സമീപകാല തിരിച്ചടിയില്‍ ഏറ്റവും തിരിച്ചടി നേരിട്ടവരില്‍ ബാങ്കിംഗ് ഓഹരികളുമുണ്ടായിരുന്നു. എന്നാല്‍ വിപണിയിലെ അന്തരീക്ഷം മെച്ചപ്പെടുകയും മിക്ക ഓഹരികളും മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഇത്തരത്തില്‍ തിരുത്തല്‍ നേരിട്ട് ആകര്‍ഷക നിലവാരത്തിലേക്ക് എത്തിയതും അടിസ്ഥാനപരമായി മികച്ച ലാര്‍ജ് കാപ് ബാങ്ക് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
സ്വകാര്യ മേഖലയിലെ പ്രമുഖ പുതുതലമുറ ബാങ്കുകളിലൊന്നാണ് പൂനെ ആസ്ഥാനമായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. വിദേശ ഇന്ത്യക്കാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രശസ്ത ഇന്തോ- ബ്രിട്ടീഷ് വ്യവസായ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് 1994-ല്‍ ബാങ്കിന് തുടക്കമിട്ടത്. ആരംഭ മൂലധനത്തിന്റെ 40% നല്കിയതും വിദേശ ഇന്ത്യക്കാരായിരുന്നു. രാജ്യത്തെ 760 നഗരങ്ങളിലായി 2,000-ലേറെ ബ്രാഞ്ചുകള്‍ ബാങ്കിനുണ്ട്. 25 ദശലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്. മൈക്രോ ഫിനാന്‍സ് ലോണുകള്‍ ഉള്‍പ്പെടെ എല്ലാത്തരം വായ്പ സേവനങ്ങളും നല്കുന്നു. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ മുഖ്യ ബാങ്കിംഗ് ഇടപാടുകാരുമാണിവര്.
അനുകൂല ഘടകം
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ (BSE: 532187, NSE: INDUSINDBK) പുതിയ ലോണുകളുടെ വിതരണവും 3.5 ശതമാനം ഡിസംബര്‍ കാലയളവില്‍ വര്‍ധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം വര്‍ധനവും നേടി. കോര്‍പ്പറേറ്റ് ലോണുകളിലെ വര്‍ധനയാണ് കാരണം. ക്രെഡിറ്റ് കാര്‍ഡ്, ട്രാക്ടര്‍ വായ്പകള്‍ എന്നിവയിലും പുരോഗതിയുണ്ട്. എന്നാല്‍ മൈക്രോഫിനാന്‍സ് ലോണുകളുടെ വിഭാഗത്തിലെ പ്രകടനം മെച്ചപ്പെട്ടിട്ടില്ല. എങ്കിലും ആകെയുള്ള കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞു വരുന്നതും ശ്രദ്ധേയമാണ്. മൂന്നാം പാദത്തില്‍ നിക്ഷേപങ്ങളിലും വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധന കൈവരിച്ചു.
സാമ്പത്തികം
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ വരുമാനം 17.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 21.2 ശതമാനം വീതവും സംയോജിത വളര്‍ച്ച രേഖപ്പെടുത്തുന്നു. അതേസമയം, ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ പലിശയില്‍ നിന്നുള്ള വരുമാനം 3794 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 1,242 കോടിയാണ്. ഇതും വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനത്തോളം വര്‍ധന കാണിക്കുന്നു. പ്രതിയോഹരി വരുമാനം 10.97 രൂപയില്‍ നിന്നും 16.04-ലേക്ക് മെച്ചപ്പെട്ടു.
ഓഹരി വിശദാംശം
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികളില്‍ 16.53 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതിന്റെ പകുതിയോളം കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി ഈട് നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 47.65 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 20.22 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവിലെ വിപണി മൂലധനം 69,459 കോടി രൂപയും പ്രതിയോഹരി ബുക്ക് വാല്യു 557.45 ആണ്. ബങ്കിംഗ് ഓഹരികളുടെ ശരാശരി 28.59 ആയിരിക്കുമ്പോള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ പിഇ റേഷ്യോ 16.04 ആണെന്നതും ശ്രദ്ധേയം. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.56 ശതമാനമാണ്.
ലക്ഷ്യ വില 1,420
ചൊവ്വാഴ്ച 896 രൂപ നിരക്കിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,420 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 60 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,242 രൂപയും കുറഞ്ഞ വില 811 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരികളില്‍ 7 ശതമാനത്തോളം മുന്നേറ്റമുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ



Click it and Unblock the Notifications