പുതുവര്‍ഷത്തില്‍ വിപണികളിലെ മുന്നേറ്റം തുടരുകയാണ്. ഇതിനോടകം ജനുവരിയില്‍ നാല് ശതമാനത്തിലേറെ നേട്ടം പ്രധാന സൂചികകള്‍ കരസ്ഥമാക്കി. ഇനി മൂന്നാം പാദ ഫലങ്ങളാവും വിപണിയുടെ ഗതി നിര്‍ണയിക്കുക. ഇതിനിടെ, സമീപ കാലയളവില്‍ തിരുത്തലിന്റെ പാതയിലായിരുന്ന ചില വിഭാഗങ്ങളിലെ ഓഹരികളും ഇത്തവണത്തെ റാലിയില്‍ പങ്കെടുക്കുന്നുവെന്നതാണ് സവിശേഷത. അത്തരത്തില്‍ മുന്നേറുന്ന ഒരു ലാര്‍ജ് കാപ് പവര്‍ സ്റ്റോക്കിനെ കുറിച്ചാണ് ഈ ലേഖനം. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ഇടക്കാലയളവില്‍ 50 ശതമാനം നേട്ടമാണ് ഈ ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്‍ടിപിസി
രാജ്യത്തെ ഊര്‍ജോത്പാദന മേഖലയില്‍ സുപ്രധാന സ്ഥാനമുള്ള കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് അഥാവ എന്‍ടിപിസി ലിമിറ്റഡ്. ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ 1975-ലാണ് തുടക്കം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് മുഖ്യ പ്രവര്‍ത്തനം. രാജ്യത്തിന്റെ ഊര്‍ജോത്പാദനത്തിലെ 25 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് എന്‍ടിപിസിയാണ്. നിലവില്‍ 62,086 മെഗാവാട്ടാണ് ഉല്പാദന ശേഷി. കല്‍ക്കരി- 24, പ്രകൃതി വാതം- 7, സൗരോര്‍ജ്ജ/ കാറ്റ്- 11 പദ്ധതികള്‍ ഉള്‍പ്പെടെ എന്‍ടിപിസിക്ക് കീഴില്‍ 55 പവര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. എങ്കിലും എണ്ണ, വാതക പര്യവേക്ഷണം, കല്‍ക്കരി ഖനന പ്രവര്‍ത്തനങ്ങളിലേക്കും കമ്പനി കടന്നു വന്നിട്ടുണ്ട്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 33,096 കോടി രൂപയാണ് എന്‍ടിപിസിയുടെ (BSE: 532555, NSE : NTPC) സംയോജിത വരുമാനം. ഇത് ആദ്യ പാദത്തേക്കാള്‍ 9 ശതമാനത്തോളം വര്‍ധനവാണ് കാണിച്ചത്. അതേസമയം, കമ്പനിയുടെ അറ്റാദായം 3,367 കോടി രൂപയാണ്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ വളര്‍ച്ചയുണ്ട്. എന്നാല്‍ പ്രവര്‍ത്തന ലാഭത്തിന്റെ വളര്‍ച്ചയില്‍ സ്ഥിരതയില്ല. എങ്കിലും ലാഭം താഴേക്കുമല്ലെന്നത് ശ്രദ്ധേയം.
മറ്റ് വിശദാംശങ്ങള്‍
നിലവില്‍ 1,28,189 കോടി രൂപയാണ് എന്‍ടിപിസിയുടെ വിപണി മൂലധനം. ഓഹരികളുടെ ബുക്ക് വാല്യു 133.81 രൂപയാണെന്നതും ശ്രദ്ധേയമാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടടെ ഡിവിഡന്റ് യീല്‍ഡ് 4.65 ശതമാനമാണ്. നിലവില്‍ സര്‍ക്കാരിന് 51.1 ശതമാനം ഓഹരികളും കൈവശമുണ്ട്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 32.19 ശതമാനവും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.48 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 34 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.
ലക്ഷ്യ വില 180
ചൊവ്വാഴ്ച 132.5 രൂപ നിരക്കിലാണ് എന്‍ടിപിസിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 196 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 152.10 രൂപയും കുറഞ്ഞ വില 88.15 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 5 ശതമാനത്തിലധികം കയറിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications