‍ ടെലികോം രംഗത്തെ കുതിപ്പ് പരോക്ഷമായി മുതലെടുക്കാന്‍ റിലയന്‍സ് (BSE: 500325, NSE: RELIANCE) ഓഹരിയിലൂടെ സാധിക്കും. കൂടാതെ, ഓഹരിയുടെ 52 ആഴ്ച ഇഎംഎ നിലവാരത്തില്‍ 'ട്രിപ്പിള്‍ ബോട്ടം' രൂപപ്പെട്ടിരുന്നു. അതിനാല്‍ 2,370 നിലവാരം ഓഹരിക്ക് ശക്തമായ പിന്തുണ നല്കുന്നു. ഇതിനോടൊപ്പം 2021 ഓഗസ്റ്റ്- ഒക്ടോബറില്‍ നടന്ന 2016- 2751 വരെ നടന്ന റാലിയുടെ 61.8 ശതമാനം റീട്രേസ്മെന്റും 2,300 നിലവാരത്തില്‍ പൂര്‍ത്തിയായി.
ഫണ്ടമെന്റല്‍
മികച്ച രീതിയില്‍ വൈവിധ്യവത്കരിച്ച ബിസിനസ് സംരംഭങ്ങളുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എണ്ണ ശുദ്ധീകരണം മുതല്‍ ഡിജിറ്റല്‍ സംരംഭങ്ങള്‍ വരെ ഒരു കുടക്കീഴില് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 50 ശതമാനവും ഓയില്‍ & ഗ്യാസ് ബിസിനസ് ആണ് സംഭാവന ചെയ്യുന്നത്. റീട്ടെയില്‍ 10%, ഡിജിറ്റല്‍ 34%, മറ്റുള്ളവ 6% എന്നീ തോതിലും വരുമാനം നല്കുന്നു. അടുത്തിടെ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുന്നതിന് സഹായകമാകും. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനാല്‍ ശുദ്ധീകരണത്തിലെ മാര്‍ജിന്‍ ഉയരാന്‍ ഇടയാക്കും. ഇതിനോടൊപ്പം ഭാവിയിലെ ഊര്‍ജ സംരംഭങ്ങള്‍ക്കായി പുതിയ കമ്പനികളെ ഏറ്റടുക്കുന്നതും റിലയന്‍സ് ഓഹരികളെ അടിസ്ഥാനപരമായി ആകര്‍ഷമാക്കുന്ന ഘടകങ്ങളാണ്.
ലക്ഷ്യവില 2,670
വെള്ളിയാഴ്ച രാവിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2,440 രൂപ നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. അടുത്ത 3 മാസത്തിനുള്ളില്‍ ഓഹരികള്‍ക്ക് 2,670 രൂപ നിലവാരം വരെ എത്താനാകുമെന്നാണ് ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 3 മാസത്തിനുള്ളില്‍ 12 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഹരികള്‍ 2,380- 2,410 രൂപ നിലാവരത്തില്‍ നില്‍ക്കുമ്പോഴാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ ശുപാര്‍ശ പുറത്ത് വന്നത്. അതേസമയം, 52 ആഴ്ച കാലയളവിലെ റിലയന്‍സ് ഓഹരികളുടെ ഉയര്‍ന്ന വില 2,751.35 രൂപയും കുറഞ്ഞ വില 1830 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
