ഉപയോക്താക്കള്‍ക്ക് വീണ്ടും ഒരു മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉപയോക്താക്കളുടെ അക്കൗണ്ട് ക്ലോസ് ചെ
ഉപയോക്താക്കള്‍ക്ക് വീണ്ടും ഒരു മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉപയോക്താക്കളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടികളിലേക്ക് വരെ ബാങ്കുകള്‍ കടന്നേക്കാം. സെപ്തംബര്‍ മാസം 30ാം തീയ്യതിയ്ക്ക് മുമ്പ് എസ്ബിഐ അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് അറിയിച്ചു കൊണ്ട് ബാങ്ക് നോട്ടീസ് പുറത്തിറക്കി.

അനുവദിച്ചിരിക്കുന്ന സമയ പരിധിയ്ക്കുള്ളില്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുന്നതില്‍ തടസ്സം നേരിട്ടേക്കാം.
Also Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരും
ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കുന്നതു വരെയുള്ള നടപടികള്‍ സെപ്തംബര്‍ 30ന് മുമ്പായി ആധാര്‍ പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാത്ത ഉപയോക്താക്കള്‍ക്ക് നേരെ ഉണ്ടായേക്കാം. അതേ സമയം സെപ്തംബര്‍ മുപ്പതുമായി ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ പാന്‍ കാര്‍ഡ് നിഷ്ക്രിയമാകുമെന്ന് ആദായ നികുതി വകുപ്പും അറിയിച്ചിട്ടുണ്ട്. ആദായ നികുതി നിയമ പ്രകാരം, പാന്‍ കാര്‍ഡ് ആധാരുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ 1,000 രൂപ പിഴയും നല്‍കേണ്ടതായി വരും.
Also Read : എല്‍ഐസി ജീവന് ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. നിശ്ചയിച്ചിരിക്കുന്ന സമയ പരിധിയ്ക്ക് ശേഷമാണ് ഒരു വ്യക്തി പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്കില്‍ എപ്പോഴാണോ ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നത് ആ തീയ്യതി മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന സജ്ജമാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് കൂട്ടിച്ചേര്‍ക്കുന്നു.
Also Read : പ്രധാന് മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?
പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നത് സങ്കീര്‍ണമായ പ്രക്രിയ ഒന്നുമല്ല. എളുപ്പം ചില ഘട്ടങ്ങളിലൂടെ മിനുട്ടുകള്‍ക്കുള്ളില്‍ ഓണ്‍ലൈനായി ആര്‍ക്കും പാന്‍ ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.
- https://incometaxindiaefiling.gov.in എന്ന ഇന്‍കം ടാക്സ് ഇ ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
- ക്വുക്ക് ലിങ്ക്സ് സെ്ക്ഷനില് ലിങ്ക് ആധാറില്‍ ചെല്ലുക
- നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക
- ആധാര്‍ കാര്‍ഡിലുള്ളത് പോലെ നിങ്ങളുടെ പേര് നല്‍കുക
- ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക
- മൊബൈല്‍ നമ്പര്‍ ഒടിപി വഴി വെരിഫൈ ചെയ്യുക
- ക്യാപ്ചെ കോഡ് നല്‍കുക
- ലിങ്ക് ആധാര്‍ ബട്ടണ്‍ തെരഞ്ഞെടുക്കുക
നിങ്ങളുടെ പാന്‍ ആധാര്‍ ലിങ്കിംഗ് പ്രക്രിയ വിജയകരമായാ പൂര്ത്തിയാക്കിക്കഴിഞ്ഞുവെന്ന പോപ് അപ്പ് സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ തെളിയും.
Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.25% പലിശ നിരക്ക് നല്കുന്ന ബാങ്കുകള്‍ ഇവയാണ്
എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുവാന്‍ സാധിക്കും. 'UIDPAN (Space) you 12-digit Aadhaar (space) your 10-digit PAN എന്ന ഘടനയില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് സന്ദേശം അയക്കാവുന്നതാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications