വ്യവസായിക, സാമ്പത്തിക, സാങ്കേതിക പുരോഗതിയുടെ ഈ കാലഘട്ടത്തില്‍ ഒരു ഉത്പന്നത്തിന് അതിര്‍ത്തിയുടെ പരിധികളില്ല. ഇത്തരത്തില്‍ ഉത്പന്നങ്ങള്‍ രാജ്യാതിര്‍ത്തിക്ക് അപ്പുറത്തേക്കും കൃത്യസമയത്ത് എത്തിച്ചേരുകയെന്നത് വെല്ലുവിളിയായപ്പോഴാണ് പരിഹാരമായി ലോജിസ്റ്റിക്സ്് മേഖല വികാസം പ്രാപിച്ചത്. കോവിഡാനന്തര കാലഘട്ടത്തില്‍ ഈ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം ലഭിക്കുമെന്നും തീര്‍ച്ചയാണ്. ഇതിനിടെ, രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ലോജിസ്റ്റിക്സ്
നവയുഗ സാമ്പത്തികക്രമത്തില്‍ ആഗോളവത്കരണത്തിന് ശേഷം ഉയര്‍ന്നുവന്ന മേഖലയാണ് ലോജിസ്റ്റിക്സ്. ഉത്പാദകര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയ മൂന്ന് വിഭാഗത്തെയും കൂട്ടിയിണക്കുന്ന കണ്ണി. ഒരു ഉത്പന്നത്തിന്റെ സംഭരണം, പാക്കിങ്, ചരക്കുനീക്കം തുടങ്ങിയ മേഖലകളാണ് പ്രധാനം. ലോജിസ്റ്റിക് രംഗത്ത് മേക്ക് ഇന്‍ ഇന്ത്യയും ഇ-കൊമേഴ്സ് സംരംഭങ്ങളുടെ മുന്നേറ്റവും രാജ്യത്തെ വ്യോമയാന, തുറമുഖ മേഖലയുടെ കുതിപ്പുമെല്ലാം വമ്പന്‍ അവസര സാധ്യതകളാണ് തുറന്നിടുന്നത്.
ഗതി
രാജ്യത്തെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായ ഗതി ലിമിറ്റഡ്. 1989-ലാണ് തുടക്കം. സമയബന്ധിതമായി അതിവേഗത്തില്‍ പാഴ്സല്‍ എത്തിക്കാന്വിധം രാജ്യത്താകമാനം ശക്തമായ വിതരണ ശൃംഖലയുണ്ട്. ഇന്ത്യയിലെ 735 ജില്ലകളിലും സാന്നിധ്യമുണ്ട്. പാഴ്സല്‍ വിതരണത്തിനായി 5,000-ലധികം ട്രക്കുകള്‍ കമ്പനിക്കുണ്ട്. ഇ-കൊമേഴ്സ് കമ്പനികളുടെ പാഴ്സല്‍ വിതരണത്തിനായി മാത്രം 1,500-ല്‍ ഏറെ വാഹനങ്ങളാണ് നിയോഗിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലും വിതരണ സംവിധാനമുണ്ട്. ആള്‍കാര്‍ഗോ ലോജിസ്റ്റിക്സാണ് മുഖ്യ പ്രമോട്ടര്‍. ജപ്പാനിലെ കെഡബ്ല്യൂഇ-യുമായി ചേര്‍ന്ന് ഉപകമ്പനിയും രൂപീകരിച്ചിട്ടുണ്ട്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 399 കോടി രൂപ വരുമാനവും 45 കോടി രൂപ അറ്റാദായവും നേടി. ഗതി ലിമിറ്റഡിന്റെ (BSE: 532345, NSE: GATI) 21.83 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ഇതില്‍ 4.27 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക്് 4.28 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 2,450 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കോവിഡ് പ്രതിസന്ധിക്ക് മുമ്പുവരെ ലാഭവിഹിതം നല്‍കുമായിരുന്നു. അടുത്തിടെ വിതരണ ശൃംഖലയുടെ ശേഷി 20- 25 ശതമാനവും പുതിയതായി 15 ശതമാനം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.
ലക്ഷ്യവില 288
ചൊവ്വാഴ്ച ഗതിയുടെ ഓഹരികള്‍ 4 ശതമാനം ഉയര്‍ന്ന് 199.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വിലയില്‍ നിന്നും 288 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 45 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 221.90 രൂപയും കുറഞ്ഞ വില 85 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 44 ശതമാനത്തോളം ഓഹരി വില വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷ കാലയളവില്‍ 112 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക്് സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications