കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു എസ്ജെഎസ് എന്റര്‍പ്രൈസസിന്റെ ദ്വിതീയ വിപണിയിലേക്കുള്ള അരങ്ങേറ്റം. ഐപിഒകളുടെ കുത്തൊഴുക്കുണ്ടായ വര്‍ഷമായിരുന്നിട്ടും ശരാശരിയിലും താഴ്ന്ന പ്രകടനമാണ് ഓഹരികളുടെ ലിസ്റ്റിങ് ദിനത്തിലുണ്ടായത്. തുടര്‍ന്ന് പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്തില്‍ വിപണി തിരുത്തലിന്റെ പാതയിലേക്ക് വീണപ്പോള്‍ ഓഹരിയിലും ഇടിവുണ്ടായി. എന്നാല്‍ ഇഷ്യൂ വിലയേക്കാള്‍ വളരെ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്ന ഈ ഓഹരിയില്‍ മികച്ച ലാഭം കണക്കാക്കി പുതിയ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് ഐഡിബിഐ കാപ്പിറ്റല്‍.
എസ്ജെഎസ് എന്റര്‍പ്രൈസസ്
വാഹനങ്ങളും ഉപകരണങ്ങളുമൊക്കെ മോടി കൂട്ടുന്നതിനുള്ള സാധന സാമഗ്രികളുടെ രൂപകല്പന, വികസനം, നിര്‍മാണവും നടത്തുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് എസ്ജെഎസ് എന്റര്‍പ്രൈസസ്. പ്രധാനമായും വാഹന, കണ്‍സ്യൂമര്‍ ഉപകരണ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ഗ്രാഫിക്സ് പ്രിന്റിങ്, മോടി കൂട്ടുന്ന ഘടകങ്ങള്‍ നിര്‍മിക്കുന്നവയില്‍ 30 വര്‍ഷത്തിലേറെയുള്ള പ്രവൃത്തിപരിചയം. ബംഗളൂരുവിലും പൂനെയിലും നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ആസിയാന്‍ രാജ്യങ്ങളില്‍ സേവന കേന്ദ്രങ്ങളുണ്ട്. വാഹന നിര്‍മാണ, അനുബന്ധ മേഖലയിലെ മുന്‍നിര ഉപകരണ നിര്‍മാതാക്കളുമായി പങ്കാളിത്തം.
അനുകൂല ഘടകം
ഉപകരണങ്ങളുടെ മോടി പിടിപ്പിക്കുന്നതിനും അലങ്കാരത്തിനും വേണ്ട സാധന സാമഗ്രികള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസായ മേഖല 2021- 2026 സാമ്പത്തിക വര്‍ഷത്തിനിടെ നിലവിലുള്ളതിന്റെ രണ്ടര മടങ്ങോളം വളരുമെന്നാണ് അനുമാനം. ഈ മേഖലയിലെ മുന്‍നിര കമ്പനിയായ എസ്ജെഎസ് എന്റര്‍പ്രൈസസിനും ഗുണഫലം ലഭിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളേക്കാള്‍ ഉത്പന്നത്തിന്റെ വൈവിധ്യത്തിലും ലാഭക്ഷമതയിലും എസ്ജെഎസ് മുന്നിലാണ്. കയറ്റുമതി വര്‍ധിക്കുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും കുതിച്ചുച്ചാട്ടം പ്രതീക്ഷിക്കാം. കൂടാതെ ഉയര്‍ന്ന വളര്‍ച്ചയുള്ളതും മൂലധന ചെലവ് കുറഞ്ഞതും വരുമാന വര്‍ധിപ്പിക്കാനും കഴിയുന്ന ബിസിനസ് മോഡലാണ് ഇവരുടേത് എന്നതും അനുകൂല ഘടകമാണ്.
സാമ്പത്തികം
എസ്ജെഎസ് എന്റര്‍പ്രൈസസിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 3.7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 1.3 ശതമാനവും അറ്റാദായത്തില്‍ 0.4 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ പ്രധാന ബിസിനസില്‍ നിന്നും മാത്രമുള്ള വരുമാനം 66.25 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം ഇടിവാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 13.84 കോടിയാണ്. ഇതും വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പ്രതിയോഹരി വരുമാനം 6.38 രൂപയില്‍ നിന്നും 4.55-ലേക്ക് ഇടിഞ്ഞു.
ഓഹരി വിശദാംശം
എസ്ജെഎസ് എന്റര്‍പ്രൈസസിന്റെ (BSE: 543387, NSE: SJS) ഓഹരികളില്‍ 50.37 ശതമാനം പ്രമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 6.04 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 18.33 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,087 കോടി രൂപയും പ്രതിയോഹരി ബുക്ക് വാല്യൂ 103.56 നിരക്കിലാണ്. ഓഹരിയുടെ പ്രൈസ് ടു ഏണിങ് (പിഇ) റേഷ്യോ 36.07 ആണ്. ഓഹരിയുടെ മുഖവില 10 രൂപയാണ്.
ലക്ഷ്യവില 600
വെള്ളിയാഴ്ച 357 രൂപ നിലവാരത്തിലാണ് എസ്ജെഎസ് എന്റര്‍പ്രൈസസ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 600 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐഡിബിഐ കാപ്പിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 70 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 551 രൂപയും കുറഞ്ഞ വില 339.50 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 6 ശതമാനത്തോളം തിരുത്തില്‍ നേരിട്ടു. നവംബറില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരിയുടെ ഇഷ്യൂ വില 542 രൂപയായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐഡിബിഐ കാപ്പിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications