നിക്ഷേപിച്ച തുകയുടെ പല മടങ്ങ് ലാഭം നല്കുന്ന ഓഹരികളെയാണ് മള്‍ട്ടിബാഗര്‍ സ്റ്റോക്ക് എന്ന് വിശേഷിപ്പിക്കാറുള്ളത്. കമ്പനിയുടെ സാമ്പത്തികാടിത്തറ, വികസന പ്രവര്‍ത്തനങ്ങള്‍, നിക്ഷേപകന് കമ്പനിയിലുള്ള വിശ്വാസവുമൊക്കെ ചേരുമ്പോഴാണ് ഒരു മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്ക് ഉണ്ടാകുന്നത്. യഥാസമയം മള്‍ട്ടിബാഗര്‍ ആദായം നല്കാന് ശേഷിയുള്ള കമ്പനിയെ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ മികച്ച ലാഭം ഉറപ്പുവരുത്താനും സാധിക്കും. ഇത്തരത്തില്‍ സമീപ ഭാവിയില്‍ 135 ശതമാനം ലാഭം നല്‍കിയേക്കാവുന്ന ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
റെപ്കോ ഹോം ഫിനാന്‍സ്
ചെന്നൈ കേന്ദ്രമാക്കി ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് റെപ്കോ ഹോം ഫിനാന്‍സ് ലിമിറ്റഡ്. പ്രധാനമായും ദീര്‍ഘകാല ഭവന വായ്പകളാണ് കമ്പനി വിതരണം ചെയ്യുന്നത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനും പുതുക്കി നിര്‍മിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും എന്‍ആര്‍ഐ ലോണുമൊക്കെ നല്കുന്നു. 50 വയസിന് മുകളിലുള്ളവര്‍ക്കും വായ്പാ സേവനങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 1,464 കോടി രൂപയാണ്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തിലും അറ്റാദായത്തിലും ചെറിയ തോതിലാണെങ്കിലും ക്രമാനുഗത വര്‍ധന കാണിക്കുന്നു. എന്നാല്‍ ഡിസംബര്‍ പാദത്തില്‍ 321.89 കോടി രൂപയാണ് റെപ്കോ ഹോം ഫിനാന്‍സിന്റെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ വരുമാനത്തില്‍ 9 ശതമാനത്തോളം ഇടിവാണ് കാണിക്കുന്നത്. സമാനമായി അറ്റാദായത്തിലും 60 ശതമാനത്തോളം ഇടിവുണ്ടായി 31.47 കോടിയിലെത്തി. ഇതോടെ പ്രതിയോഹരി വരുമാനവും 12.72-ല്‍ നിന്നും 5.03-ലേക്ക് താഴ്ന്നു.
അനുകൂല ഘടകം
മൂന്നാം പാദത്തിലെ പ്രവര്‍ത്തന ഫലം നിരാശപ്പെടുത്തിയെങ്കിലും സമീപ ഭാവിയില്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. കിട്ടാക്കടത്തിന്റെ തോത് കുറയുന്നതും വായ്പ വിതരണത്തില്‍ വളര്‍ച്ചയും കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ കമ്പനിയുടെ നേതൃതലത്തിലേക്ക് പുതിയ സിഇഒയും സിഎഫ്ഒയും സ്ഥാനമേറ്റെടുത്തത് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
ഓഹരി വിശദാംശം
നിലവില്‍ റെപ്കോ ഹോം ഫിനാന്‍സിന്റെ (BSE: 535322, NSE: REPCOHOME) 37.13 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 18 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 21 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 1.07 ശതമാനമാണ്. പ്രതിയോഹരി ബുക്ക് പ്രൈസ് വാല്യൂവിനേക്കാള്‍ (337.73) താഴെയാണ് നിലവിലെ ഓഹരി വിലയെന്നതും ശ്രദ്ധേയയം.
ലക്ഷ്യവില 563
വ്യാഴാഴ്ച രാവിലെ റെപ്കോ ഹോം ഫിനാന്‍സിന്റെ ഓഹരികള്‍ 237 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 563 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 135 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 430 രൂപയും കുറഞ്ഞ വില 221.30 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വിലയില്‍ 20 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications