പുതുവര്‍ഷത്തിലെ രണ്ടാം ആഴ്ചയിലും വിപണിയില്‍ കുതിപ്പ് തുടരുകയാണ്. സമീപകാല താഴ്ചയില്‍ നിന്നും 10 ശതമാനത്തിലേറെ മുന്നേറിയ സൂചികകള്‍, സര്‍വകാല റെക്കോഡില്‍ നിന്നും 3 ശതമാനത്തോളം മാത്രം അകലത്തിലേക്ക് എത്തിക്കഴിഞ്ഞു. മൂന്ന് മാസങ്ങള്‍ക്കു ശേഷം സജീവമായ വിദേശ നിക്ഷേപകരും ഏറെക്കാലത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം മുന്നേറിത്തുടങ്ങിയ ബാങ്ക് ഓഹരികളുമാണ് ഇപ്പോഴത്തെ ഉണര്‍വിനുള്ള പ്രധാനകാരണം. അതായത്, മാറി നിന്നവരുടെ മടങ്ങിവരവാണ് വിപണിയെ കരകയറ്റിയതെന്ന് ചുരുക്കം. സമാനമായി ലിസ്റ്റിങ്ങിന് ശേഷം നിരാശപ്പെടുത്തിയ മിഡ് കാപ് ധനകാര്യ വിഭാഗം ഓഹരിയില്‍ 33 ശതമാനം നേട്ടം പ്രവചിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ആദിത്യ ബിര്‍ള സണ്‍ ലൈഫ്
രാജ്യത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡ്. രാജ്യത്തെ വന്‍കിട ബിസിനസ് സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ലിമിറ്റഡിന്റേയും കാനഡയിലെ സണ്‍ ലൈഫ് എഎംസിയുടേയും സംയുക്ത സംരംഭമായി 1994-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 2.75 ലക്ഷം കോടിയോളം രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. മിക്ക പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍വത്കരിച്ച കമ്പനിക്ക് വിപണി വിഹിതത്തില്‍ നാലാം സ്ഥാനമുണ്ട്. കമ്പനിയുടെ 86.5 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്.
പാളിയ ലിസ്റ്റിങ്
2021 ഒക്ടോബറിലായിരുന്നു ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലുമായി ലിസ്റ്റ് ചെയ്യപ്പെട്ടത്. 5 രൂപ മുഖവിലയുള്ള ഓഹരികള്‍ 712 രൂപയിലാണ് നിക്ഷേപകര്‍ക്ക് ആദ്യമായി അനുവദിക്കപ്പെട്ടത്. 5 മടങ്ങ് അപേക്ഷകള്‍ ഐപിഒ സമയത്ത് രേഖപ്പെടുത്തിയെങ്കിലും ലിസ്റ്റിങ് ദിനത്തില്‍ 2 ശതമാനത്തോളം ഓഹരി വില ഇടിയുകയാണുണ്ടായത്. നിലവില്‍ ലിസ്റ്റ് ചെയ്യപ്പെട്ട വിലയില്‍ നിന്നും 24 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ ആദിത്യ ബിര്‍ള സണ്‍ലൈഫ് (BSE : 543374, NSE: ABSLAMC) നേടിയ വരുമാനം 364 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 11 ശതമാനത്തിലധികം വരുമാന വളര്‍ച്ച കാണിക്കുന്നു. ഇതേകാലയളവിലെ കമ്പനിയുടെ അറ്റാദായം 170 കോടി രൂപയുമാണ്. കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളായി കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ച ദൃശ്യമാണ്.
ലക്ഷ്യ വില 728
തിങ്കളാഴ്ച 547.75 രൂപ നിലവാരത്തിലാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 728 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 34 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെയുള്ള കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 722.90 രൂപയും കുറഞ്ഞ വില 499 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ലോഹ വ്യാപാരം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications