അടുത്തിടെയുണ്ടായ തിരിച്ചടിയില്‍ വിപണിക്കുമേല്‍ തങ്ങിനിന്ന എല്ലാവിധ ദുഃശകുനങ്ങളേയും തച്ചുടയ്ക്കുന്ന രീതിയിലുളള മുന്നേറ്റമാണ് 2022-ലെ ആദ്യ വ്യാപാര ദിനത്തില്‍ പ്രകടമായത്. എല്ലാ വിഭാഗം ഓഹരികളിലും മുന്നേറ്റം ദൃശ്യമായിരുന്നു. പ്രധാന സൂചികളെല്ലാം നിര്‍ണായക നിലവാരം ഭേദിച്ച് മുന്നേറിയത് സമീപകാലത്തേക്കുളള കുതിപ്പിനും അടിത്തറയിടുന്നു. ഇതിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര സിമന്റ് സ്റ്റോക്കില്‍ നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ഓറിയന്റ് സിമന്റ്
രാജ്യത്തെ മുന്‍നിര സിമന്റ് ഉല്‍പ്പാദന കമ്പനിയാണ് ഒറിയന്റ് സിമന്റ് ലിമിറ്റഡ്. പ്രമുഖ ബിസിനിസ് സംരംഭകരായ സികെ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണിത്. ഒഡിഷയിലെ ഭുവനേശ്വര്‍ ആസ്ഥാനമായി 2011-ലാണ് തുടക്കം. വിവിധതരം സിമന്റുകളും നിര്‍മ്മാണത്തിനു വേണ്ട മറ്റ് സാമഗ്രികളുടേയും നിര്‍മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കമ്പനിക്ക് നിര്‍മ്മാണശാലകള്‍ ഉണ്ട്. 60 ലക്ഷം ടണ്ണാണ് വാര്‍ഷിക ഉത്പാദന ശേഷി. 50 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പവര്‍ പ്ലാന്റും കമ്പനിക്ക് സ്വന്തമായുണ്ട്.
അനുകൂല ഘടകം
വിശ്വാസ്യതയും പ്രവൃത്തി പാരമ്പര്യവുമുള്ള മാനേജ്മെന്റ്. അടുത്തിടെ കമ്പനിയില്‍ നടപ്പാക്കിയ ഘടനാപരമായ പുനഃസംഘടന ഭാവിയില്‍ ചെലവ് ചുരുക്കാന്‍ സഹായിക്കും. അതിനോടൊപ്പം ഗ്രാമീണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് റീട്ടെയില്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനും അതുവഴി ഭാവി വളര്‍ച്ചയ്ക്കും ഉപകരിക്കും. 2023 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 35 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റ് ഘടകങ്ങള്‍
3,347 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 63.74 രൂപയാണ്. സിമന്റ് വിഭാഗം ഓഹരികളുടെ പ്രെസ് ടു ഏണിങ് റേഷ്യോ (പിഇ) 39.34 ആയിരിക്കുമ്പോള്‍ ഓറിയന്റ് സിമന്റ്സിന്റെ പിഇ റേഷ്യോ 11.15 രൂപയാണെന്നതും ശ്രദ്ധേയം. മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 37 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാല്‍ ഇതിന്റെ പകുതിയോളം ഓഹരികളും വായ്പയ്ക്ക് ഈട് വെച്ചിരിക്കുകയാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16 ശതമാനവും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6 ശതമാനത്തോളവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഓറിയന്റ് സിമന്റ്സിന്റെ (BSE : 535754, NSE : ORIENTCEM) വരുമാനം 616 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 11 ശതമാനം ഇടിവാണ് വരുമാനത്തില്‍ കാണിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനത്തിലധികം വര്‍ധനയുമുണ്ട്. അതേസമയം, രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 57 കോടി രൂപയാണ്.
ലക്ഷ്യ വില 250
163 രൂപ നിലവാരത്തിലാണ് ഓറിയന്റ് സിമന്റ്സിന്റെ ഓഹരികള്‍ തിങ്കളാഴ്ച ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ നിര്‍ദ്ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 54 ശതമാനത്തോളം ലാഭം കരസ്ഥമാക്കാനാകും. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 185.55 രൂപയും കുറഞ്ഞ വില 78.55 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 85 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നാലു ശതമാനത്തോളം ഓഹരി വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
