ചൊവ്വാഴ്ച വ്യാപാരത്തിനിടെ വിപണിയില്‍ കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. എങ്കിലും മൂന്ന് ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷം പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തി. ഇതിനിടെ മികച്ച മൂന്നാം പാദഫലങ്ങള്‍ കാഴ്ചവച്ച കമ്പനികളുടെ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. ഇത്തരത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടതും സമീപ ഭാവിയില്‍ കുതിക്കാന്‍ സാധ്യതയുമുള്ള ധനകാര്യ മേഖലയിലെ ഒരു ലാര്‍ജ് കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ആദിത്യ ബിര്‍ള കാപിറ്റല്‍
ഇന്ത്യയിലെ പ്രമുഖ സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡ് (എബിസിഎല്‍). ഇന്‍ഷുറസ്, അസറ്റ് മാനേജ്മെന്റ്, എന്‍ബിഎഫ്സി, പ്രൈവറ്റ് ഇക്വിറ്റി, ബ്രോക്കിങ്, ഓണ്‍ലൈന്‍ മണി മാനേജ്മെന്റ് ഉള്‍പ്പെടെ ധനകാര്യ മേഖലയിലെ വിവിധ സേവനങ്ങള്‍ നല്കുന്നതില് മുന്‍പന്തിയിലാണ് എബിസിഎല്ലിന്റെ ഉപകമ്പനികള്‍. 1,000-ഓളം ശാഖകളിലൂടെയും 2 ലക്ഷത്തിലധികം ഏജന്റുമാരിലൂടെയും രാജ്യമെമ്പാടും കമ്പനിയുടെ സേവന ശൃംഖല വ്യാപിച്ചുകിടക്കുന്നു.
ഓഹരി വിശദാംശം
എബിസിഎല്ലിന്റെ (BSE: 540691, NSE: ABCAPITAL) 71.03 ശതമാനം ഓഹരികളും പ്രമോട്ടര്‍മാര്‍ കൈവശം വച്ചിരിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് 2.44 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 11.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 28,668 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. ഒരു മാസത്തിനിടെ 11 ശതമാനത്തോളം ഓഹരി വില ഇറങ്ങിയതോടെ ഒരു വര്‍ഷത്തെ നേട്ടം 30 ശതമാനത്തോളമായി ചുരുങ്ങി.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി എബിസിഎല്ലിന്റെ വരുമാനം ക്രമാനുഗതമായി വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എബിസിഎല്ലിന്റെ സംയോജിത വരുമാനം 5,714.53 കോടി രൂപയാണ്. ഇത് ര്ണ്ടാം പാദത്തേക്കാള്‍ 2 ശതമാനത്തോളവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 14 ശതമാനവും വരുമാനതത്തില് വര്‍ധന കാണിക്കുന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 478.68 കോടി രൂപയാണ്.
ലക്ഷ്യവില 169
ചൊവ്വാഴ്ച 118.65 രൂപയിലാണ് ആദിത്യ ബിര്‍ള കാപിറ്റല്ലിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 169 രൂപ നിലവാരം ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 44 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 139.70 രൂപയും കുറഞ്ഞ വില 88.15 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനം എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
