നിലവില്‍ ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനമാണ് ആഭ്യന്തര വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. അടിസ്ഥാനപരമായി മികച്ച ഓഹരികളും ഇതിനോടകം തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. ഇതില്‍ ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ച ഓഹരികളുമുണ്ട്. ഇത്തരത്തില്‍ പൊതുമേഖല കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
മിശ്ര ധാതു നിഗം
സവിശേഷ ലോഹം, ലോഹ സങ്കരങ്ങള്‍ നിര്‍മിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായ പൊതുമേഖല കമ്പനിയാണ് മിധാനി അഥവാ മിശ്ര ധാതു നിഗം ലിമിറ്റഡ്. പ്രതിരോധ വകുപ്പിന്റെ കീഴില്‍ 1973-ലാണ് ആരംഭം. വന്‍ വ്യാവസായിക പ്രാധാന്യമുള്ള ടൈറ്റാനിയം നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണിത്. ആയുധങ്ങള്‍ക്ക് കവചമൊരുക്കുന്ന ലോഹ ഘടകങ്ങളും വെല്‍ഡിങ് ഇലക്ട്രോഡുകളും ബയോമെഡിക്കല്‍ ഇംപ്ലാന്റ്സ്, നിക്കല്‍- ടൈറ്റാനിയം ലോഹ സങ്കരങ്ങളുമാണ് പ്രധാന ഉത്പന്നങ്ങള്‍. അടുത്തിടെ റോത്തക്കിലെ നിര്‍മാണ ശാലയും പ്രവര്‍ത്തന സജ്ജമായി.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി മിധാനിയുടെ വരുമാനത്തിലും അറ്റാദായത്തിലും സ്ഥായിയായ വളര്‍ച്ച രേഖപ്പെടുത്തുന്നു. 2021- 22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 234.22 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധനവാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 42.92 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 29 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിയോഹരി വരുമാനവും 3.21-ല്‍ നിന്നും 2.29-ലേക്ക് താഴ്ന്നു.
ഓഹരി വിശദാംശം
മിധാനിയുടെ (BSE: 541195, NSE: MIDHANI) 74 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 14.28 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 11.47 ശതമാനവും ഓഹരികളുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 1.55 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 57.18 രൂപയും ഓഹരിയുടെ പിഇ റേഷ്യോ 19.68-മാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 3,351 കോടി രൂപയാണ്.
ലക്ഷ്യവില 251
ഒരു ശതമാനത്തോളം ഉയര്‍ന്ന് 178.90 രൂപയിലാണ് തിങ്കളാള്ച മിധാനിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 251 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 41 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരികളുടെ ഉയര്‍ന്ന വില 221.85 രൂപയും കുറഞ്ഞ വില 165.65 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
