സമീപകാല തിരിച്ചിടിയില്‍ നിന്നും കരകയറുന്നതിന്റെ ശക്തമായ സൂചനകളാണ് വിപണിയില്‍ കാണാനാകുന്നത്. ഇന്നും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയതോടെ തുടര്‍ച്ചയായ നാലാം ദിവസമാണ് വിപണികള്‍ മുന്നേറിയത്. മിക്ക ഓഹരികളും തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും എയ്റോനോട്ടിക്സ് മേഖലയില്‍ നിന്നുള്ള ഓഹരിയില്‍ 90 ശതമാനം നേട്ടം കണക്കാക്കി നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎല്‍. 1940-ല്‍ ബംഗളൂരുവിലാണ് തുടക്കം. വ്യോമസേനയുടെ കുന്തമുനയായ സുഖോയ് യുദ്ധവിമാനങ്ങളും തദ്ദേശീയ ലഘു യുദ്ധവിമാനമായ എല്‍എസിയും ധ്രുവ്, ചേതക്, എല്‍സിഎച്ച് വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്നു. ഇതിനോടൊപ്പം ജാഗ്വാറും മിറാഷും മുതല്‍ മിഗ്-21 വരെയുള്ള വിമാനങ്ങളുടെ അറ്റക്കുറ്റപ്പണിയും നവീകരണവും നടത്തുന്നു. അടുത്തിടെ ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണയിലെത്തി.
അനുകൂല ഘടകം
അടുത്തിടെ റഷ്യയില്‍ നിന്നും 4,200 കോടി രൂപയുടെ സ്പെയര്‍ പാര്‍ട്ട്സുകള്‍ എച്ച്എഎല്‍ വാങ്ങിയിരുന്നു. ഇത് അടുത്ത 8-9 മാസത്തേക്കുള്ള അറ്റക്കുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും പര്യാപ്തമാണ്. ഇതിനോടൊപ്പം വിമാനങ്ങള്‍ക്കു വേണ്ട സ്പെയര്‍ പാര്‍ട്ട്സിന് തദ്ദേശീയ കമ്പനികളില്‍ നിന്നും ലഭ്യമാക്കാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിലൂടെ ഇറക്കുമതിയും റഷ്യയോടുള്ള ആശ്രയത്വം കുറയ്ക്കാനും സാധിക്കും. പ്രത്യേകിച്ചും ഉക്രൈനുമായി സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തില്‍. നിലവില്‍ 79,230 കോടി രൂപയുടെ കരാറുകള്‍ എച്ച്എഎല്ലിന് സ്വന്തമാണ്. കൂടാതെ 30,000 കോടിയുടെ പുതിയ കരാര്‍ പ്രതിരോധ വകുപ്പില്‍ നിന്നും താമസിയാതെ ലഭിച്ചേക്കും.
ഓഹരി വിശദാംശം
അടുത്തിടെ വലിയ തോതില്‍ കടം വീട്ടിയതോടെ ഇനി പറയത്തക്ക ബാധ്യതകളില്ല. എച്ച്എഎല്ലിന്റെ (BSE: 541154, NSE: HAL) 75 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.15 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 18.25 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. വിപണി മൂല്യം 46,316 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ്് യീല്‍ഡ് 2.17 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യു 461.03 രൂപയാണ്. ഓഹരിയുടെ പിഇ റേഷ്യോ 12.88 ആണ്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തില്‍ 6.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 14.9 ശതമാനവും അറ്റാദായത്തില്‍ 16 ശതമാനവും വീതം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 5,892 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ശതമാനത്തോളം വര്‍ധനയാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 933 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനത്തിലധികം ഉയര്‍ച്ചയാണിത്. പ്രതിയോഹരി വരുമാനവും 25.52-ല്‍ നിന്നും 27.91-ലേക്ക് വര്‍ധിച്ചു.
ലക്ഷ്യവില 2,618
വെള്ളിയാഴ്ച 1,385 രൂപ നിലവാരത്തിലാണ് എച്ച്എഎല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 2,618 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ സമീപ ഭാവിയില്‍ 90 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിനിടെ ഓഹരികളുടെ ഉയര്‍ന്ന വില 1,566 രൂപയും കുറഞ്ഞ വില 929 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications