സമീപകാല താഴ്ചയില്‍ നിന്നും വിപണികള്‍ കരകയറിക്കഴിഞ്ഞു. അടിസ്ഥാനപരമായി മികച്ച ഓഹരികളും തിരികെ കയറ്റത്തിന്റെ പതയിലാണ്. അധികം വൈകാതെ നാലാം പാദഫലങ്ങളും പുറത്തു വന്നു തുടങ്ങും. ഇതിനിടെ ആഗോള ഘടകങ്ങള്‍ കൂടി അനുകൂലമായാല്‍ വിപണിയില്‍ വീണ്ടും ഉത്സാഹത്തിരയിളക്കം വീശിയടിക്കാം. ഇത്തരത്തില്‍ വിലക്കുറവില്‍ നില്ക്കുന്നതും സമീപ കാലയളവില്‍ 66% ലാഭം നല്കാന് സാധിക്കുന്നതുമായ സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
മിധാനി
സവിശേഷ ലോഹ സങ്കരങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് മിധാനി അഥവാ മിശ്ര ധാതു നിഗം ലിമിറ്റഡ്. ഹൈദരാബാദ് ആസ്ഥാനമായി പ്രതിരോധ വകുപ്പിന്റെ കീഴില്‍ 1973-ലാണ് തുടക്കം. ആയുധങ്ങള്‍ക്ക് കവചമൊരുക്കുന്ന ലോഹ ഘടകങ്ങളും വെല്‍ഡിങ് ഇലക്ട്രോഡുകളും ബയോമെഡിക്കല്‍ ഇംപ്ലാന്റ്സ്, നിക്കല്‍- ടൈറ്റാനിയം ലോഹ സങ്കരങ്ങളുമാണ് പ്രധാന ഉത്പന്നങ്ങള്‍. അതീവ വ്യാവസായിക പ്രാധാന്യമുള്ള ടൈറ്റാനിയം നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണിത്. അടുത്തിടെ റോത്തക്കിലെ നിര്‍മാണ ശാലയും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
സാമ്പത്തികം
മിധാനിയുടെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലും പ്രതിയോഹരി വരുമാനത്തിലും വളര്‍ച്ച സ്പഷ്ടമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 234 കോടിയാണ് വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 23 ശതമാനവും രണ്ടാം പാദത്തേക്കാള്‍ 26 ശതമാനത്തിലധികവും വര്‍ധനയാണ്. അതേസമയം, മൂന്നാം പാദത്തില്‍ മിധാനിയുടെ അറ്റാദായം 43 കോടി രൂപയാണ്. ഇതില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 29 ശതമാനം ഇടിവാണ് കാണിച്ചത്. ഇതോടെ പ്രതിയോഹരി വരുമാനം 3.21 രൂപയില്‍ നിന്നും 2.29-ലേക്ക് താഴ്ന്നു.
ഓഹരി വിശദാംശം
നിലവില്‍ മിധാനിയുടെ വിപണി മൂല്യം 3,107 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 1.68 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 57.18 രൂപ നിരക്കിലാണുള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ പ്രതിയോഹരി വരുമാനം 9.09 രൂപയും ഇതേകാലയളവിലെ പിഇ റേഷ്യോ 18.23 നിരക്കിലുമാണ്. അതേസമയം, കമ്പനിയുടെ 74 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ പക്കലാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.28 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 11.47 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 7 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
ലക്ഷ്യവില 274
വ്യാഴാഴ്ച രാവിലെ 165 രൂപ നിലവാരത്തിലാണ് മിധാനിയുടെ (BSE: 541195, NSE: MIDHANI) ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവാരത്തില്‍ നിന്നും 274 രൂപ ലക്ഷ്യമാക്കി നിക്ഷേപം പരിഗണിക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 66 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ കൂടിയ വില 221.85 രൂപയും താഴ്ന്ന വില 163.15 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം



Click it and Unblock the Notifications