നിക്ഷേപകര്‍ക്ക് അതുല്യ നേട്ടങ്ങള്‍ സമ്മാനിച്ചാണ് 2021 വര്‍ഷം കടന്നു പോകുന്നത്. ഒക്ടോബര്‍ മാസം വരെ അഭൂതപൂര്‍വമായ ഒരു കുതിപ്പിനാണ് ഓഹരി വിപണിയും സാക്ഷിയായത്. പ്രധാന സൂചികകളെല്ലാം അതേകാലയളവിൽ തന്നെ സര്‍വകാല ഉയര്‍ന്ന നിലവാരം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിദേശ നിക്ഷേപകരുടെ ലാഭമെടുപ്പും പണപ്പെരുപ്പവും വിപണിയെ തിരുത്തലിലേക്ക് നയിച്ചു. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിലുളള ചാഞ്ചാട്ടത്തിന് ശമനമായി വരുന്നതിനിടെ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്, ഒരു ബ്ലൂചിപ്പ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1966-ല്‍ ഗുജറാത്ത് സ്വദേശിയും സംരംഭകുമായിരുന്ന ധീരുഭായി അംബാനിയാണ് കമ്പനിക്ക് ആരംഭം കുറിച്ചത്. 15 ലക്ഷം രൂപ മൂലധനത്തില്‍ തുണിമില്ലില്‍ നിന്നും ആരംഭിച്ച സംരംഭം, പടിപടിയായി എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍, റീട്ടെയില്‍ ബിസിനസ്, മീഡിയ, ടെലികോം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലും ശക്തമായ സാന്നിധ്യമറിക്കുന്ന കമ്പനിയായി വളര്‍ന്നു പന്തലിച്ചു. ഒരു പ്രദേശത്ത് മാത്രം കെട്ടിപ്പടുക്കുന്നതില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ഗുജറാത്തിലെ ജാംനഗറില്‍ സ്ഥാപിച്ചു. 1985-ലാണ് റിലയന്‍സ് ഇന്‍ഡസട്രീസ് എന്ന പേര് സ്വീകരിച്ചത്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (BSE : 500325, NSE : RELIANCE) സംയോജിത വരുമാനം 1.78 ലക്ഷം കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 20 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യപ്പെടുത്തിയാല്‍ 48 ശതമാനത്തിലധികവുമാണ് വരുമാന വളര്‍ച്ച. രണ്ടാം സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ അറ്റാദായം 15,440 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 16.03 ലക്ഷം കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം.
ലക്ഷ്യ വില 2,960
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2,367 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 2,960 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചിരിക്കുന്നത്. 2350 രൂപ നിലവാരത്തില്‍ ഓഹരി നില്‍ക്കുമ്പോഴായിരുന്നു വാങ്ങാന്‍ നിര്‍ദേശം ആദ്യമായി വന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 26 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുകയെന്നും അവരുടെ റി്പ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയാളവിലെ റിലയന്‍സ് ഓഹരികളുടെ ഉയര്‍ന്ന വില 2,751.35 രൂപയാണ്. ഇക്കാലയളവിലെ കുറഞ്ഞ വില 1830 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
3 കാരണങ്ങള്‍
ഒരു വര്‍ഷത്തിനകം റിലയന്‍സ് ഓഹരികളുടെ വില 3,000 കടക്കുമെന്ന് രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്സും ചൂണ്ടിക്കാട്ടിയിരുന്നു. മൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ നിഗമനം. കമ്പനിയുടെ ഓരോ വിഭാഗത്തിലുമുളള ബിസിനസ് സംരംഭങ്ങളിലെ വളര്‍ച്ചയില്‍ കാണിക്കുന്ന മികച്ച ഉണര്‍വ്, പുതിയതായുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, പുനരുപയോഗ ഊര്‍ജ മേഖലയിലേക്കുള്ള ചുവടുവയ്പ്പില്‍ കൃത്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് റിലയന്‍സിന്റെ ഭാവി വളര്‍ച്ചയെ സ്വാധീനിക്കുന്നത്. ഈ ഘടകങ്ങളുടെ സംയോജനത്തിലൂടെ 2023 സാമ്പത്തിക വര്‍ഷത്തോടെ വരുമാനത്തില്‍ 41 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നും ഗോള്‍ഡ്മാന്‍ സാച്ച്സ് ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications