ഇനിയെല്ലാം ലോജിസ്റ്റിക്‌സ് മയം; പറക്കാന്‍ വെമ്പുന്ന സ്‌മോള്‍ കാപ് സ്റ്റോക്കില്‍ നേടാം 54% ലാഭം; വാങ്ങുന്നോ?

നവയുഗ സാമ്പത്തിക ക്രമത്തില്‍ ആഗോളവത്കരണത്തിന് ശേഷം ഉയര്‍ന്നുവന്ന മേഖലയാണ് ലോജിസ്റ്റിക്സ്. ഉത്പാദകര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയ മൂന്ന് വിഭാഗത്തെയും കൂട്ടിയിണക്കുന്ന കണ്ണി. ഒരു ഉത്പന്നത്തിന്റെ സംഭരണം, പാക്കിങ്, ചരക്കുനീക്കം തുടങ്ങിയ മേഖലകളാണ് പ്രധാനം. ലോജിസ്റ്റിക് രംഗത്ത് മേക്ക് ഇന്‍ ഇന്ത്യയും ഇ-കൊമേഴ്സ് സംരംഭങ്ങളുടെ മുന്നേറ്റവും രാജ്യത്തെ വ്യോമയാന, തുറമുഖ മേഖലയുടെ കുതിപ്പുമെല്ലാം വമ്പന്‍ അവസര സാധ്യതകളാണ് തുറന്നിടുന്നത്. ഇതിനിടെ, ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.

ഗതി

ഗതി

ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് കമ്പനിയാണ് ഗതി ലിമിറ്റഡ്. ഹൈദരാബാദ് ആസ്ഥാനമായി 1989-ലാണ് തുടക്കം. സമയബന്ധിതമായി അതിവേഗം പാഴ്സല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നല്‍കുന്നതിനുള്ള ശക്തമായ വിതരണ ശൃംഖലയുണ്ട്. രാജ്യത്തെ 735 ജില്ലകളില്‍ ബിസിനസ് സാന്നിധ്യമുണ്ട്. പാഴ്സല്‍ വിതരണത്തിനായി 5,000-ലധികം ട്രക്കുകളാണ് നിയോഗിച്ചിരിക്കുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലും വിതരണ സംവിധാനമുണ്ട്. ആള്‍കാര്‍ഗോ ലോജിസ്റ്റിക്സാണ് കമ്പനിയുടെ മുഖ്യ പ്രമോട്ടര്‍. അടുത്തിടെ ജപ്പാനിലെ കെഡബ്ല്യൂഇ-യുമായി ചേര്‍ന്ന് ഉപകമ്പനിയും രൂപീകരിച്ചു.

മൂന്നാം പാദഫലം

മൂന്നാം പാദഫലം

ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഗതി (BSE: 532345, NSE: GATI) കമ്പനിയുടെ സംയോജിത വരുമാനം 416.01 കോടി രൂപയായിരുന്നു. രണ്ടാം പാദത്തേക്കാള്‍ 3.66 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.67 ശതമാനവും വരുമാന വളര്‍ച്ച നേടി. ഡിസംബര്‍ ത്രൈമാസ കലയളവിലെ കമ്പനിയുടെ അറ്റാദായം 5.02 കോടി രൂപയുമാണ്. അടുത്തിടെ വിതരണ ശൃംഖലയുടെ ശേഷി 20- 25 ശതമാനവും പുതിയതായി 15 ശതമാനം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഗതി ലിമിറ്റഡിന്റെ 21.83 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. ഇതില്‍ 4.27 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈട് നല്‍കിയിരുന്ന ഓഹരികളുടെ അനുപാതത്തില്‍ കുറവ് വരുത്താന്‍ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. കമ്പനിയില്‍ വിദേശ നിക്ഷേപകര്‍ക്ക്് 4.28 ശതമാനവും ആഭ്യന്ത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.22 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 42.6 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 2,296 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കോവിഡ് പ്രതിസന്ധിക്ക് മുമ്പുവരെ മുടങ്ങാതെ ലാഭവിഹിതം നല്‍കിയിരുന്നു.

ലക്ഷ്യ വില 288

ലക്ഷ്യ വില 288

ബുധനാഴ്ച രാവിലെ ഗതിയുടെ ഓഹരികള്‍ 187 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 288 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 54 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 221.90 രൂപയും കുറഞ്ഞ വില 85 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വില 14 ശതമാനത്തോളം ഇടിഞ്ഞതോടെ മൂന്ന് മാസക്കാലയളവിലെ നേട്ടം 5 ശതമാനമായി ചുരുങ്ങി. എങ്കിലും ഒരു വര്‍ഷ കാലയളവില്‍ 100 ശതമാനത്തിലേറ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനുമായി മാത്രം നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X