കോവിഡ് മഹാമാരിയില്‍ പ്രതിസന്ധി നേരിട്ടവര്‍ നിരവധിയാണ്. അതുവരെ മികച്ച രീതിയില്‍ ബിസിനസ് നടത്തിയിരുന്ന ഒരുപാട് സ്ഥാപനങ്ങള്‍ അദൃശ്യ ശത്രുവിന്റെ അപ്രതീക്ഷിത തിരിച്ചടിയേറ്റ് വലഞ്ഞു. ആദ്യം പതറിയെങ്കിലും അവധാനതയോടെ പ്രതിസന്ധിയെ തരണം ചെയ്ത് നേട്ടത്തിന്റെ മറുകരയിലേക്ക് തുഴഞ്ഞെത്തുന്നവരും നിരവധിയാണ്. അത്തരത്തില്‍ നഷ്ടത്തില്‍ നിന്നും കരകയറി വരുമെന്ന് പ്രതീക്ഷിക്കുന്നതും പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്വാലയ്ക്ക് പങ്കാളിത്തവുമുള്ള ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
സ്റ്റാര്‍ ഹെല്‍ത്ത്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കു വേണ്ടി മാത്രം രാജ്യത്ത് ആദ്യമായി തുടങ്ങിയ കമ്പനിയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഹെല്‍ത്ത് & അലീഡ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്. കൂടാതെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി കൂടിയാണിത്. 16 ശതമാനത്തോളം വിപണി വിഹിതമുണ്ട്. വ്യക്തിഗത അപകടം/ വിദേശയാത്ര, റീട്ടെയില്‍ ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളിലായി വിവിധ രീതിയിലുള്ള ഇന്‍ഷുറന്‍സ് സേവനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ കമ്പനിയുടെ പ്രീമിയം വരുമാനത്തില്‍ 88 ശതമാനവും 10.5 ശതമാനവും യഥാക്രമം റീട്ടെയില്‍, ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നാണ്.
അനുകൂല ഘടകം
സ്റ്റാര്‍ ഹെല്‍ത്തിന്റെ കമ്പൈന്‍ഡ് റേഷ്യോ (വരവ് ചെലവ് അനുപാതത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ലാഭക്ഷമത) 2016-20 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിരതയോടെ 93-95 ശതമാനത്തിലായിരുന്നു. കോവിഡ് മഹാമാരിയില്‍ ക്ലെയിം നിരക്ക് കൂടിയതാണ് നഷ്ടത്തിലേക്ക് വീണത്. എന്നാല്‍ മഹാമാരി കെട്ടടങ്ങിയതോടെ 2023 സാമ്പത്തിക വര്‍ഷത്തോടെ ലാഭത്തിലേക്ക് തിരികെയെത്തുമെന്നാണ് അനുമാനം. ഇതിനിടയിലും റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ വിപണി വിഹിതം നിലനിര്‍ത്തിയതും ശ്രദ്ധേയം. പ്രീമിയം വരുമാനത്തിലും 23-24% സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിക്കുന്നതും എതിരാളികളേക്കാള്‍ മുന്‍തൂക്കം നല്കുന്നു.
ഓഹരി വിശദാംശം
സ്റ്റാര്‍ ഹെല്‍ത്തിന്റെ 58.9 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ പക്കലാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.91 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 27.44 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഡിസംബര്‍ പാദത്തിലെ രേഖകള്‍ പ്രകാരം ഈ ലാര്‍ജ് കാപ് സ്റ്റോക്കില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി 17.5 ശതമാനം ഓഹരികള്‍ സ്വന്തമാണ്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 37,993 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 61.15 നിരക്കിലാണ്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ (BSE: 543412, NSE : STARHEALTH) വരുമാനം 2711 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 77 ശതമാനവും സെപ്റ്റംബര്‍ പാദത്തേക്കാള്‍ 0.07% വര്‍ധനയുമാണ് രേഖപ്പെടുത്തുന്നത്. മൂന്നാം പാദത്തിലെ അറ്റനഷ്ടം 578 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 139 ശതമാനം നഷ്ടം വര്‍ധിച്ചു.
ലക്ഷ്യവില 800
ബുധനാഴ്ച 660 രൂപയിലാണ് സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 800 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 22 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 940 രൂപയും കുറഞ്ഞ വില 583.60 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ഓഹരി വിലയില്‍ 18 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. നിലവിലെ ഓഹരി വില ഐപിഒയിലെ ഇഷ്യൂ വിലയുടെ 26 ശതമാനത്തോളം താഴെയാണുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications