വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പനയാണ് ആഭ്യന്തര ഓഹരി വിപണികളില്‍ തിരുത്തലിന് ആദ്യം വഴിമരുന്നിട്ടത്. തൊട്ടുപിന്നാലെ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പ്രഖ്യപനവും ഒമിക്രോണ്‍ ഭീഷണി കാരണം ആഗോള വിപണികളിലെ തകര്‍ച്ചയും ഇവിടെയും പ്രതികൂലമായി സ്വാധീനിക്കുകയായിരുന്നു. നിലവില്‍ മിക്ക ഓഹരികളും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം ശക്തമായ തിരുത്തലിനു വിധേയമായി ആകര്‍ഷക നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇതിനിടെ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയുടെ ഓഹരിയില്‍ 50 ശതമാനത്തോളം നേട്ടം ലഭിക്കുമെന്ന റിപ്പോര്‍ട്ടുമായി ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ഫെഡറല്‍ ബാങ്ക്
കേരളത്തിലെ കൊച്ചിക്ക് സമീപം ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചുത് ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ബാങ്കിന് 1.12 കോടി ഉപഭോക്താക്കളും 1,291 ശാഖകളും 1,447 എ.ടി.എമ്മുകളും സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ബാങ്കിന് ശാഖകളുണ്ട്.
സാമ്പത്തികം
കഴിഞ്ഞ അഞ്ച് വര്‍ഷമായി വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗതമായ വളര്‍ച്ച കാണിക്കുന്നുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 4,013.46 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ സംയോജിത വരുമാനം. ഇത് മുന്‍ പാദത്തേക്കാള്‍ 3.24 ശതമാനം ഇടിവാണ് സൂചിപ്പിക്കുന്നത്. അതേസമയം, രണ്ടാം പാദത്തിലെ ബാങ്കിന്റെ അറ്റാദായം 499.42 കോടി രൂപയാണ്. വായ്പകളുടെ പലിശ ഇനത്തിലും റിസര്‍വ് ബാങ്ക് അടക്കമുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലൂടെയുള്ള ആദായവും ബാങ്കുകള്‍ തമ്മിലുള്ള ഇടപാടിലെ ഫീസിലൂടെയുമാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്.
ശ്രദ്ധേയ ഘടകങ്ങള്‍
17,026 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂലധനം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 25 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു. അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ 15 ശതമാനത്തോളം ഓഹരികളുടെ വില ഇടിഞ്ഞു. നിലവില്‍ ബാങ്കിന്റെ ഓഹരികളില്‍ 31.55 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും 25.92 ശതമാനം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെയും 42.54 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും കൈവശമാണുള്ളത്.
ലക്ഷ്യ വില 120
നിലവില്‍ 81 രൂപ നിലവാരത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 120 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 107.65 രൂപയും കുറഞ്ഞ വില 57.65 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications