പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ സമീപകാലത്ത് ഊര്‍ജിതമാക്കിയിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, അത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ ഭാഗമായി നിരവധി സംരംങ്ങള്‍ക്ക് തുടക്കമിട്ടു. റഷ്യ ഉക്രൈന് യുദ്ധത്തിന്റേയും ഉപഭൂഖണ്ഡത്തില്‍ നിലവിലുള്ള സുരക്ഷാ വെല്ലുവിളിയുടേയുമൊക്കെ പശ്ചാത്തലത്തില്‍ ഇതിനുള്ള നീക്കത്തിന്റെ വേഗത വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ പ്രതിരോധ മേഖലയില്‍ ഉയര്‍ന്നു വരുന്ന അവസരങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന സ്മോള്‍ കാപ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
മസഗോണ്‍ ഡോക്ക്
ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ട യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എണ്ണ പര്യവേക്ഷണത്തിനു വേണ്ട അനുബന്ധ യാനങ്ങളും ചരക്ക്, യാത്രാ കപ്പലുകളുമൊക്കെ നിര്‍മിക്കുന്നതും അറ്റക്കുറ്റപ്പണി നടത്തുന്നതുമായ പ്രശസ്ത പൊതു മേഖല കപ്പല്‍ നിര്‍മാണ ശാലയാണ് മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്സ്. മുംബൈയാണ് ആസ്ഥാനം. 1934-ലാണ് തുടക്കം. ഏറ്റവും സാങ്കേതിക തികവാര്‍ന്ന പടക്കപ്പലുകള്‍ നിര്‍മിക്കുന്നതില്‍ അഗ്രഗണ്യരാണ്. ഇതുവരെ 25 യുദ്ധക്കപ്പലുകളനം 5 അന്തര്‍ വാഹിനികളും ഉള്‍പ്പെടെ വിവിധ തരത്തിലുള്ള 800-ഓളം യാനങ്ങള്‍ നീറ്റിലിറക്കിയിട്ടുണ്ട്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട എന്‍ജിനീയറിംഗ് ഉപകരണങ്ങളും വൈകാതെ പുറത്തിറക്കും. ഫ്രാന്‍സുമായി ചേര്‍ന്ന് 6 ഡീസല്‍- ഇലട്രിക് അന്തര്‍വാഹിനികള്‍ നിര്‍മാണത്തിന്റെ വിവിധ ഘടങ്ങളിലാണ്.
അനുകൂല ഘടകം
പ്രവര്‍ത്തനങ്ങളിലൂടെയുള്ള വരുമാനം വര്‍ധിക്കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ മസഗോണ്‍ ഡോക്കിന്റെ പ്രതിയോഹരി വരുമാനത്തില്‍ ഉയര്‍ന്ന വളര്‍ച്ച. പാദാനുപാദത്തില്‍ അറ്റാദായത്തിലും ലാഭ മാര്‍ജിനിലും വര്‍ധന രേഖപ്പെടുത്തുന്നു. കടബാധ്യതയില്ല. കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയുടെ ബുക്ക് വാല്യൂ മെച്ചപ്പെടുത്തുന്നുണ്ട്. വിദേശ നിക്ഷേപകരും ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്കുന്നു. ഇതേകാലയളവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് വര്‍ധിക്കുകയും ചെയ്യുന്നു. വമ്പന്‍ കരാറുകള്‍ നേടിയിട്ടുള്ളത് ഭാവി വരുമാനവും ഉറപ്പാക്കുന്നു.
ഓഹരി വിശദാംശം
മസഗോണ്‍ ഡോക്കിന്റെ 84.83 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 12.4 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 1.82 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1 ശതമാനത്തോളവും ഓഹരി വിഹിതമുണ്ട്. നിലവില്‍ മസഗോണ്‍ ഡോക്കിന്റെ വിപണി മൂല്യം 4,834 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.02 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 144.73 നിരക്കിലാണുള്ളത്. ഓഹരിയുടെ കഴിഞ്ഞ 12 മാസക്കാലയളവിലെ പിഇ റേഷ്യോ 7.19 ആണെന്നതും ശ്രദ്ധേയം. ഇതേ കാലയളവിലെ പ്രതിയോഹരി വരുമാനം 33.32 രൂപയുമാണ്.
സാമ്പത്തികം
കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി മസഗോണ്‍ ഡോക്കിന്റെ വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നില്ല. എങ്കിലും പ്രവര്‍ത്തന ലാഭത്തില്‍ 13 ശതമാനവും അറ്റാദായത്തില്‍ 1.2 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച കാണിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 1,553 കോടിയാണ് കമ്പനിയുടെ വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 6.26 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 215 കോടി രൂപയാണ്. പ്രതിയോഹരി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 7.01 രൂപയില്‍ നിന്നും 10.67-ലേക്ക് വര്‍ധിച്ചു.
ലക്ഷ്യവില 330
വ്യാഴാഴ്ച 240 രൂപ നിരക്കിലാണ് മസഗോണ്‍ ഡോക്കിന്റെ (BSE: 543237, NSE: MAZDOCK) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 330 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 38 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 321 രൂപയും കുറഞ്ഞ വില 191.85 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരികളില്‍ 14 ശതമാനം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
